പലരില്‍ നിന്നും ഞാന്‍ കേള്‍ക്കാറുണ്ട് .പല ബ്ലോഗുകളിലും ചര്‍ച്ചകളും കണ്ടിട്ടുണ്ട്.അപ്പോഴൊക്കെ വിചാരിക്കും "ഈശ്വരാ ഭാഗ്യമോ
നിര്‍ഭാഗ്യമോ എന്റെ കുട്ടികള്‍ക്ക് ,ഇന്ത്യന്‍ രീതിയില്‍ വിദ്യാഭ്യാസം ലഭികാത്തത്??"ചില സമയത്ത് നിര്‍ഭാഗ്യം എന്ന് തോന്നാറുണ്ടെങ്കിലും ഭൂരിഭാഗം സമയവും അങ്ങനെ അല്ല.
എന്റെ മകള്‍ക്ക് രണ്ടര വയസുള്ളപ്പോഴാണ് ഞങ്ങള്‍ ആദ്യമായി ജപ്പാനില്‍ എത്തുന്നത്. ജാപ്പനീസ് ഒരു വാക്ക് പോലും അറിയാതെ ഇവിടെ വന്നിറങ്ങിയപ്പോള്‍ മനസ്സിലെ ചിന്ത,കൂടിപ്പോയാല്‍ മൂന്നു വര്‍ഷങ്ങള്‍ ഇവിടെ, നന്നു(എന്റെ മകള്‍) ഒന്നാം ക്ലാസ്സില്‍ ആകുമ്പോഴേക്കും തിരിച്ചു ഇന്ത്യയില്‍ പോകണം എന്നതായിരുന്നു.അവള് കിന്റ്റെര്ഗാര്ട്ടെനില് പോകുവാന്‍ തുടങ്ങി. അവളാദ്യമായി ജപ്പാനീസ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു.കൊച്ചു വേറെ ഒരു ഭാഷ എത്ര വേഗം പഠിക്കുന്നു എന്ന് അഹങ്കരിച്ചു.(പിന്നെ അല്ലെ മനസ്സിലായത് ഇവള് മാത്രം അല്ല എല്ലാ കുട്ടികളും അങ്ങനെ തന്നെ ആണ് എന്ന്!!!) മൂന്നു വര്‍ഷങ്ങള്‍ മൂന്നു നിമിഷങ്ങളെ പോലെ കഴിഞ്ഞു പോയി. ജോലിതിരക്കിലായ മനു ഇന്ത്യയിലേക്ക് പോകുന്ന കാര്യം ആലോചിച്ചതെ ഇല്ല
അതിനിടയില്‍ മോന് ജനിച്ചു,മോളു ഒന്നാം ക്ലാസ്സില്‍ ആയി,ഞാന്‍ കുറെയൊക്കെ ജപ്പാനീസ് പഠിച്ചു.അങ്ങനെ അങ്ങനെ ഇവിടുത്തെ ജീവിതവും ആയി പൊരുത്തപെട്ടു.(ജപ്പാനീസ് പഠിച്ച കാര്യം പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത് ,അത് ആരായാലും പഠിച്ചു പോകും കേട്ടോ ....കാരണം മറ്റൊരു ഭാഷയും ഇവിടെ നമ്മളെ രക്ഷിക്കാന്‍ വരില്ല).
കിന്റ്റെര്ഗാര്ട്ടെനിലെ അവസാന വര്‍ഷം തുടങ്ങി ആറു മാസം ആകുമ്പോള്‍ തന്നെ ആ കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കേണ്ട പരിപാടികള്‍
ഗവണ്മെന്റ് തുടങ്ങി കഴിയും..നമ്മളല്ല കേട്ടോ... ഗവണ്മെന്റ്....കിന്റ്റെര്ഗാര്ട്ടെനില് നിന്നും സ്കൂള്‍ കൊണ്ടുപോയി കാണിക്കല്‍ ആദ്യപടി.ഞങ്ങള്‍ താമസിക്കുന്നത് കണ്ട്രി സൈഡ്
ലെ ഒരു ചെറിയ ടൌണില്‍ ആയതു കൊണ്ട് ഇവിടെ ആകെ ഒരു എലെമെന്ററി സ്കൂള്‍, ഒരു ജൂനിയര്‍ ഹൈ സ്കൂള്‍, പിന്നെ ഒരു ഹൈ സ്കൂള്‍... ഇത്രയും ആണ്
ഉള്ളത്.അതതു ഏരിയയില്‍ താമസികുന്നവര്‍ അതതു സ്കൂളില്‍ കുട്ടികളെ ചേര്‍ക്കണം എന്ന് നിയമം ഉണ്ട് ഇവിടെ....അല്ലാതെ താമസം ഒരിടത്ത്....സ്കൂള്‍ പത്തു കിലോമീറ്റര്‍
മാറി... ആ പരിപാടി നടപ്പില്ല.
