ഇത് കാട്.... ഞാന്‍ പുതിയതായി ചെയ്ത എംബ്രോയിഡറി വര്‍ക്ക്.മുഴുവനായും കയ്യ് കൊണ്ട് തയ്ച്ചതാണ് ഇത്.ഒരു കുഞ്ഞു എക്സിബിഷന്‍ നടന്നു കഴിഞ്ഞ ദിവസം.അവിടെ വച്ച് എടുത്ത ഫോട്ടോ ആണ് ഇത്.
Tuesday, September 7, 2010
കാടിന്റെ സൌന്ദര്യം
ഇത് കാട്.... ഞാന്‍ പുതിയതായി ചെയ്ത എംബ്രോയിഡറി വര്‍ക്ക്.മുഴുവനായും കയ്യ് കൊണ്ട് തയ്ച്ചതാണ് ഇത്.ഒരു കുഞ്ഞു എക്സിബിഷന്‍ നടന്നു കഴിഞ്ഞ ദിവസം.അവിടെ വച്ച് എടുത്ത ഫോട്ടോ ആണ് ഇത്.
Thursday, August 5, 2010
എന്റെ സൃഷ്ടികള്‍
മോള(MOLA) എന്ന ഒരു ആര്‍ട്ട് ഫോമിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ??നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ല എന്ന് തോന്നുന്നു.ഞാനും അറിഞ്ഞത് ഇവിടെ ജപ്പാനില്‍ വന്നതിനു ശേഷം മാത്രം.അറിഞ്ഞപ്പോള്‍ തോന്നിയ താല്പര്യം അത് പഠിക്കാന്‍ പ്രേരകമായി.അങ്ങനെ പത്തു വര്‍ഷമായി പഠിച്ചു കൊണ്ടേ ഇരിക്കുന്നു....ഇനി എന്താണ് മോള എന്ന് പറയാം.പനാമയില്‍ San Blas Archipelago എന്ന ദ്വീപില്‍ kuna Indians എന്ന ഒരു കൂട്ടം ട്രൈബല്‍ ആളുകള്‍ ഉണ്ട്.അവരുടെ സ്ത്രീകള്‍ ധരിക്കുന്ന പരമ്പരാഗതമായ ഡ്രസ്സ് ആണ് മോള.കയ്യ് കൊണ്ട് അവര്‍ സ്വന്തമായി തയ്ച്ചു ഉണ്ടാകുന്ന ഇതു നിറക്കൂട്ടുകളുടെ ഒരു ഗ്രാഫിക് ഡിസൈന്‍ ആണ്.ഇപ്പോള്‍ ഇത് ലോകമാകെ അറിയപെടുന്ന ഒരു ആര്‍ട്ട് ഫോം ആയി മാറി.അവരുടെ ഭാഷയില്‍ മോള എന്നാല്‍ ഡ്രസ്സ് എന്ന് തന്നെ ആണ് അര്‍ത്ഥം.പണ്ട് പണ്ട് ഡിസൈന്‍സ് ശരീരത്തില്‍ പെയിന്റ് ചെയ്യുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്.അതും പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന കളറുകള്‍ ഉപയോഗിച്ച്,കൂടുതലും ജോമെട്രിക് ഡിസൈന്‍സ്.പിന്നീട് അവര്‍ അത് തുണികളില്‍ പരീക്ഷിക്കാന്‍ തുടങ്ങി.അങ്ങനെ ആണ് ഇന്നത്തെ രൂപത്തിലുള്ള മോള ആയി മാറിയത്.ഇത് മുഴുവനായും കൈതുന്നല്‍ ആണ്. ഒരു മെഷീനും ഉപയോഗിക്കാന്‍ സാധിക്കില്ല.തുന്നലിനെ കുറിച്ച് അറിയാവുന്നവര്‍ക്ക് എന്താണ് Applique work എന്നറിയാമായിരിക്കും.Applique work ന്റെ വിപരീതമാണ് മോള.വിവിധ വര്‍ണത്തിലുള്ള ഒരുപാടു തുണികള്‍ അടുക്കി വച്ച്(സാധാരണയായി രണ്ടു മുതല്‍ ഏഴു വരെ അടുക്കുകള്‍ )ഏറ്റവും മുകളിലെ തുണിയില്‍ ഡിസൈന്‍ വരച്ചു അത് മുറിച്ചു മാറ്റി അടിയിലെ തുണി കാണുന്ന വിധത്തില്‍ ആണ് തയ്ച്ചു എടുക്കുന്നത്.തയ്ച്ചു എടുക്കുന്ന പോലെ അത്ര ഈസി ആയി എനിക്ക് വിവരിക്കാന്‍ സാധികാത്തത് കൊണ്ട് താല്പര്യം ഉള്ളവര്‍ ഗൂഗിളില്‍ ഒന്ന് പോയി നോക്കണേ.തയ്പ്പിന്റെ മേന്മയും പിന്നെ ലെയെര്‍ ന്റെ എണ്ണവും നോക്കിയാണ് അതിന്റെ ക്വാളിറ്റി തീരുമാനിക്കുന്നത്.അവരവിടെ കൂടുതലും ജോമെട്രിക് ഡിസൈന്‍സ് ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞല്ലോ... ഇവിടെ ജപ്പാനില്‍ ഇത് പല ഡിസൈനില്‍ ചെയ്യുന്നുണ്ട്.ഇവിടെ മോള എന്ന ഈ ആര്‍ട്ട് ഫോം പ്രചരിപ്പിച്ചതില്‍ പ്രധാനി ഫുമിക്കോ നകായമ എന്നാ അതിശയകരമായ കഴിവുള്ള ഒരു ടീച്ചര്‍ ആണ്.എന്നെ പഠിപ്പിക്കുന്ന ടീച്ചറുടെയും ടീച്ചര്‍ ആണ് നകായമ സെന്‍സെ(സെന്‍സെ എന്നാല്‍ ടീച്ചര്‍ എന്നാണ് അര്‍ത്ഥം).ജപ്പാനില്‍ വളരെ പ്രശസ്ത ആണ് അവര്‍.ഞങ്ങള്‍ ഇവിടെ ചെയ്യുന്ന എല്ലാ ഡിസൈന്‍സും അവരുടേതാണ്.ഇത്രയൊക്കെ പറഞ്ഞു എങ്കിലും എന്താണ് മോള എന്ന് ഇപ്പോഴും അത്ര പിടികിട്ടിയില്ല അല്ലെ... ശരി... ഫോട്ടോ കാണിച്ചു തരാം...
ഫോട്ടോകള്‍ ക്ലിക്ക് ചെയ്തു വലുതായി കാണണെ....
വര്‍ഷത്തില്‍ ഒരിക്കല്‍ ചിലപ്പോള്‍ രണ്ടു തവണ എക്സിബിഷന്‍ നടത്താറുണ്ട് ഞങ്ങള്‍.. അതിന്റെ കുറച്ചു ചിത്രങ്ങള്‍ ആണ് ഇതൊക്കെ.എന്റെ വര്‍ക്കുകള്‍ മാത്രമേ ഉള്ളു... മറ്റുള്ളവരുടേത് അവരോടു ചോദിക്കണ്ടേ ... അതുകൊണ്ട് വേണ്ട എന്ന് വച്ചു.

ഇതാണ് ഞാന്‍ ചെയ്ത ഒരു മോള ഡിസൈന്‍...നാലു ലെയെര്‍ ഉള്ള ഒരു മോള ആണ് ഇത്.ഏറ്റവും മുകളില്‍ ഇളം നീല,അതിനു താഴെ കറുപ്പ്,പിന്നെ അതിനും താഴെ ഓറഞ്ച്,അതിനു താഴെ പല നിറങ്ങള്‍ ചേര്‍ത്ത് വച്ച വേറെ ഒരു തുണിയും.അങ്ങനെയാണ് നാലു ലെയെര്‍.പിന്നെ ആ കുതിര ഇല്ലേ..... അതും രണ്ടു ലെയെര്‍ ആണ്.മുകളില്‍ കാണുന്ന നീലയും താഴെ പച്ചയും... പച്ച നിറത്തിന് മുകളില്‍ നീലക്കു താഴെ ആയി പല കളര്‍ തുണി വയ്ക്കും.. ഉദാഹരണത്തിന് മഞ്ഞ ചുവപ്പ് എന്നി നിറങ്ങള്‍.

ഇതാ.. ഇതുകണ്ടോ ... നിറങ്ങളുടെ ഒരു സമ്മേളനം ആണ് ഈ റെയിന്‍ ഫോരെസ്റ്റ് ബേര്‍ഡ്.അതിന്റെ കൊക്ക് തയ്ചെടുക്കാന്‍ ഇച്ചിരി പാടുപെട്ടു കേട്ടോ...

ഇത് ഞാനും എന്റെ ഒരു കൂട്ടുകാരിയും അവരുടെ മോളും

ഇത് ആറു ലേയേര്‍ഡ് ആയ മോള ആണ്.കുറച്ചു പണിപെട്ടു ഇത് ഈ രീതിയില്‍ ആവാന്‍... ഒരു മൂന്നു മാസം

ഇത് "ഫ്രണ്ട്സ്" എന്ന് പേരിട്ടിരിക്കുന്ന ഒരു വര്‍ക്ക്

സൂര്യനും ചന്ദ്രനും മോള ആയപ്പോള്‍....