അങ്ങനെ നന്നു ആദ്യമായി സ്കൂള്‍ കാണാന്‍ പോയി....പിന്നെ ഒരു ദിവസം സ്കൂളില്‍ നിന്ന് രക്ഷിതാക്കളെ സ്കൂള്‍ കാണാന്‍ ക്ഷണിച്ചു കൊണ്ടുള്ള ഒരു കത്ത് വന്നു.
നിര്‍ദിഷ്ട ദിവസം ഞാന്‍ പോയി,എന്നെ പോലെ ഒന്നാം ക്ലാസ്സില്‍ ചേരാന്‍ പോകുന്ന ഒരുപാടു കുട്ടികളുടെ അമ്മമാരും.അവരില്‍ ,ആ എലെമെന്ററി സ്കൂളില്‍ തന്നെ
പഠിച്ചവരും ധാരാളം.സ്കൂള്‍ വിശദമായി കണ്ടു,സ്വിമ്മിംഗ് പൂള് അടക്കം എല്ലാ സൌകര്യങ്ങളും ഉള്ള സ്കൂള്‍.
പിന്നെ മെഡിക്കല്‍ ചെക്ക്അപ്പിനും യുണിഫോം അളവ് എടുക്കാനും വേറെ ഒരു ദിവസം.. അന്ന് കുട്ടികളുടെ വാക്സിനെഷന് ചെക്കും നടന്നു....
അങ്ങനെ അവസാനം സ്കൂള്‍ തുറക്കുന്നതിനു ഒരു മാസം മുന്‍പ് ഗവണ്മെന്റ് ല്‍ നിന്നും ഒരു കത്ത്..."നിങ്ങളുടെ കുട്ടിയുടെ സ്കൂള്‍ തുറക്കുന്ന ദിവസം ഏപ്രില്‍ ഏഴ് ആണ് ,സമയം രാവിലെ 8:45.പരിപാടിയില്‍ പങ്കെടുക്കാന്‍ ദയവായി വരിക" എന്ന്.....
നമ്മുക്കെന്താ പ്രശ്നം ....ക്ഷണം കിട്ടിയത് അല്ലെ.....ഞങള്‍ സസന്തോഷം പോയി...വളരെ ഔപചാരികമായ ഒരു പരിപാടി ആണ് അത്...അമ്മമാര്‍ എല്ലാം കിമോണ
എന്നാ ജാപ്പനീസ് പരമ്പരാഗത വേഷവും അച്ഛന്മാര് ഫോര്‍മല്‍ സൂട്ടും.അതുകൊണ്ട് ഞാന്‍ ഇന്ത്യന്‍ പരമ്പരാഗത വേഷം ആയ നമ്മുടെ സ്വന്തം സാരിയിലും മനു സൂട്ടിലും
ആണ് പോയത്.(ഏപ്രില്‍ ലെ തണുപ്പില്‍ സാരി ഉടുത്തു പോയി വിവരം അറിഞ്ഞു എന്നത് വേറെ കാര്യം.)
ജപ്പാനീസ് നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ഫങഷന്‍ ആണ്.ഇത് തന്നെ കുട്ടികള്‍ ജൂനിയര്‍ ഹൈ സ്കൂളില്‍ ആദ്യ വര്‍ഷം ആകുമ്പോഴും ഹൈ സ്കൂളില്‍
ആദ്യ വര്‍ഷം ആകുമ്പോഴും.
ആദ്യ ദിവസത്തെ പരിപാടി കഴിഞ്ഞു പുസ്തകങ്ങളും ഒക്കെ ആയി ഞങള്‍ മടങ്ങി......പിറ്റേന്ന് മുതല്‍ കുട്ടികള്‍ തന്നത്താന്‍ നടന്നു സ്കൂളില്‍ പോകാന്‍ തുടങ്ങും.
അന്ന് വരെ കിന്റെര്ഗാര്ട്ടെനില് കാറില്‍ കൊണ്ട് വിട്ടിരുന്ന കുട്ടികളെ ഒന്നാം ക്ലാസ്സ് മുതല്‍ തന്നെ വിടണം. സ്കൂളിന് രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ വീട് ഉള്ളവര്‍ തീര്‍ച്ചയായും
നടന്നു തന്നെ പോകണം.അതില്‍ കൂടുതല്‍ ദൂരം ഉള്ളവര്‍ സ്കൂള്‍ ബസില്‍.ആദ്യത്തെ ഒരാഴ്ച അടുത്ത് വീടുകളില്‍ ഉയര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ ഉണ്ടെങ്കില്‍
അവരുടെ കൂടെ പോകണം.അതും നേരത്തെ തന്നെ സ്കൂളില്‍ നിന്നും അറേഞ്ച് ചെയ്യും.ഒരാഴ്ച കഴിഞ്ഞാല്‍ പിന്നെ ഒരുമിച്ചോ,കൂട്ടുകൂടിയോ,ഒറ്റയ്ക്കോ... ഇഷ്ടം പോലെ.
മഴയായാലും മഞ്ഞായാലും വെയിലായാലും നടപ്പ് തന്നെ നടപ്പ്.....നന്നു ആദ്യമായി ഒറ്റയ്ക്ക് പോയപ്പോള്‍ ഞാന്‍ പകുതി വഴി കൂടെ പോയി... പേടിച്ചിട്ടു... കൊച്ചിന് വഴി തെറ്റുമോ ....?
പിന്നെ പിന്നെ ശീലമായി.ഇപ്പോള്‍ എന്റെ മകനും ഈ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒന്നാം ക്ലാസ്സില്‍ ആയി....
സ്കൂളില്‍ നിന്നും വരുമ്പോള്‍ ചിലപ്പോള്‍ കുറെ പൂക്കളും ആയി വരും..അമ്മയ്ക്ക് ... എന്നും പറഞ്ഞു... വഴിയോരത്ത്
നില്‍ക്കുന്നതാണ് ... ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തുപോകും....പെരുമഴയത്തു നടന്നും ഓടിയും കൂട്ടുകാരോടൊത്ത് പോയിരുന്നത്....
കളിച്ചു നടന്നു നേരം വൈകി വീടെത്തിയാല്‍ അമ്മയുടെ കണ്ണുരുട്ടല്‍.... ഇന്ന്, എന്റെ തലമുറയില്‍ പെട്ട മിക്കവാറും ആളുകള്‍ പറയുന്ന പരാതികളില്‍ ഒന്ന് ,
ഇപ്പോഴത്തെ കുട്ടികള്‍ക്ക് നല്ല ബാല്യം ഇല്ല എന്നതാണ് . സ്കൂള്‍, റ്റ്യൂഷന്, ഹോംവര്‍ക്ക്....ഇതല്ലാതെ അവരൊന്നും നമ്മുടെ കാലത്തേ പോലെ ബാല്യം
ആസ്വദിക്കുന്നില്ല എന്ന്..
എനിക്ക് പക്ഷെ വളരെ സമാധാനത്തോടെ പറയാന്‍ കഴിയും ... എന്റെ കുട്ടികള്‍ക്ക് അങ്ങനെ ഒരു നഷ്ടബോധത്തിന്റെ സാധ്യത ഇല്ല എന്ന്.... പൂച്ചയോടും പട്ടിയോടും,
വഴിയരുകിലെ പൂക്കളോടും ,വഴിയില്‍ കാണുന്ന അപ്പൂപ്പനോടും അമ്മുമ്മയോടും കിന്നാരം പറയാനും സ്കൂളില്‍ താമസിച്ചു ചെന്ന് ടീച്ചറുടെ വഴക്ക് കേള്‍ക്കാനും,
തിരിച്ചു വീട്ടിലെത്തുമ്പോള്‍ അമ്മയുടെ കണ്ണുരുട്ടല്‍ കാണാനും അവര്‍ക്ക് അവസരം ഉണ്ട്.....( കണ്ണുരുട്ടല്‍ നടത്താന്‍ ഞാനും മടിക്കാറില്ല.... )
ഈ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ,സ്കൂളിന്റെ വകയായി ഉള്ള പാടത്തു നെല്‍കൃഷി ചെയ്യും....കൃഷിയുടെ ഓരോ ഘട്ടത്തിലും അവര്‍ പണിയെടുക്കും....