ഇത് ഇഷികവ എന്ന prefecture ല്‍ നടന്ന ഒരു എക്സിബിഷന്‍ ല്‍ പ്രദര്‍ശിപ്പിച്ച എന്റെ റയിന്‍ ഫോരെസ്റ്റ് ബേര്‍ഡ്

സ്വന്തമായി തയ്ച്ച ബാഗുകള്‍ വളരെ ഇഷ്ടമാണ് എനിക്ക്.ഞാന്‍ തയ്ച്ചതാണ് എന്ന് പറയാനുള്ള ഗമ ആയിരിക്കും കാരണം അല്ലെ... ഈ ബാഗ് മുഴുവനായും handmade ആണ്. Quilting മുതല്‍ എല്ലാമൊന്ന് തന്നെ ചെയ്തു നോക്കി... അപ്പൊ ഇങ്ങനെ ആയി അത്....

ആദ്യത്തെ ബാഗ് കണ്ടപ്പോള്‍ എന്റെ ഒരു കൂട്ടുകാരിക്ക് അത് വളരെ ഇഷ്ടമായി... അത് വേണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൊടുത്തു... അപ്പൊ പിന്നെ എനിക്ക് വീണ്ടും ഒരെണ്ണം തയ്ക്കാന്‍ തോന്നി... പാറ്റേണ്‍ ഒന്ന് തന്നെ.. മോള ഡിസൈനും കളറും മാത്രം വേറെ ചെയ്തു... എങ്ങനെ ഉണ്ട്???

ഇത്രയും നേരം മോളയെ പറ്റി ആണ് പറഞ്ഞത്.എനിക്ക് ഇത് കൂടാതെ എംബ്രോയിഡറി ചെയ്യല്‍ എന്നാ ഒരു അസുഖം കൂടി ഉണ്ട്.....അതിന്റെയും കുറച്ചു ഫോട്ടോസ് ഇടട്ടെ.

ഇത് "Autumn picnic" എന്ന് പേരിട്ട ഒരു എംബ്രോയ്ഡറി വര്‍ക്ക്.ഇതിനും ഒരുപാടു സമയം എടുത്തു... പലതരത്തിലുള്ള സ്റ്റിചെസ്സ് ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.

"Princess Nandana's outing"...ഇതാണ് ഈ വര്‍ക്ക് ന്റെ പേര്.എന്റെ മോളുടെ പേരാണ് നന്ദന.. അവള്‍ക്ക് വേണ്ടി ചെയ്തതാണ് ഈ വര്‍ക്ക്.

ഞാനും എന്റെ കൂട്ടുകാരിയും

ഈ വര്‍ക്ക് മോളയും അല്ല എംബ്രോയ്ഡറിയും അല്ല..... ഇത് ആപ്ലിക് വര്‍ക്ക് ആണ്.നേരത്തെ പറഞ്ഞല്ലോ എല്ലാ ഡിസൈന്‍സും നകായമ എന്ന ടീച്ചറിന്റെ ആണെന്ന്.പക്ഷെ ഇത് അങ്ങനെ അല്ല..... ഒരു ഇന്ത്യന്‍ ഡിസൈന്‍ ചെയ്യണം എന്നത് വെല്യ ആഗ്രഹം ആയിരുന്നു എനിക്ക്.നെറ്റില്‍ കണ്ട ഒരു പടം കുറച്ചു വ്യത്യസപെടുത്തി ഞാന്‍ തന്നെ വരച്ചു എടുത്തതാണ് ഈ സാഹസം.

ഞാനും മനുവും എക്സിബിഷന്‍ ഹാളില്‍ .
ഇതൊക്കെയാണ് എന്റെ സന്തോഷങ്ങള്‍.....ജപ്പാനില്‍ വന്ന ആദ്യ കാലങ്ങളില്‍ സമയം കളയാന്‍ ഒരു വഴിയും ഇല്ലാതിരുന്ന സമയത്ത് തുടങ്ങിയ ഒരു നേരം പോക്കായിരുന്നു ഇത്.ഇപ്പോള്‍ ജോലിയും കുട്ടികളും ഒക്കെ ആയി സമയം ഇല്ലെങ്കില്‍ പോലും ഇത് മാത്രം വിട്ടു കളയാന്‍ മനസ്സ് വരുന്നില്ല.ഓരോ വര്‍ക്ക് ചെയ്യാനും ചിലപ്പോള്‍ ഞാന്‍ മാസങ്ങള്‍ എടുക്കാറുണ്ട്... ചിലപ്പോള്‍ ചെയ്യാന്‍ എടുത്തു വച്ചാലും മടി കൂടി മാറ്റി വയ്ക്കാറുണ്ട്... എന്നാലും ചെയ്തു കഴിഞ്ഞുള്ള ഒരു സന്തോഷം,മനസംതൃപ്തി ...അതൊക്കെ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല.
"കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞു" അല്ലെ.....