ഞാറു നടുന്നത് മുതല്‍ കൊയ്ത്തു വരെ.... എന്നിട്ട് ആ അരി കൊണ്ട് ഉച്ചഭക്ഷണത്തിന്റെ ചോറ് ഉണ്ടാക്കും.പാടത്തു തവളയെ കണ്ടു ചാടി ഓടിയ കാര്യം
നന്നു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.നാലാം ക്ലാസ്സിലെ കുട്ടികള്ക് സ്കൂളിലെ പച്ചക്കറിത്തോട്ടം.......എല്ലാ ദിവസവും രാവിലെ ഊഴമനുസരിച്ചു കുട്ടികളും ടീച്ചര്‍മാരും കൂടി തോട്ടം നനയ്ക്കുന്നത് ഞാനും മനുവും കൂടി ഒഫ്ഫിസ്ിലെക് പോകുമ്പോള്‍ എന്നും കാണുന്ന കാഴ്ച.ഒന്നും രണ്ടും മൂന്നും ക്ലാസ്സിലെ കുട്ടികള്‍ക്ക് അവരവരുടെ ക്ലാസ്സിന്റെ
വരാന്തയില്‍ തന്നെ സ്വന്തം പൂച്ചെടികള്‍ ഉണ്ട്.അതിനെ ശ്രദ്ധിക്കണം ,ക്ലാസ്സിലെ അക്വേറിയത്തിലെ മീനിന്റെ ഭക്ഷണം,മുയലിന്റെയും ഹാംസ്റ്റേര് ന്റെയും തീറ്റ..
അങ്ങനെ ..അങ്ങനെ...
ഉച്ചയ്ക്ക് ഭക്ഷണം എല്ലാവര്ക്കും സ്കൂളില്‍ നിന്നാണു.അതും കുട്ടികള്‍ ഊഴം അനുസരിച്ച് വിളമ്പുകാര്‍ ആകും... അതിനുള്ള ഏപ്രന്‍ കഴുകി തേച്ചു നല്‍കേണ്ടത് അമ്മയുടെ ചുമതല .
ഭക്ഷണം കഴിച്ചു കളിയും കഴിഞ്ഞാല്‍ പതിനഞ്ചു മിനിറ്റ് സ്കൂള്‍ വൃത്തിയാക്കല്‍ ആണ് എല്ലാ ദിവസവും....ഓരോ കുട്ടിക്കും ഓരോ സ്ഥലം പതിച്ചു നല്‍കിയിട്ടുണ്ട്.എല്ലാ മാസവും
അത് മാറി കൊണ്ടിരിക്കും.
ടോയ്ലെറ്റ് അടക്കം എല്ലാം കുട്ടികള്‍ തന്നെ വൃത്തിയാക്കണം.എല്ലാ ദിവസവും ചെയ്യുമ്പോള്‍ അത്ര ശുഷ്കാന്തിയോടെ ചെയ്തില്ലെങ്കിലും വൃത്തിയായി കിടക്കും.....ഇതൊക്കെ കഴിഞ്ഞു ബാക്കി ഉള്ള സമയത്തിന്റെ പകുതി പഠിപ്പ്,പകുതി സ്പോര്‍ട്സ്.ഒരു തനി മലയാളി അമ്മ അയ എനിക്ക് ആദ്യമൊക്കെ സംശയമായിരുന്നു... ഈ
രീതിയില്‍ ആണ് പഠിപ്പെങ്കില്‍ എന്റെ കുട്ടികള്‍ എന്താവും എന്ന്...പക്ഷെ ഇപ്പോള്‍ ഇന്ത്യയിലെ സിലബസ് ഭാരത്തെക്കുറിച്ചും, കുട്ടികളുടെ കഷ്ടപാടും ഒക്കെ
കേള്‍ക്കുമ്പോള്‍ ഇത്രയും ബുദ്ധിമുട്ട് ഇവിടെ ഇല്ലാലോ എന്ന് ഓര്‍ക്കും.ഇവിടെ കുട്ടികള്‍ ആസ്വദിച്ചാണ് സ്കൂളില്‍ പോകുന്നത്.
ഇതിനെല്ലാം പുറമേ ഈ എല്ലാ സൌകര്യങ്ങളും,പാഠപുസ്തകങ്ങള്‍ അടക്കം ,സൌജന്യം ആണ്.അതെ..ജപ്പാനില്‍ സ്കൂള്‍ വിദ്യാഭ്യാസം സൌജന്യം ആണ്.
പക്ഷെ ഇതിനൊരു മറുവശം ഉണ്ട്,നമ്മള് ഇന്ത്യക്കാരെ സംബന്ധിച്ച്. ഇത്ര നല്ല സ്കൂള്‍ ആണെങ്കിലും,എല്ലാ പഠിപ്പും ജാപ്പനീസ് ല്‍ മാത്രം.ഇംഗ്ലീഷ് ഒരു
പ്രശ്നമേ അല്ല ഇവിടെ.ഈ കാര്യത്തിലും ഞാന്‍ ഒരുപാടു വിഷമിച്ചിട്ടുണ്ട്,ഇംഗ്ലീഷ് അറിയാതെ എന്റെ കുട്ടികള്‍ എന്ത് ചെയ്യും എന്ന്.നാട്ടില്‍ പോകുമ്പോള്‍ ഒക്കെ
എല്ലാവരുടെയും പഴി കേള്‍ക്കും...ജപ്പാന് ഇത്ര ഡവലപ്പ്ട് കണ്ട്രി ആണെങ്കിലും ഇംഗ്ലീഷ് ഇല്ലാതെ എന്ത് പ്രയോജനം നമ്മുക്ക് എന്ന് എല്ലാവരും,ബന്ധുക്കളും
സുഹൃത്തുക്കളും അടക്കം എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ ഞാനും അവര്‍ പറയുന്നത് ശരിയാണല്ലോ ... ഇംഗ്ലീഷ് ഇല്ലെങ്കില്‍ എന്റെ കുട്ടികള്‍ എങ്ങനെ ജീവിക്കും..
അവര്‍ക്ക് ശ്വാസം മുട്ടില്ലേ ഈ ഇംഗ്ലീഷ് ലോകത്തില്‍ ... എന്നൊക്കെ പേടിച്ചിരുന്നു....അന്ന് ഒരിക്കല്‍ വളരെ വിലപ്പെട്ട ഒരു ഉപദേശം എനിക്ക് എന്റെ അമ്മയില്‍
നിന്നും കിട്ടി. "ഏതു ഭാഷ പഠിച്ചാലും അറിവ് ഉണ്ടായാല്‍ മതി...ഏതു ഭാഷക്കും അതിന്റെതായ മഹത്വം ഉണ്ട്"... ഇതായിരുന്നു ആ ഉപദേശം.അതില്‍ പിന്നെ എന്റെ വിഷമങ്ങള്‍ കുറഞ്ഞു.പിന്നെ ഞാന്‍ സാവധാനം ആലോചിക്കാന്‍ തുടങ്ങി...ഞാന്‍ പഠിച്ചത് മലയാളം മീഡിയം സ്കൂളില്‍,അന്ന്,നാലാം ക്ലാസ്സില്‍ വച്ചാണ് ആദ്യമായി ABCD പഠിക്കുന്നത്.
പിന്നെ പത്താം ക്ലാസ്സ് വരെ ഒരു സബ്ജെക്റ്റ് ആയി ഇംഗ്ലീഷ് പഠിച്ചു.പ്രീഡിഗ്രീക്ക് കോളേജില്‍ ചേര്‍ന്നപ്പോള്‍ ആണ് ഇംഗ്ലീഷ് കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
എന്നിട്ടും സംസാരിക്കാന്‍ തുടങ്ങിയത് കല്യാണം കഴിഞ്ഞു പൂനെയില്‍ ചെന്നതില്‍ പിന്നെ...ആ ഞാന്‍ ഇപ്പോള്‍ ജാപ്പനീസ്-ഇംഗ്ലീഷ് ട്രാന്സ്ലേററര് ആയി ജോലി ചെയ്യാറുണ്ട്
എന്ന് ഓര്‍ത്തപ്പോള്‍, വളരെ നന്നായി ജാപനീസും,നന്നായി മലയാളവും ഒരു വിധം തെറ്റില്ലാതെ ഇംഗ്ലീഷും സംസാരിക്കുന്ന എന്റെ മകളെ കുറിച്ച് എന്തിനു വിഷമികണം??
നന്നുവും ഒന്നാം ക്ലാസ്സ് മുതല്‍ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്,ഒരു സബ്ജെക്റ്റ് ആയി. ഇപ്പോള്‍ ജൂനിയര്‍ ഹൈ സ്കൂള്‍ ഒന്നാം വര്‍ഷം(നമ്മുടെ ഏഴാം ക്ലാസ്സ്... അത്രേ ഉള്ളു)
ആയപ്പോള്‍ ഒരുവിധം നന്നായി സംസാരിക്കും,നന്നായി വായിക്കും, എഴുതും ഇംഗ്ലീഷില്‍.അതുപോരെ??
പക്ഷെ ഇന്ത്യക്കാരുടെ മാത്രമായ ആ ഒരു അപകര്‍ഷതാബോധം അവള്‍ക്കും ഉണ്ട്,നാട്ടില്‍ ചെല്ലുമ്പോള്‍ മാത്രം...