Friday, July 23, 2010
ജെനറേഷന്‍ ഗാപ്
ഞാന്‍ എന്റെ കൌമാരപ്രായം മുതല്‍ കേള്‍ക്കുന്ന ഒരു സാധാരണ വാക്കായിരുന്നു ഈ ജെനറേഷന്‍ ഗാപ് എന്നത്.തലമുറകള്‍ തമ്മിലുള്ള അന്തരം ... ഇതാണ് അര്‍ത്ഥമെന്നറിയാം.അന്നും ,മുതിര്‍ന്നവരൊക്കെ കൌമാരപ്രായത്തിലുള്ളവരുടെ പ്രവൃത്തികള്‍,കൊച്ചു കുസൃതികള്‍ ഒക്കെ കാണുമ്പോള്‍ പറയാറുണ്ട്.."നമ്മളെപോലെ അല്ല ഇപ്പോഴത്തെ കുട്ടികള്‍..കുട്ടികളെ മനസ്സിലാക്കാന്‍ പ്രയാസമാണ്.പറഞ്ഞിട്ടെന്താ.. ജെനറേഷന്‍ ഗാപ് ആണ്" എന്നൊക്കെ.ഒരുപാടു തവണ കേട്ടിട്ടുണ്ട്,അര്‍ത്ഥവും അറിയാം.എങ്കിലും അന്നൊന്നും ഒരിക്കലും അതെപറ്റി ചിന്തിച്ചിട്ടെയില്ല.ടീനേജ് പ്രായത്തില്‍ ചിന്തിക്കാന്‍ വേറെ എന്തെല്ലാം കിടക്കുന്നു!!!
ഇപ്പോള്‍ ടീനേജും കടന്നു,രണ്ടു കുട്ടികളുടെ അമ്മയായി,മകള്‍ ടീനേജ് പ്രായം ആകുമ്പോള്‍ ആണ് എനിക്ക് ഈ "ഗാപ് " ന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാവുന്നത്.ഞാനും, എന്റെ അച്ഛനമ്മമാരും ,മുത്തശ്ശന്‍,മുത്തശ്ശിമാരും ഒക്കെ പറഞ്ഞ വാചകം ദിവസേന ആവര്‍ത്തിക്കുന്നു.."എനിക്കീ കുട്ടിയെ മനസ്സിലവുന്നില്ലലോ ഭഗവാനെ ... ആ ... ജെനറേഷന്‍ ഗാപ് തന്നെ.."എന്ന്.
കേരളം വിട്ടു ഒരു വിദേശരാജ്യത്ത് താമസിക്കുന്നത് കൊണ്ട്,എനിക്കും മനുവിനും നാടും വീടും മഴയും പുഴയും അമ്പലവും ആല്‍ത്തറയും .. അങ്ങനെ എല്ലാം ഗൃഹാതുരമായ ഓര്‍മകളാണ്.ഇവിടെ ജനിച്ചു വളരുന്ന എന്റെ കുട്ടികള്‍ക്ക്,ഇങ്ങനെ ഒക്കെ നാട്ടില്‍ ഉണ്ട് എന്നറിയാം എന്നല്ലാതെ അവര്‍ക്കതു നൊസ്റ്റാള്‍ജിയ അല്ല... സ്വാഭാവികം.
അവധി ദിവസത്തിന്റെ ആലസ്യത്തില്‍ ഇരിക്കുമ്പോള്‍ മനുവിന് ഏറ്റവും ഇഷ്ടം മലയാളം പാട്ടുകള്‍ കേള്‍ക്കാന്‍.അതും മെലോഡിയസ് ആയ പാട്ടുകള്‍.അവധി ദിവസങ്ങളില്‍ മാത്രമേ ഇവിടെ കുട്ടികള്‍ ടിവി കാണാറുള്ളൂ.രാവിലെ മുതല്‍ ലിവിംഗ് റൂമില്‍ ഒരു സൈഡില്‍ ടിവിയിലെ പല പ്രോഗ്രാമുകള്‍ തകര്‍ക്കുമ്പോള്‍ മറ്റൊരു സൈഡില്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ എഴുപതുകളിലെയും,എണ്‍പതുകളിലെയും, തൊണ്ണുറുകളിലെയും മലയാള സിനിമ ഗാനങ്ങള്‍,അല്ലെങ്കില്‍ പദ്മരാജന്‍ സിനിമകളുമായി മനു.രണ്ടു പ്രോഗ്രാമും മാറി മാറി കണ്ടു കൊണ്ട് അടുക്കളയില്‍ ജോലി ചെയ്യുന്ന ഞാന്‍,ഇതാണ് മിക്കവാറും ഞായറാഴ്ച ദിവസങ്ങളില്‍ വീട്ടില്‍ സംഭവിക്കുന്നത്.എന്റെ മകന് പാട്ടിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്.പക്ഷെ ആ സ്നേഹം മുഴുവന്‍ J-POP എന്നറിയപ്പെടുന്ന ജപ്പാനീസ് പോപ് മ്യൂസിക്കിനോട്.എണ്ണിയാല്‍ ഒടുങ്ങാത്ത വിധം ആല്‍ബങ്ങള്‍ ഇറങ്ങും ഇവിടെ.സിനിമാതാരങ്ങളെക്കാള്‍ പ്രശസ്തിയാണ് മ്യൂസിക് ബാന്‍ഡ് ലെ താരങ്ങള്‍ക്ക്.ഓരോ ആല്‍ബം ഇറങ്ങുമ്പോഴും,കണ്ണന്‍ അതിനെ കുറിച്ച് എനിക്ക് വിശദീകരണം തരും.അവനറിയാം അമ്മക്ക് അതൊന്നും അത്ര പിടി ഇല്ലെന്ന്. നന്നു, സിഡി വാങ്ങണം എന്ന് വാശി പിടിക്കും.വാങ്ങിയില്ലെങ്കില്‍ അവള്‍ ഏതെങ്കിലും കൂട്ടുകാരിയുടെ കയ്യില്‍ നിന്നും സിഡി കൊണ്ട് വന്നു ഹാര്‍ഡ് ഡിസ്കില്‍ കോപ്പി ചെയ്യും.ഇവരിതൊക്കെ എങ്ങനെ ഇത്ര അപ്ടുഡേറ്റ് ആകുന്നു എന്ന് അത്ഭുതപ്പെടും ഞാന്‍.
ഇതിനിടയിലേക്കാണ്,മുഹമ്മദ് റാഫിയുടെയും ആര്‍.ഡി.ബര്‍മന്റെയും ഹിന്ദി പാട്ടുകളും,വയലാറിന്റെയും യേശുദാസിന്റെയും മലയാളം പാട്ടുകളുമായി മനു വരുന്നത്.അത് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് "എന്തൊരു സ്ലോ ആയ പാട്ടുകള്‍!!!!എങ്ങനെയാ ഈ അച്ഛന്‍ ഇതൊക്കെ കേള്‍ക്കുന്നത്?"എന്നാണ് തോന്നുന്നത്.പിന്നെ ഒരു സൌജന്യം അവര്‍ അനുവദിക്കും...മലയാളം പാട്ടുകള്‍ കേള്‍ക്കണമെങ്കില്‍ പ്രിഥ്വിരാജിന്റെ സിനിമയിലെ അടിപൊളി പാട്ടുകള്‍ കേള്‍ക്കാം... അതാണ് ലൈന്‍... നാട്ടില്‍ പോകുമ്പോള്‍ മലയാളം സിഡി വാങ്ങി കൊണ്ടുവരുമായിരുന്നു ഞങ്ങള്‍.പക്ഷെ കാണാന്‍ ഞങള്‍ രണ്ടു പേരും മാത്രം.കാറിലും മലയാളം പാട്ടുകള്‍ ഒരുപാടു HD ല്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്,പക്ഷെ കേള്‍ക്കാന്‍ സാധിക്കുന്നത് കുട്ടികള്‍ കൂടെ ഇല്ലാത്ത യാത്രകളില്‍ മാത്രം. വീണ്ടും കാറില്‍ കേറിയാല്‍ രണ്ടു പേരും ആദ്യം ചെയ്യുന്നത് പാട്ട് മാറ്റുക എന്നതാണ്.ഇതൊക്കെയാണ് ഇപ്പോഴത്തെ കുട്ടികള്‍.ഇതിനിടയില്‍ രണ്ടു വഞ്ചിയിലും കാല് വച്ച് ഒരാളുണ്ട്‍.കണ്ണ് ടിവിയിലെ മ്യൂസിക് കോണ്‍സെര്‍ട്ടിലും കാത് കമ്പ്യൂട്ടറിലെ "അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളത്തിലും" ആയി അടുക്കള ജോലി ചെയ്യുന്ന ഈ ഞാന്‍.
ഭക്ഷണകാര്യവും ഇതുപോലെ തന്നെ.മനുവിന് ഇഷ്ടം സാമ്പാറും,തീയലും തോരനും അവിയലും ഒക്കെ തന്നെ.കുട്ടികള്‍ക്ക് ഉച്ചഭക്ഷണം സ്കൂളില്‍ നിന്നായത് കൊണ്ട്,രാത്രി ഭക്ഷണം നിര്‍ബന്ധമായും കേരളീയം ആകാന്‍ ശ്രദ്ധിക്കും ഞാന്‍.അല്ലെങ്കില്‍ എന്താണ് നമ്മുടെ കേരളീയഭക്ഷണം എന്ന് കുട്ടികള്‍ അറിയാതെ പോകില്ലേ?രണ്ടുപേരും കഴിക്കുമെങ്കിലും,അത് ഇഷട്പെട്ടു,സ്വാദോടെ,ജപ്പാനീസ് ഫുഡ് കഴിക്കുന്ന അത്ര സന്തോഷത്തോടെ അല്ല എന്നെനിക്കറിയാം.അത്കൊണ്ട് ആഴ്ചയില്‍ രണ്ടു ദിവസം എങ്കിലും ഞാന്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കാറുണ്ട്.സ്പഗേറ്റിയോ,ജപ്പാനീസ് നൂഡില്‍സൊ,പിസ്സയോ അങ്ങനെ എന്തെങ്കിലും.ആ ദിവസങ്ങളില്‍ ഡിന്നര്‍ കഴിക്കാന്‍ എന്താ ഒരു ഉത്സാഹം!!!

നമ്മുടെ നാട്ടിലെ അമ്പലത്തിലെ ഉത്സവം പോലെ ഇവിടെയും ഉണ്ട്.രാത്രി ഓരോ ഏരിയയില്‍ ഉള്ളവര്‍ അവരുണ്ടാക്കുന്ന രഥം വലിച്ചു കൊണ്ട് ഗ്രാമത്തിലെ പ്രധാന shrine ല്‍ കൊണ്ട് പോകും.അത് രാത്രി ഒരുപാടു നേരം നീണ്ടു നില്‍ക്കും.കുട്ടികള്‍ ആണ് രഥം വലിക്കുന്നതില്‍ പ്രധാനികള്‍.തീര്‍ച്ചയായും മുതിര്‍ന്നവരും കൂടെ കാണും.ടീനേജ്കാര്‍ക്ക് രഥം വലിക്കാനോന്നും ഒരു താല്പര്യവും ഇല്ല. കൂട്ടുകാര്‍ക്കൊപ്പം അവിടെ കറങ്ങി നടക്കാനാണ് അവര്‍ക്ക് ഇഷ്ടം.പിന്നെ അവിടെ ഒരുപാടു താത്കാലിക ഫുഡ് സ്റ്റാള്‍ വരും ഈ സമയത്ത്.നമ്മുടെ തട്ടുകട പോലെ.അവിടുന്ന് ഭക്ഷണം കഴിക്കാനും കറങ്ങി തിരിയാനും ആണ് കുട്ടികള്‍ക്ക് ഇഷ്ടം.ഈ വര്‍ഷത്തെ ഉത്സവത്തിന് നന്നുവിനു നിര്‍ബന്ധമായിരുന്നു കൂട്ടുകാര്‍ക്കൊപ്പം പോണം എന്ന്.അവള്‍ പറയുന്നത്,ഇവിടുത്തെ സാഹചര്യത്തില്‍ വളരെ സാധാരണമായ ഒരു കാര്യം ആണ്.ഇവിടെ അങ്ങനെ പേടിക്കെണ്ടതായ സംഗതികള്‍ ഒന്നും തന്നെ ഇല്ല താനും.എന്നാലും ഞാന്‍ ജപ്പാനില്‍ ജനിച്ചു വളര്‍ന്ന ആളു അല്ലാലോ...കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതല്ലേ...എത്ര ശ്രമിച്ചിട്ടും എനിക്ക് എന്റെ മനസ്സിനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ സാധിക്കുന്നില്ല... രാത്രി അവളെ കൂട്ടുകാരുടെ കൂടെ ഉത്സവത്തിന് വിടാന്‍.ഞാന്‍ അവളുടെ കൂട്ടുകാരുടെ അമ്മമാരെ എല്ലാവരെയും വിളിച്ചു സംസാരിച്ചു.അവര്‍ക്കൊക്കെ ഇതൊരു നിസ്സാര കാര്യം.പിള്ളേര് പോയി വരട്ടെ എന്ന് എല്ലാവരും.... ഞാന്‍ വലുതായില്ലേ അമ്മേ.. എന്തിനാ പേടിക്കുന്നത് എന്ന് നന്നുവും.....അവസാനം പറഞ്ഞ സമയത്ത് വീട്ടില്‍ തിരിച്ചെത്താം എന്ന ഉറപ്പില്‍ വിടേണ്ടി വന്നു.പിന്നെ ഒരു സമാധാനം, കണ്ണനെയും കൂട്ടി മനുവും ഞാനും ഉത്സവത്തിന് പോകുന്നുണ്ടായിരുന്നു.അവിടെ വച്ച് കാണാം എന്ന് പറഞ്ഞു വിട്ടു അവളെ.നടന്നു പോകാവുന്ന ദൂരമേ ഉള്ളു.അപ്പോഴൊക്കെ എന്റെ മനസ്സിലേക്ക് വന്നത് ഈ ജെനറേഷന്‍ ഗാപ് തന്നെ.ഇപ്പോഴെനിക്ക് ശരിക്കും മനസ്സിലാവുന്നു,എന്റെ കൗമാരപ്രായത്തില്‍ എന്താണ് എന്റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നത് എന്ന്...എല്ലാം ആവര്‍ത്തനങ്ങള്‍ ആണ്.... വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് പകരം എന്റെ മകള്‍....അന്ന് അമ്മ എന്നെ ഉപദേശിക്കുമ്പോഴൊ,വഴക്ക് പറയുമ്പോഴൊ ഒക്കെ ദേഷ്യം വരുമായിരുന്നു....ഈ അമ്മക്കെന്താ എന്ന്...ഇപ്പോള്‍ എന്റെ മോളോടു ഞാന്‍ ആ ഉടുപ്പ് ശരിക്കിടു എന്നോ,മുടി പരത്തി ഇടാതെ കെട്ടി വയ്ക്കു എന്നോ ഒക്കെ പറയുമ്പോള്‍ അവള്‍ക്കു വരുന്ന ദേഷ്യം കാണുമ്പോള്‍,ഇത് ഇരുപതു വര്‍ഷം മുന്‍പ് ഞാന്‍ കാണിച്ച അതേ വികാരം അല്ലെ എന്നോര്‍മ്മ വരും എനിക്ക്.എങ്കിലും പറയാതിരിക്കുന്നില്ല.....വീണ്ടും പറയും.. അവള്‍ടെ ദേഷ്യം കാണും....എന്നിട്ട് മനസ്സില്‍ "ആ...പറഞ്ഞിട്ട് കാര്യം ഇല്ല ... ജെനറേഷന്‍ ഗാപ് ആണ്" എന്നങ്ങു ആശ്വസിക്കും.... കാരണം അമ്മയല്ലേ ഞാന്‍!!

Sunday, July 4, 2010
ഗൊക്കയമ-ജപ്പാന്‍
ഗൊക്കയമ എന്ന സ്ഥലം ജപ്പാനില്‍ ഞങള്‍ താമസിക്കുന്ന ടോയമ എന്ന prefecture ലും തൊട്ടടുത്ത ഗിഫു എന്നാ prefecture ലും ആയി കിടക്കുന്ന പര്‍വ്വതപ്രദേശം ആണ്.യമ എന്നാല്‍ പര്‍വതം എന്നര്‍ത്ഥം.ഇത് world heritage list ല്‍ 1995 ല്‍ ഉള്‍പെട്ട മനോഹരമായ പര്‍വ്വതപ്രദേശം ആണ്.ഇതിന്റെ പ്രത്യേകത അവിടെ ഉള്ള Gasho-sukuri(Thatched roof)ആയ വളരെ പുരാതനമായ വീടുകള്‍ ആണ്. ഗൊക്കയമയില്‍ ഈ രീതിയില്‍ വീടുകള്‍ ഉള്ള മൂന്നു ഗ്രാമങ്ങള്‍ ഉണ്ട്.ടോയമ prefecture ല്‍ അയിനൊകുറ(Ainokura)യും സുഗുനമ(sugunama)യും ഗിഫു prefecture ല്‍ ഷിരകവ ഗൊ(Shirakawa-go)യും.
ഞങ്ങളുടെ വീട്ടില്‍ നിന്നും ഏകദേശം മുപ്പത്തഞ്ചു കിലോമീറ്റര്‍ മാത്രം അകലെ ആണ് ഈ മനോഹരമായ ഭൂപ്രദേശം.അതുകൊണ്ട് തന്നെ പലവട്ടം ഞങള്‍ അവിടെ പോയിട്ടുണ്ട്...ഓരോ ഋതുക്കളിലും ഗൊക്കയമയുടെ മുഖം വ്യത്യസ്തമായിരിക്കും.മഞ്ഞു കാലത്ത് പ്രത്യേക രീതിയില്‍ ഉള്ള ആ വീടുകള്‍ എല്ലാം മഞ്ഞു മൂടി നില്‍കുന്ന കാഴ്ച വിവരിക്കാനാവാത്തതാണ്.മഞ്ഞിന്റെ മരവിപ്പ് മാറി വസന്തമായാല്‍ ചുറ്റുമുള്ള മലകള്‍ പൂക്കളായ പൂക്കളെല്ലാം വാരിയണിഞ്ഞു മനോഹരികളാകും.വേനല്‍ എത്തിയാലും പൂക്കള്‍ക്ക് യാതൊരു ക്ഷാമവും ഇല്ല.പിന്നെ വരുന്ന ശിശിരം...ആ ഭംഗി വിവരിക്കാന്‍ വാക്കുകള്‍ ഇല്ല...മഞ്ഞയും ഓറഞ്ചും ചുവപ്പും ആയി നിറം മാറുന്ന മരങ്ങള്‍...ഗൊക്കയമയിലേക്ക് പോകുന്ന വഴിയും വളരെ സുന്ദരമാണ്...റോഡിന്റെ ഒരു വശം മലയും മറുവശം മനോഹരിയായി ഒഴുകുന്ന ഒരു പുഴയും...കുറെ അധികം ദൂരം ആ പുഴ നമ്മളോടൊപ്പം വരും.

ഇനി പൌരാണികമായ ആ വീടുകളെ കുറിച്ച്....Gasho-sukuri എന്നാണ് ജാപ്പനീസ് ല്‍ പറയുന്നത്.. അതിനര്‍ത്ഥം കൂപ്പുകൈ എന്നാണ്.ഈ വീടുകളുടെ മേല്‍കൂര കണ്ടാല്‍ കൂപ്പുകൈയോടെ നില്‍ക്കുകയാണ് എന്നേ തോന്നു.രണ്ടാം നില വളരെ ഉയരത്തില്‍ ആണ്.പലപ്പോഴും ഒന്നാം നിലയെക്കാളും ഒരുപാടു ഉയരത്തില്‍...ഇപ്പോഴും അങ്ങനെ ഉള്ള വീടുകളില്‍ താമസികുന്നവര്‍ ഉണ്ട് അവിടെ.സന്ദര്‍ശകര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്നവയും ധാരാളം.

കഴിഞ്ഞ വര്‍ഷം കണ്ണന്റെ (എന്റെ മകന്‍) kindergarten ല്‍ നിന്നും അവിടേക്ക് ഒരു യാത്ര പോയി.ഒരു ദിവസം ഈ ഗഷോ വീടുകളില്‍ ഒന്നില്‍ തങ്ങാന്‍ ആയിരുന്നു പ്ലാന്‍.ഞങ്ങള്‍ പോയത് ആയിനോകുറ എന്നാ ഗ്രാമത്തിലേക്ക് ആയിരുന്നു.
ശിശിരത്തിന്റെ തുടക്കം ആയതു കൊണ്ട് വഴിനീളെ മനോഹരമായ കാഴ്ചകള്‍...
അവിടെ എത്തിയ ഉടനെ ആദ്യത്തെ പരിപാടി മീന്‍പിടുത്തം.വളരെ ചെറിയ ഒരു കുളത്തില്‍ ഇറങ്ങി അമ്മമാരും കുട്ടികളും കൂടി മീന്‍ പിടിച്ചു.

ദേ... കണ്ണന്‍ ഒരു മീനുമായി....

ഇവാന എന്നാ ഒരു തരം മീന്‍ ആണത്.വെള്ളത്തില്‍ കല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കും... പിടിക്കാന്‍ വെല്യ ബുദ്ധിമുട്ടില്ല.കുറെ എണ്ണത്തിനെ പിടിച്ചു ബക്കറ്റില്‍ ഇട്ടു വച്ച്.പിന്നെ അതിനെ കനല്‍ കൂട്ടി ചുറ്റെടുക്കാനുള്ള പരിപാടി ആയി.

അത് കഴിഞ്ഞു ചുട്ടെടുത്തതിനെ സ്വന്തം വയറ്റിലേക്ക് പറഞ്ഞയക്കാനുള്ള തിടുക്കം ആയി എല്ലാവര്ക്കും...

ഞാനും കഴിച്ചു നോക്കി... ദൈവമേ.... എനിക്ക് വയ്യ അത് വിവരിക്കാന്‍...വെറുതെ ചുട്ടെടുത്ത മീന്‍.. ഉപ്പും ഇല്ല മുളകും ഇല്ല...എങ്ങനെയോ ഒരു വായ കഴിച്ചു കുറച്ചു വെള്ളവും കുടിച്ചു അവസാനിപ്പിച്ചു.കണ്ണന്‍ "ഓയിഷി"(yummy) എന്ന് പറഞ്ഞു മുഴുവനും കഴിച്ചു.
കുട്ടികള്‍ കുറച്ചു കളിച്ചു കഴിഞ്ഞപ്പോഴേക്കും വൈകുന്നേരം ആയി. ഞങ്ങള്‍ക്ക് താമസിക്കാനുള്ള ഗഷോഹൌസിലേക്ക് നടന്നു എല്ലാവരും.