സമപ്രായക്കാരായ അവള്ടെ കസിന്‍സ് ഒക്കെ "അയ്യോ.. നന്നുനു ഇംഗ്ലീഷ് അറിയില്ല അല്ലെ.... " എന്ന മട്ടില്‍ സംസാരിക്കുമ്പോള്‍ അല്ലെങ്കില്‍ അവര്‍ സംസാരിക്കുന്ന സ്പീഡിലും ഇന്ത്യന്‍ ആക്സെന്ടിലും അവള്‍ക് കഴിയാതെ ആകുമ്പോള്‍ വിഷമം....
പക്ഷെ ജപ്പാനില്‍ തിരിച്ചെത്തിയാല്‍ എല്ലാം മറക്കും...ഇവിടുത്തെ ദിനചര്യകളിലേക്ക് ഊളിയിടും....സ്കൂള്‍, അത് കഴിഞ്ഞാല്‍ സ്കൂള്‍ ക്ലബ് പരിപാടികള്‍,ശനിയും
ഞായറും അടക്കം പ്രക്ടിസുകള് ,മ്യൂസിക് ബാന്‍ഡ് കോമ്പറ്റിഷന്‍ അങ്ങനെ പോകും......
ഇനി നിങ്ങള്‍ പറയു..... എന്റെ കുട്ടികള്‍ ഇന്ത്യന്‍ സിലബസില്‍ പഠിക്കാത്തത് ഭാഗ്യമോ നിര്‍ഭാഗ്യമോ???
പോസ്റ്റിനു ഒരു പാട് നീളം കൂടി പോയി എന്നെനിക്കറിയാം .. എഴുതി വന്നപ്പോള്‍ ഇങ്ങനെ ആയി.... മുഴുവനും വായിക്കാന്‍ ശ്രമികണെ....വിപരീത അഭിപ്രായങ്ങള്‍ ഉള്ളവര്‍ ആകും കൂടുതല്‍ എന്നെനിക്കറിയാം.... എങ്കിലും മനസ്സില്‍ തോന്നിയത് എഴുതി.... അത്രമാത്രം....
ReplyDeleteഈ ഇംഗ്ലീഷുകാരൊക്കെ ഉപയോഗിക്കുന്ന കത്തി തൊട്ടു കമ്പ്യൂട്ടര്‍ വരെ ഉണ്ടാക്കുന്നത് ഈ സ്കൂളീന്നും പഠിച്ചിറങ്ങിയ ജപ്പാന് കാരല്ലേ..മക്കള്‍ ആസ്വദിച്ചു പഠിക്കട്ടെ. ഒരു വെടിക്കുള്ള ഇംഗ്ലീഷും കൈയ്യില്‍ വേണം.. അത്ര തന്നെ.. :-)
ReplyDeleteI have been there at Japan for four years! Life in japan is so safe and cool..good luck and thanks for the post
ReplyDeleteThis comment has been removed by the author.
ReplyDeleteThe post is not at all lenghty, enjoyed reading it. Your children are certainly very fortunate to have such a wonderful schooling, especially,
ReplyDeleteപൂച്ചയോടും പട്ടിയോടും,
വഴിയരുകിലെ പൂക്കളോടും ,വഴിയില്‍ കാണുന്ന അപ്പൂപ്പനോടും അമ്മുമ്മയോടും കിന്നാരം പറയാനും സ്കൂളില്‍ താമസിച്ചു ചെന്ന് ടീച്ചറുടെ വഴക്ക് കേള്‍ക്കാനും,
തിരിച്ചു വീട്ടിലെത്തുമ്പോള്‍ അമ്മയുടെ കണ്ണുരുട്ടല്‍ കാണാനും അവര്‍ക്ക് അവസരം ഉണ്ട്...
പ്രകൃതിയെ കണ്ട് തൊട്ടറിഞ്ഞുള്ള പഠന സംവിധാനം. നമ്മുടെ നാട്ടിലും കൊണ്ടുവന്നും ഡീപീയീപീ എന്ന സാധനം. പച്ച പിടിച്ചില്ല. അതാതിടത്തെ കുട്ടികൾ അതേ സ്ഥലത്തു തന്നെയുള്ള സ്കൂളിൽ പഠിക്കണമെന്ന സംഗതിയും കൊള്ളാം. നാട്ടിലെത്ര സ്കൂൾ വണ്ടികളാണു തലങ്ങും വിലങ്ങും ഓടുന്നത്.
ReplyDeleteഅധികമാരും പറയാത്ത ജപ്പാൻ വിശേഷങ്ങൾ വളരെ ഇഷ്ടപ്പെട്ടു.