രണ്ടു നിലയുള്ള ഒരു വീട് തന്നെ.ആ പുല്ലു മേഞ്ഞ മേല്‍ക്കൂര ആണ് അതിന്റെ പ്രത്യേകത.മുപ്പതോ നാല്‍പ്പതോ വര്‍ഷം കൂടുമ്പോള്‍ ആണ് മേല്‍ക്കൂര പുല്ലുമേയുന്നത്.അതൊരു വലിയ പ്രോസ്സസ് ആണ്. (താല്പര്യം ഉള്ളവര്‍ക്ക് ഗൂഗിള്‍ നോക്കിയാല്‍ അറിയാന്‍ സാധിക്കും).
ഞങ്ങള്‍ രണ്ടാം നിലയിലേക്ക് ഓടിക്കയറി.
വലിയ ഒരു ഹാള്‍ മാത്രം.താഴെ വിരിച്ചിരിക്കുന്നത് തതാമി മാറ്റുകള്‍. നമ്മുടെ പുല്പ്പായ പോലെ .. പക്ഷെ ഇത് തറയില്‍ ഉറപ്പിച്ചിരിക്കുകയാണ്.വേണെമെങ്കില്‍ പാളിയായി എടുത്തു മാറ്റാനും സാധിക്കും.ഇതും ജപ്പാനീസ് ട്രഡിഷന്‍ തന്നെ.പുതിയതായി പണിയുന്ന മോഡേണ്‍ വീടുകളിലും തതാമി മറ്റുള്ള ഒരു മുറി നിര്‍ബന്ധം ആണ് ഇവിടുത്തുകാര്‍ക്ക്.

ഈ ഹാളില്‍ ആണ് എല്ലാവരും കൂടി കിടക്ക വിരിച്ചു കിടക്കാന്‍ പോകുന്നത്.കുട്ടികളൊക്കെ ഒരുമിച്ചു കിടക്കാമല്ലോ എന്ന സന്തോഷത്തിലും ആദ്യമായി കൈവന്ന ഇങ്ങനെ ഒരു അവസരത്തിന്റെ ആകംക്ഷയിലും ആണ്.

രാത്രി ആയതോടെ നല്ല തണുപ്പായി.സെപ്റ്റംബര്‍ മാസം അവസാനം ആയതെ ഉള്ളു...
ഇതൊരു രാത്രി കാഴ്ച ഗഷോ വീടിന്റെ...
പകലത്തെ മീന്‍പിടുത്തവും,കുട്ടികളുടെ കൂടെ കളിച്ചതിന്റെ ക്ഷീണവും പിന്നെ മലകള്‍ കേറി ഇറങ്ങി ഉള്ള നടത്തവും ആയപ്പോള്‍ നല്ല ക്ഷീണം ആയി.പോരാത്തതിന് നല്ല തണുപ്പും....പുതപ്പിനുള്ളില്‍ കയറിയാതെ ഓര്‍മ ഉള്ളു.....
പിറ്റേന്ന് കാലത്തേ എല്ലാവരും റെഡി ആയി...ചുറ്റി നടന്നു കാണാന്‍ കാടിനകത്തു കുറച്ചു സ്ഥലങ്ങള്‍ ഉണ്ട്...മരങ്ങളെ കുറിച്ചും അവയുടെ പ്രത്യേകതയെക്കുറിച്ചും പറഞ്ഞു തരാന്‍ ഒരു അപ്പൂപ്പന്‍ കൂടെ വന്നു.
ഇതൊരു റോപ്പ് വെ..

ഒരു നദിക്ക് അക്കരെ പോകാന്‍ സാധിക്കുന്ന ഈ റോപ്പ്‌വേ ഇപ്പോള്‍ പ്രായാധിക്യത്താലുള്ള വിശ്രമത്തില്‍ ആണ്.
ഗഷോ ഹൌസിന്റെ സൌന്ദര്യം.

ഈ നദിക്കു കുറുകെ ആണ് നേരത്തെ പറഞ്ഞ റോപ്പ്‌വേ ഉപയോഗിച്ചിരുന്നത്.
കുറച്ചു കൂടി നടന്നപ്പോള്‍ കാട്ടിലേക്ക് കയറി പോകുന്ന വഴി ആയി..കൂടെ ഉണ്ടായിരുന്ന വഴികാട്ടി അപ്പൂപ്പന്‍,കരടി ഇറങ്ങുന്ന സ്ഥലം ആണിത് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കരടിയുടെ കാല്‍പ്പാടുകള്‍ അന്വേഷിക്കാന്‍ തുടങ്ങി.

കരടിയുടെതാണോ എന്തോ...???
കരടിയുടെ ഇഷ്ടഭക്ഷണം ആണത്രേ ഈ പഴം...

എല്ലാവരും കഴിച്ചു നോക്കി.. നല്ല മധുരമുണ്ട്..
പിന്നെയും ഒരുപാടു നടന്നു... പല പല ഗഷോ ഹൌസുകള്‍ കണ്ടു.താമസം ഉള്ളവയും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നവയും എല്ലാം...

ഇത് കണ്ടോ.... നാച്ചുറല്‍ റീഫ്രിജെരെറ്റര്‍ ആണ്... കോളയും ഫാന്റയും ഒക്കെ എന്ത് ഗമയില്‍ ആണ് എന്ന് നോക്കിയെ...

മേഘങ്ങള്‍ താഴെ ഇറങ്ങി വന്ന ഒരു സുന്ദര ദൃശ്യം

ദാ.. അത് അവിടെ ഉള്ള ഒരു കൊച്ചു മ്യുസിയം...

ഇത് മഞ്ഞില്‍ കുളിച്ചു നില്‍കുന്ന ഗൊക്കയമ.

ഇനി ഞങ്ങള്‍ മടങ്ങുകയായി... കുട്ടികളൊക്കെ നടന്നു തളര്‍ന്നു...
എനിക്ക് പക്ഷെ ഓരോ പ്രാവശ്യം അവിടെ നിന്നും മടങ്ങുമ്പോഴും വീണ്ടും അവിടേക്ക് എന്നെ ആകര്‍ഷിക്കുന്ന എന്തോ ഉള്ളത് പോലെ തോന്നും......വീണ്ടും വരാതിരിക്കാന്‍ കഴിയില്ല ഈ ഗൊക്കയമയിലേക്ക്.... എത്രയോ തവണ.. പല പല ഋതുക്കളില്‍ വന്നു ഞാന്‍ ഇവിടെ...എന്നിട്ടും എന്തുകൊണ്ടോ മതിയാവുന്നില്ല ഈ പഴമയുടെ സൌന്ദര്യം....പഴമയോടുള്ള എന്റെ ഇഷ്ടം...പഴയ വീടുകളോടും,കൊട്ടാരങ്ങളോടും,കാടിനോടും ,പുഴയോടും,മഴയോടും ഒക്കെ ഉള്ള ഒരു പ്രത്യേക ഇഷ്ടം...ഇപ്പോള്‍ ഞാന്‍ വന്നു കൂടിയിരിക്കുന്ന ഈ സ്ഥലമോ..ഏതു മോഡേണിസത്തിലും പൗരാണികതയെ മുറുകെ പിടിക്കുന്ന ഒരിടവും...എങ്ങനെ സ്നേഹിക്കാതിരിക്കും ഞാന്‍ ഈ സ്ഥലങ്ങളെ?????

Tuesday, June 22, 2010
ജാപ്പനീസ് സ്കൂളും എന്റെ കുട്ടികളും
ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ള വിദ്യാഭ്യാസ രീതിയെ പറ്റിയും സിലബസ്സിനെ കുറിച്ചും ഒക്കെ ഒരുപാടു കാര്യങ്ങള്‍(നല്ലതും വിമര്‍ശനത്മകവും)
പലരില്‍ നിന്നും ഞാന്‍ കേള്‍ക്കാറുണ്ട് .പല ബ്ലോഗുകളിലും ചര്‍ച്ചകളും കണ്ടിട്ടുണ്ട്.അപ്പോഴൊക്കെ വിചാരിക്കും "ഈശ്വരാ ഭാഗ്യമോ
നിര്‍ഭാഗ്യമോ എന്റെ കുട്ടികള്‍ക്ക് ,ഇന്ത്യന്‍ രീതിയില്‍ വിദ്യാഭ്യാസം ലഭികാത്തത്??"ചില സമയത്ത് നിര്‍ഭാഗ്യം എന്ന് തോന്നാറുണ്ടെങ്കിലും ഭൂരിഭാഗം സമയവും അങ്ങനെ അല്ല.
എന്റെ മകള്‍ക്ക് രണ്ടര വയസുള്ളപ്പോഴാണ് ഞങ്ങള്‍ ആദ്യമായി ജപ്പാനില്‍ എത്തുന്നത്. ജാപ്പനീസ് ഒരു വാക്ക് പോലും അറിയാതെ ഇവിടെ വന്നിറങ്ങിയപ്പോള്‍ മനസ്സിലെ ചിന്ത,കൂടിപ്പോയാല്‍ മൂന്നു വര്‍ഷങ്ങള്‍ ഇവിടെ, നന്നു(എന്റെ മകള്‍) ഒന്നാം ക്ലാസ്സില്‍ ആകുമ്പോഴേക്കും തിരിച്ചു ഇന്ത്യയില്‍ പോകണം എന്നതായിരുന്നു.അവള്‍ കിന്റ്റെര്‍ഗാര്‍ട്ടെനില്‍ പോകുവാന്‍ തുടങ്ങി. അവളാദ്യമായി ജപ്പാനീസ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു.കൊച്ചു വേറെ ഒരു ഭാഷ എത്ര വേഗം പഠിക്കുന്നു എന്ന് അഹങ്കരിച്ചു.(പിന്നെ അല്ലെ മനസ്സിലായത് ഇവള്‍ മാത്രം അല്ല എല്ലാ കുട്ടികളും അങ്ങനെ തന്നെ ആണ് എന്ന്!!!) മൂന്നു വര്‍ഷങ്ങള്‍ മൂന്നു നിമിഷങ്ങളെ പോലെ കഴിഞ്ഞു പോയി. ജോലിതിരക്കിലായ മനു ഇന്ത്യയിലേക്ക് പോകുന്ന കാര്യം ആലോചിച്ചതെ ഇല്ല
അതിനിടയില്‍ മോന്‍ ജനിച്ചു,മോളു ഒന്നാം ക്ലാസ്സില്‍ ആയി,ഞാന്‍ കുറെയൊക്കെ ജപ്പാനീസ് പഠിച്ചു.അങ്ങനെ അങ്ങനെ ഇവിടുത്തെ ജീവിതവും ആയി പൊരുത്തപെട്ടു.(ജപ്പാനീസ് പഠിച്ച കാര്യം പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത് ,അത് ആരായാലും പഠിച്ചു പോകും കേട്ടോ ....കാരണം മറ്റൊരു ഭാഷയും ഇവിടെ നമ്മളെ രക്ഷിക്കാന്‍ വരില്ല).
കിന്റ്റെര്‍ഗാര്‍ട്ടെനിലെ അവസാന വര്‍ഷം തുടങ്ങി ആറു മാസം ആകുമ്പോള്‍ തന്നെ ആ കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കേണ്ട പരിപാടികള്‍
ഗവണ്മെന്റ് തുടങ്ങി കഴിയും..നമ്മളല്ല കേട്ടോ... ഗവണ്മെന്റ്....കിന്റ്റെര്‍ഗാര്‍ട്ടെനില്‍ നിന്നും സ്കൂള്‍ കൊണ്ടുപോയി കാണിക്കല്‍ ആദ്യപടി.ഞങ്ങള്‍ താമസിക്കുന്നത് കണ്‍ട്രി സൈഡ്
ലെ ഒരു ചെറിയ ടൌണില്‍ ആയതു കൊണ്ട് ഇവിടെ ആകെ ഒരു എലെമെന്ററി സ്കൂള്‍, ഒരു ജൂനിയര്‍ ഹൈ സ്കൂള്‍, പിന്നെ ഒരു ഹൈ സ്കൂള്‍... ഇത്രയും ആണ്
ഉള്ളത്.അതതു ഏരിയയില്‍ താമസികുന്നവര്‍ അതതു സ്കൂളില്‍ കുട്ടികളെ ചേര്‍ക്കണം എന്ന് നിയമം ഉണ്ട് ഇവിടെ....അല്ലാതെ താമസം ഒരിടത്ത്....സ്കൂള്‍ പത്തു കിലോമീറ്റര്‍
മാറി... ആ പരിപാടി നടപ്പില്ല.
അങ്ങനെ നന്നു ആദ്യമായി സ്കൂള്‍ കാണാന്‍ പോയി....പിന്നെ ഒരു ദിവസം സ്കൂളില്‍ നിന്ന് രക്ഷിതാക്കളെ സ്കൂള്‍ കാണാന്‍ ക്ഷണിച്ചു കൊണ്ടുള്ള ഒരു കത്ത് വന്നു.
നിര്‍ദിഷ്ട ദിവസം ഞാന്‍ പോയി,എന്നെ പോലെ ഒന്നാം ക്ലാസ്സില്‍ ചേരാന്‍ പോകുന്ന ഒരുപാടു കുട്ടികളുടെ അമ്മമാരും.അവരില്‍ ,ആ എലെമെന്ററി സ്കൂളില്‍ തന്നെ
പഠിച്ചവരും ധാരാളം.സ്കൂള്‍ വിശദമായി കണ്ടു,സ്വിമ്മിംഗ് പൂള്‍ അടക്കം എല്ലാ സൌകര്യങ്ങളും ഉള്ള സ്കൂള്‍.
പിന്നെ മെഡിക്കല്‍ ചെക്ക്‌അപ്പിനും യുണിഫോം അളവ് എടുക്കാനും വേറെ ഒരു ദിവസം.. അന്ന് കുട്ടികളുടെ വാക്സിനെഷന്‍ ചെക്കും നടന്നു....
അങ്ങനെ അവസാനം സ്കൂള്‍ തുറക്കുന്നതിനു ഒരു മാസം മുന്‍പ് ഗവണ്മെന്റ് ല്‍ നിന്നും ഒരു കത്ത്..."നിങ്ങളുടെ കുട്ടിയുടെ സ്കൂള്‍ തുറക്കുന്ന ദിവസം ഏപ്രില്‍ ഏഴ് ആണ് ,സമയം രാവിലെ 8:45.പരിപാടിയില്‍ പങ്കെടുക്കാന്‍ ദയവായി വരിക" എന്ന്.....
നമ്മുക്കെന്താ പ്രശ്നം ....ക്ഷണം കിട്ടിയത് അല്ലെ.....ഞങള്‍ സസന്തോഷം പോയി...വളരെ ഔപചാരികമായ ഒരു പരിപാടി ആണ് അത്...അമ്മമാര്‍ എല്ലാം കിമോണ
എന്നാ ജാപ്പനീസ് പരമ്പരാഗത വേഷവും അച്ഛന്മാര്‍ ഫോര്‍മല്‍ സൂട്ടും.അതുകൊണ്ട് ഞാന്‍ ഇന്ത്യന്‍ പരമ്പരാഗത വേഷം ആയ നമ്മുടെ സ്വന്തം സാരിയിലും മനു സൂട്ടിലും
ആണ് പോയത്.(ഏപ്രില്‍ ലെ തണുപ്പില്‍ സാരി ഉടുത്തു പോയി വിവരം അറിഞ്ഞു എന്നത് വേറെ കാര്യം.)
ജപ്പാനീസ് നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ഫങഷന്‍ ആണ്.ഇത് തന്നെ കുട്ടികള്‍ ജൂനിയര്‍ ഹൈ സ്കൂളില്‍ ആദ്യ വര്‍ഷം ആകുമ്പോഴും ഹൈ സ്കൂളില്‍
ആദ്യ വര്‍ഷം ആകുമ്പോഴും.
ആദ്യ ദിവസത്തെ പരിപാടി കഴിഞ്ഞു പുസ്തകങ്ങളും ഒക്കെ ആയി ഞങള്‍ മടങ്ങി......പിറ്റേന്ന് മുതല്‍ കുട്ടികള്‍ തന്നത്താന്‍ നടന്നു സ്കൂളില്‍ പോകാന്‍ തുടങ്ങും.
അന്ന് വരെ കിന്റെര്‍ഗാര്‍ട്ടെനില്‍ കാറില്‍ കൊണ്ട് വിട്ടിരുന്ന കുട്ടികളെ ഒന്നാം ക്ലാസ്സ് മുതല്‍ തന്നെ വിടണം. സ്കൂളിന് രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ വീട് ഉള്ളവര്‍ തീര്‍ച്ചയായും
നടന്നു തന്നെ പോകണം.അതില്‍ കൂടുതല്‍ ദൂരം ഉള്ളവര്‍ സ്കൂള്‍ ബസില്‍.ആദ്യത്തെ ഒരാഴ്ച അടുത്ത് വീടുകളില്‍ ഉയര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ ഉണ്ടെങ്കില്‍
അവരുടെ കൂടെ പോകണം.അതും നേരത്തെ തന്നെ സ്കൂളില്‍ നിന്നും അറേഞ്ച് ചെയ്യും.ഒരാഴ്ച കഴിഞ്ഞാല്‍ പിന്നെ ഒരുമിച്ചോ,കൂട്ടുകൂടിയോ,ഒറ്റയ്ക്കോ... ഇഷ്ടം പോലെ.
മഴയായാലും മഞ്ഞായാലും വെയിലായാലും നടപ്പ് തന്നെ നടപ്പ്.....നന്നു ആദ്യമായി ഒറ്റയ്ക്ക് പോയപ്പോള്‍ ഞാന്‍ പകുതി വഴി കൂടെ പോയി... പേടിച്ചിട്ടു... കൊച്ചിന് വഴി തെറ്റുമോ ....?
പിന്നെ പിന്നെ ശീലമായി.ഇപ്പോള്‍ എന്റെ മകനും ഈ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒന്നാം ക്ലാസ്സില്‍ ആയി....
സ്കൂളില്‍ നിന്നും വരുമ്പോള്‍ ചിലപ്പോള്‍ കുറെ പൂക്കളും ആയി വരും..അമ്മയ്ക്ക് ... എന്നും പറഞ്ഞു... വഴിയോരത്ത്
നില്‍ക്കുന്നതാണ് ... ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തുപോകും....പെരുമഴയത്തു നടന്നും ഓടിയും കൂട്ടുകാരോടൊത്ത് പോയിരുന്നത്....
കളിച്ചു നടന്നു നേരം വൈകി വീടെത്തിയാല്‍ അമ്മയുടെ കണ്ണുരുട്ടല്‍.... ഇന്ന്, എന്റെ തലമുറയില്‍ പെട്ട മിക്കവാറും ആളുകള്‍ പറയുന്ന പരാതികളില്‍ ഒന്ന് ,