പോസ്റ്റിനു നീളം കൂടിയതായി തോന്നുന്നില്ല,മാത്രവുമല്ല വളരെ നന്നായിരിക്കുന്നു താനും .കൂടുതല്‍ ചിത്രങ്ങളുമായി,വീണ്ടും എഴുതൂ.ആശംസകള്‍...
ReplyDeleteഭാഗ്യം നിർഭാഗ്യം എല്ലാം അവിടെയിരിക്കട്ടെ..എന്ത് മനോഹരമായ പഠനരീതിയാണ് അവിടെ.നല്ല പോസ്റ്റ്
ReplyDeleteഞാന്‍ വരാന്‍ വൈകി അല്ലേ?സാരമില്ല .മറ്റുള്ളവര്‍ക്ക് വേണ്ടി വഴി മാറി കൊടുത്തതും ആണ് .ഹഹ
ReplyDeleteഅതേ ഒന്ന് പറയാന്‍ ഉണ്ട് ...കുട്ടികള്‍ ഭാഗ്യം ഉള്ളവര്‍ തന്നെ .കാരണം നാട്ടില്‍ ആയിരുന്നാല്‍ അമ്മയുടെ ഫ്രണ്ട് ടെ കൂടെ ബ്ലോഗ് വിഷയവും ,സാഹിത്യവും കൂടെ കുറച്ചു കൂടുതല്‍ പഠിക്കേണ്ടി .വരും .അല്ല പിന്നെ ..അവര്‍ japanese ഒക്കെ പഠിച്ചു സന്തോഷായി ജീവിക്കും ട്ടോ ..
ആളൊരു ജപ്പാന് ആണല്ലേ
ReplyDeleteരഞ്ജിത്ത്... വളരെ നന്ദി ....ആസ്വദിച്ചു പഠിക്കുന്നു എന്നതാണ് എന്റെയും ആശ്വാസം....
ReplyDeleteഅനോണിമസ്... അതെ... ഇവിടുത്തെ ലൈഫ് കൂള്‍ ആണ്. ടെന്‍ഷന്‍ ഇല്ലാത്തതു.. എന്നാലും എവിടെ പോയാലും സ്വന്തം നാടിനെ മിസ്സ് ചെയ്യും..ആയതിനു നമ്മുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലലോ....
ജിവി ... കമ്മെന്റ്നു നന്ദി....വീണ്ടും വരുമല്ലോ....
അലി... നമ്മുടെ നാട്ടിലെ ടിപിഈപ്പി നല്ലതായിരുന്നു... പക്ഷെ ആരും മെനെക്കെടാന്‍ തയ്യാറായില്ല... കമ്മെന്റ് നു നന്ദി...
കൃഷ്ണകുമാര്‍ ...നന്ദി..വീണ്ടും എഴുതാന്‍ ശ്രമിക്കാം...
ജയേഷ് ... അതെ പഠനരീതി വളരെ നല്ലതാണു..... ഇവിടെ വന്നതില്‍ നന്ദി...
സിയാ.... കമ്മെന്റ് നു നന്ദി ട്ടോ...സിയ വൈകിയാലും കമ്മെന്റ് ചെയ്യും എന്നെനിക്കറിയാം... താങ്ക് യു ....
ഒഴാക്കന്....അല്ലാട്ടോ... ഞാന്‍ ഒരു എറണാകുളത്ത്കാരി... കമ്മെന്റ് നു നന്ദി... വീണ്ടും വരുമല്ലോ...
പ്രകൃതിയെ കണ്ട് തൊട്ടറിഞ്ഞുള്ള പഠന സംവിധാനം. നമ്മുടെ നാട്ടിലും കൊണ്ടുവന്നും ഡീപീയീപീ എന്ന സാധനം. പച്ച പിടിച്ചില്ല. @അലി: പൂർണ്ണമായും ശരിയല്ല...ഏകദേശം ആ സാധനം തന്നെ യാണ് ഇപ്പോഴത്തെ പുതിയ പാഠ്യപദ്ധതി :)
ReplyDeleteപിന്നെ പുതിയ പാഠ്യപദ്ധതിക്കും അടിസ്ഥനം ജപ്പാനിലെ കൊബായാഷിയുടെ റ്റോമാ വിദ്യാലയമാണ്.