ഇപ്പോഴത്തെ കുട്ടികള്‍ക്ക് നല്ല ബാല്യം ഇല്ല എന്നതാണ് . സ്കൂള്‍, റ്റ്യൂഷന്‍, ഹോംവര്‍ക്ക്....ഇതല്ലാതെ അവരൊന്നും നമ്മുടെ കാലത്തേ പോലെ ബാല്യം
ആസ്വദിക്കുന്നില്ല എന്ന്..
എനിക്ക് പക്ഷെ വളരെ സമാധാനത്തോടെ പറയാന്‍ കഴിയും ... എന്റെ കുട്ടികള്‍ക്ക് അങ്ങനെ ഒരു നഷ്ടബോധത്തിന്റെ സാധ്യത ഇല്ല എന്ന്.... പൂച്ചയോടും പട്ടിയോടും,
വഴിയരുകിലെ പൂക്കളോടും ,വഴിയില്‍ കാണുന്ന അപ്പൂപ്പനോടും അമ്മുമ്മയോടും കിന്നാരം പറയാനും സ്കൂളില്‍ താമസിച്ചു ചെന്ന് ടീച്ചറുടെ വഴക്ക് കേള്‍ക്കാനും,
തിരിച്ചു വീട്ടിലെത്തുമ്പോള്‍ അമ്മയുടെ കണ്ണുരുട്ടല്‍ കാണാനും അവര്‍ക്ക് അവസരം ഉണ്ട്.....( കണ്ണുരുട്ടല്‍ നടത്താന്‍ ഞാനും മടിക്കാറില്ല.... )
ഈ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ,സ്കൂളിന്റെ വകയായി ഉള്ള പാടത്തു നെല്‍കൃഷി ചെയ്യും....കൃഷിയുടെ ഓരോ ഘട്ടത്തിലും അവര്‍ പണിയെടുക്കും....
ഞാറു നടുന്നത് മുതല്‍ കൊയ്ത്തു വരെ.... എന്നിട്ട് ആ അരി കൊണ്ട് ഉച്ചഭക്ഷണത്തിന്റെ ചോറ് ഉണ്ടാക്കും.പാടത്തു തവളയെ കണ്ടു ചാടി ഓടിയ കാര്യം
നന്നു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.നാലാം ക്ലാസ്സിലെ കുട്ടികള്ക് സ്കൂളിലെ പച്ചക്കറിത്തോട്ടം.......എല്ലാ ദിവസവും രാവിലെ ഊഴമനുസരിച്ചു കുട്ടികളും ടീച്ചര്‍മാരും കൂടി തോട്ടം നനയ്ക്കുന്നത് ഞാനും മനുവും കൂടി ഒഫ്ഫിസ്‌ിലെക് പോകുമ്പോള്‍ എന്നും കാണുന്ന കാഴ്ച.ഒന്നും രണ്ടും മൂന്നും ക്ലാസ്സിലെ കുട്ടികള്‍ക്ക് അവരവരുടെ ക്ലാസ്സിന്റെ
വരാന്തയില്‍ തന്നെ സ്വന്തം പൂച്ചെടികള്‍ ഉണ്ട്.അതിനെ ശ്രദ്ധിക്കണം ,ക്ലാസ്സിലെ അക്വേറിയത്തിലെ മീനിന്റെ ഭക്ഷണം,മുയലിന്റെയും ഹാംസ്റ്റേര്‍ ന്റെയും തീറ്റ..
അങ്ങനെ ..അങ്ങനെ...
ഉച്ചയ്ക്ക് ഭക്ഷണം എല്ലാവര്ക്കും സ്കൂളില്‍ നിന്നാണു.അതും കുട്ടികള്‍ ഊഴം അനുസരിച്ച് വിളമ്പുകാര്‍ ആകും... അതിനുള്ള ഏപ്രന്‍ കഴുകി തേച്ചു നല്‍കേണ്ടത് അമ്മയുടെ ചുമതല .
ഭക്ഷണം കഴിച്ചു കളിയും കഴിഞ്ഞാല്‍ പതിനഞ്ചു മിനിറ്റ് സ്കൂള്‍ വൃത്തിയാക്കല്‍ ആണ് എല്ലാ ദിവസവും....ഓരോ കുട്ടിക്കും ഓരോ സ്ഥലം പതിച്ചു നല്‍കിയിട്ടുണ്ട്.എല്ലാ മാസവും
അത് മാറി കൊണ്ടിരിക്കും.
ടോയ്ലെറ്റ് അടക്കം എല്ലാം കുട്ടികള്‍ തന്നെ വൃത്തിയാക്കണം.എല്ലാ ദിവസവും ചെയ്യുമ്പോള്‍ അത്ര ശുഷ്കാന്തിയോടെ ചെയ്തില്ലെങ്കിലും വൃത്തിയായി കിടക്കും.....ഇതൊക്കെ കഴിഞ്ഞു ബാക്കി ഉള്ള സമയത്തിന്റെ പകുതി പഠിപ്പ്,പകുതി സ്പോര്‍ട്സ്.ഒരു തനി മലയാളി അമ്മ അയ എനിക്ക് ആദ്യമൊക്കെ സംശയമായിരുന്നു... ഈ
രീതിയില്‍ ആണ് പഠിപ്പെങ്കില്‍ എന്റെ കുട്ടികള്‍ എന്താവും എന്ന്...പക്ഷെ ഇപ്പോള്‍ ഇന്ത്യയിലെ സിലബസ് ഭാരത്തെക്കുറിച്ചും, കുട്ടികളുടെ കഷ്ടപാടും ഒക്കെ
കേള്‍ക്കുമ്പോള്‍ ഇത്രയും ബുദ്ധിമുട്ട് ഇവിടെ ഇല്ലാലോ എന്ന് ഓര്‍ക്കും.ഇവിടെ കുട്ടികള്‍ ആസ്വദിച്ചാണ് സ്കൂളില്‍ പോകുന്നത്.
ഇതിനെല്ലാം പുറമേ ഈ എല്ലാ സൌകര്യങ്ങളും,പാഠപുസ്തകങ്ങള്‍ അടക്കം ,സൌജന്യം ആണ്.അതെ..ജപ്പാനില്‍ സ്കൂള്‍ വിദ്യാഭ്യാസം സൌജന്യം ആണ്.
പക്ഷെ ഇതിനൊരു മറുവശം ഉണ്ട്,നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ച്. ഇത്ര നല്ല സ്കൂള്‍ ആണെങ്കിലും,എല്ലാ പഠിപ്പും ജാപ്പനീസ് ല്‍ മാത്രം.ഇംഗ്ലീഷ് ഒരു
പ്രശ്നമേ അല്ല ഇവിടെ.ഈ കാര്യത്തിലും ഞാന്‍ ഒരുപാടു വിഷമിച്ചിട്ടുണ്ട്,ഇംഗ്ലീഷ് അറിയാതെ എന്റെ കുട്ടികള്‍ എന്ത് ചെയ്യും എന്ന്.നാട്ടില്‍ പോകുമ്പോള്‍ ഒക്കെ
എല്ലാവരുടെയും പഴി കേള്‍ക്കും...ജപ്പാന്‍ ഇത്ര ഡവലപ്പ്ട് കണ്‍ട്രി ആണെങ്കിലും ഇംഗ്ലീഷ് ഇല്ലാതെ എന്ത് പ്രയോജനം നമ്മുക്ക് എന്ന് എല്ലാവരും,ബന്ധുക്കളും
സുഹൃത്തുക്കളും അടക്കം എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ ഞാനും അവര് പറയുന്നത് ശരിയാണല്ലോ ... ഇംഗ്ലീഷ് ഇല്ലെങ്കില്‍ എന്റെ കുട്ടികള്‍ എങ്ങനെ ജീവിക്കും..
അവര്‍ക്ക് ശ്വാസം മുട്ടില്ലേ ഈ ഇംഗ്ലീഷ് ലോകത്തില്‍ ... എന്നൊക്കെ പേടിച്ചിരുന്നു....അന്ന് ഒരിക്കല്‍ വളരെ വിലപ്പെട്ട ഒരു ഉപദേശം എനിക്ക് എന്റെ അമ്മയില്‍
നിന്നും കിട്ടി. "ഏതു ഭാഷ പഠിച്ചാലും അറിവ് ഉണ്ടായാല്‍ മതി...ഏതു ഭാഷക്കും അതിന്റെതായ മഹത്വം ഉണ്ട്"... ഇതായിരുന്നു ആ ഉപദേശം.അതില്‍ പിന്നെ എന്റെ വിഷമങ്ങള്‍ കുറഞ്ഞു.പിന്നെ ഞാന്‍ സാവധാനം ആലോചിക്കാന്‍ തുടങ്ങി...ഞാന്‍ പഠിച്ചത് മലയാളം മീഡിയം സ്കൂളില്‍,അന്ന്,നാലാം ക്ലാസ്സില്‍ വച്ചാണ് ആദ്യമായി ABCD പഠിക്കുന്നത്.
പിന്നെ പത്താം ക്ലാസ്സ് വരെ ഒരു സബ്ജെക്റ്റ് ആയി ഇംഗ്ലീഷ് പഠിച്ചു.പ്രീഡിഗ്രീക്ക് കോളേജില്‍ ചേര്‍ന്നപ്പോള്‍ ആണ് ഇംഗ്ലീഷ് കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
എന്നിട്ടും സംസാരിക്കാന്‍ തുടങ്ങിയത് കല്യാണം കഴിഞ്ഞു പൂനെയില്‍ ചെന്നതില്‍ പിന്നെ...ആ ഞാന്‍ ഇപ്പോള്‍ ജാപ്പനീസ്-ഇംഗ്ലീഷ് ട്രാന്‍സ്ലേററര്‍ ആയി ജോലി ചെയ്യാറുണ്ട്
എന്ന് ഓര്‍ത്തപ്പോള്‍, വളരെ നന്നായി ജാപനീസും,നന്നായി മലയാളവും ഒരു വിധം തെറ്റില്ലാതെ ഇംഗ്ലീഷും സംസാരിക്കുന്ന എന്റെ മകളെ കുറിച്ച് എന്തിനു വിഷമികണം??
നന്നുവും ഒന്നാം ക്ലാസ്സ് മുതല്‍ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്,ഒരു സബ്ജെക്റ്റ് ആയി. ഇപ്പോള്‍ ജൂനിയര്‍ ഹൈ സ്കൂള്‍ ഒന്നാം വര്‍ഷം(നമ്മുടെ ഏഴാം ക്ലാസ്സ്... അത്രേ ഉള്ളു)
ആയപ്പോള്‍ ഒരുവിധം നന്നായി സംസാരിക്കും,നന്നായി വായിക്കും, എഴുതും ഇംഗ്ലീഷില്‍.അതുപോരെ??
പക്ഷെ ഇന്ത്യക്കാരുടെ മാത്രമായ ആ ഒരു അപകര്‍ഷതാബോധം അവള്‍ക്കും ഉണ്ട്,നാട്ടില്‍ ചെല്ലുമ്പോള്‍ മാത്രം...
സമപ്രായക്കാരായ അവള്‍ടെ കസിന്‍സ് ഒക്കെ "അയ്യോ.. നന്നുനു ഇംഗ്ലീഷ് അറിയില്ല അല്ലെ.... " എന്ന മട്ടില്‍ സംസാരിക്കുമ്പോള്‍ അല്ലെങ്കില്‍ അവര്‍ സംസാരിക്കുന്ന സ്പീഡിലും ഇന്ത്യന്‍ ആക്സെന്ടിലും അവള്‍ക് കഴിയാതെ ആകുമ്പോള്‍ വിഷമം....
പക്ഷെ ജപ്പാനില്‍ തിരിച്ചെത്തിയാല്‍ എല്ലാം മറക്കും...ഇവിടുത്തെ ദിനചര്യകളിലേക്ക് ഊളിയിടും....സ്കൂള്‍, അത് കഴിഞ്ഞാല്‍ സ്കൂള്‍ ക്ലബ് പരിപാടികള്‍,ശനിയും
ഞായറും അടക്കം പ്രക്ടിസുകള്‍ ,മ്യൂസിക് ബാന്‍ഡ് കോമ്പറ്റിഷന്‍ അങ്ങനെ പോകും......

ഇനി നിങ്ങള്‍ പറയു..... എന്റെ കുട്ടികള്‍ ഇന്ത്യന്‍ സിലബസില്‍ പഠിക്കാത്തത് ഭാഗ്യമോ നിര്‍ഭാഗ്യമോ???

Friday, June 18, 2010
ഇൻഡ്യ എന്നാൽ.....??????
ഈ അടുത്ത ദിവസം എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകേണ്ടി വന്നു എനിക്കു.... തയ്യലിൽ ഉള്ള ചില സംശയങ്ങൾ തീർക്കാൻ വേണ്ടി ആയിരുന്നു ആ സന്ദർശനം.അവിടെ എന്റെ സുഹൃത്തിന്റെ മകൾ ഉണ്ടായിരുന്നു.ഒരുപാടു നാളുകൾക്കു ശേഷം ആണു ഞാൻ ആ കുട്ടിയെ കാണുന്നത്.അവൾക്കും എന്നെ കാണുന്നതു സന്തോഷം ആണു.. കാണുമ്പൊൾ എല്ലാം അവളുടെ ഇംഗ്ലീഷ് എന്റെ മേൽ പരീക്ഷിക്കാൻ അവൾക്കു അവസരം കിട്ടും എന്നതു തന്നെ കാരണം.
ജൂനിയർ ഹൈസ്കൂൽ ഒരു വർഷം ആ കുട്ടി അമേരിക്കയിൽ ആയിരുന്നു പഠിച്ഛിരുന്നതു.അതുകൊണ്ടു,സാധാരണ കാണുന്ന ജാപനീസ് ഇംഗ്ലിഷ് അല്ല ആ കുട്ടിയുടെത്.എന്നിട്ടും കാണുമ്പോൾ എല്ലാം ഞങളുടെ സംസാരം ആദ്യം ഇംഗ്ലിഷിലും പിന്നെ പിന്നെ ജാപനീസിലും ആയിരുന്നു......
ചിക എന്നാണു ആ പെൺകുട്ടിയുടെ പേരു. അന്നും പതിവു പോലെ തയ്യലിനെ കുറിച്ചും ബാഗ് ഏതൊക്കെ വിധത്തിൽ ഉണ്ടാക്കാം എന്നൊക്കെ ഞങ്ങൽ ചർച്ച ചെയ്തു.അതു കഴിഞു ചായ കുടിച്ചു ഞാൻ യാത്ര പറഞപ്പോൾ ചിക പെട്ടെന്നു എന്നോടു ഒരു കാര്യം ചോദിക്കാൻ മറന്നു പോയി എന്നു പറഞ്ഞു... എന്താണു കാര്യം എന്ന എന്റെ ചോദ്യത്തിനു മറുപടി ആയി ആ കുട്ടി കഴിഞ്ഞ ദിവസം കണ്ട "Slum dog Millionaire " എന്ന മൂവിയെ കുറിച്ചു പറഞ്ഞൂ.... എന്നിട്ടു എന്നോടൊരു ചോദ്യവും..... ഇൻഡ്യ എന്നാൽ അങ്ങനെ ആണൊ???? ഒരു നിമിഷം എന്തു പറയണം എന്നായിപ്പോയി ഞാൻ.പിന്നെ പറഞ്ഞതു ഇങ്ങനെ.. ”മൂവി ആയതുകൊണ്ടു കുറച്ചു Exaggeration കാണും... എന്നാലും ഇൻഡ്യയിൽ ചേരികൽ ഉണ്ട്.കുറെയൊക്കെ ഇൻഡ്യൻ ലൈഫ് തന്നെ ആണു അതു.” ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ??? അല്ലെങ്കിൽ ..എങ്ങനെ ആണു ഈ ഒരു ചോദ്യത്തിനു ഉത്തരം പറയെണ്ടതു????

സ്വപ്നസക്ഷാൽക്കാരം
ഒരുപാടു ബ്ലോഗുകൾ വായിക്കാറുണ്ടു ഞാൻ പതിവായി...ഇടയിൽ എപ്പൊഴൊ എനിക്കും എന്തെങ്കിലും എഴുതണം എന്നു തോന്നി തുടങ്ങി... പക്ഷെ കുറച്ചെങ്കിലും സാഹിത്യവാസന വേണ്ടെ അതിനു?? അതുകൊണ്ടു വായന മാത്രം തുടർന്നു കൊണ്ടിരുന്നു....അയ്യോ ...അതിനു അർത്ഥം ഇപ്പൊ ആ വാസന വന്നു എന്നല്ലട്ടൊ.... ഇപ്പൊഴും ഞാൻ പഴയ ഞാൻ തന്നെ....
ബ്ലോഗ് തുടങ്ങാം എന്ന ആത്മവിശ്വാസം വന്നതിനു കാരണം നിരക്ഷരനും പിന്നെ എന്റെ ആത്മമിത്രമായ സിയയും ആണു.രണ്ടുപെരൊടും ഞാൻ കടപ്പെട്ടിരിക്കുന്നു.Thanks a Lot...
കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു വച്ചു, കുട്ടികളുടെ തല്ലുകൊള്ളിത്തരങ്ങൾ ഇത്തിരി ഡോസു കൂട്ടി വിളംബിയാൽ ഒരു പോസ്റ്റിനുള്ള വക ആകും എന്ന കടുത്ത ആത്മവിശ്വാസത്തിൽ ഞാൻ വല്ലപ്പോഴും ഒരു പോസ്റ്റ് ഒക്കെ ഇടും കെട്ടൊ... എല്ലാവരും സഹിക്കാനും ക്ഷമിക്കാനും കഴിവുള്ളവർ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു...

Subscribe to:
Posts (Atom)