മാനവൻ
http://manavanboologathil.blogspot.com
സത്യം പറഞ്ഞാല്‍ ജപ്പാനിലെ വിദ്യാഭ്യാസ രീതിയെപ്പറ്റി വായിച്ചപ്പോള്‍ മനസ്സൊന്ന് കുളിര്‍ത്തു. സ്കൂള്‍ കാലഘട്ടത്തില്‍ കൃഷിയും കാര്യങ്ങളുമൊക്കെ ഈ നാട്ടില്‍ പഠിപ്പിച്ചിരുന്നെങ്കില്‍ ഞാന്‍ നല്ലൊരു കൃഷിക്കാരനായേനെ. രണ്ടര കിലോമീറ്റര്‍ കാക്കയോടും പൂച്ചയോടും വര്‍ത്തമാനം പറഞ്ഞ് ... ഓര്‍ക്കുമ്പോള്‍ത്തന്നെ കുളിര് കോരിയിടുന്നു. എന്റെ മകള്‍ 4 ല്‍ പഠിക്കുന്നു. ബസ്സ് സ്റ്റോപ്പിലേക്ക് 200 മീറ്റര്‍ ദൂരം കാണും. ആരെങ്കിലും ഒരാള്‍ പോകും കൊണ്ടാക്കാനും കൂട്ടിക്കൊണ്ട് വരാനും. അത്രയ്ക്ക് ട്രാഫിക്കാണ് ആ ഇടുങ്ങിയ വഴിയില്‍. എന്റെ മകള്‍ക്ക് നഷ്ടപ്പെടുന്നത് എന്താനെന്ന് ഈ പോസ്റ്റിലൂടെ ഞാന്‍ തിരിച്ചറിയുന്നു.
ReplyDeleteരഞ്ജിത്ത് വിശ്വം പറഞ്ഞതുപോലെ ഒരു വെടിക്കുള്ള ഇംഗ്ലീഷ് അറിഞ്ഞാല്‍ മാത്രം മതിയാകും. മഞ്ജുവിന്റെ അമ്മ പറഞ്ഞതാണ് വേദവാക്യം. ഏത് ഭാഷയില്‍ പഠിച്ചാലും വിവരം ഉണ്ടായാല്‍ മതി.
കൂടുതല്‍ ജപ്പാന് വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. ബൂലോകം എന്നൊന്നില്ലായിരുന്നെങ്കില്‍ ഇതൊക്കെ അറിയാതെ ഒരു ജീവിതമങ്ങ് കത്തിത്തീര്ന്നുപോകുമായിരുന്നു. അതുകൊണ്ട് മഞ്ജുവിനോപ്പം ബൂലോകത്തിലും നന്ദി പറയാതെ വയ്യ.
എന്റെ ഹൃദയം കവർന്നു ഈ വർണന!
ReplyDeleteഅസൂയ തോന്നുന്നു അവിടുത്തെ കുട്ടികളോട്!
കൂടുതൽ എഴുതൂ ജപ്പാൻ വിശേഷങ്ങൾ!
ജപ്പാൻ സ്കൂൾ വിശേഷങ്ങൾ നന്നായി.
ReplyDeleteനന്നായിട്ടുണ്ട് വിവരണം... കുട്ടികളെ കൃഷിയും മറ്റുജോലികളും പഠിപ്പിക്കുന്ന പഠനരീതിയാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു.
ReplyDeleteഇന്ത്യൻ സിലബസ്സോ? ഇവിടെ കേരള സിലബസ്സും C.B.S.E സിലബസ്സും എന്നും പറഞ്ഞാണ് അടി.
ohayo gozaimazu ....പണ്ടെവിടെയോ വായിച്ചതാണ് , good morning എന്നാണ് ജാപ്പനീസ് ഭാഷയില്‍ അതിന്റെ അര്‍ഥം എന്ന് അന്ന് ആരോ പറഞ്ഞു അത് കൊണ്ട് പഠിച്ചതാണ് , ഇവിടെ രാത്രി ആയെങ്കിലും ഇരിക്കട്ടെ ഒരു ഗോസായി...
ReplyDeleteപിന്നെ ബ്ലോഗിങ്ങ് കാരണം ഇങ്ങനെ കിട്ടുന്ന ചില പങ്കു വെയ്കലുകള് ഉണ്ടല്ലോ , പല സംസ്കാരങ്ങളുടെയും മറ്റും, അത് തന്നെ ഒരനുഗ്രഹം , മടുപ്പില്ലാതെ വായിക്കാന്‍ തക്ക രീതിയില്‍ തന്നെയാണ് എഴുതിയത് അത് കൊണ്ട് ഇനിയും ഇടയ്ക് വരാം , സത്യത്തില്‍ പേര് കണ്ടപ്പോള്‍ എന്റെ ഒരു സുഹൃത്ത് ആണെന്ന്നു കരുതിയാണ് ഇവിടെ എത്തിയത് , നിരാശയില്ല !
നല്ല പോസ്റ്റ്,പുതിയ വിവരങ്ങള്‍ ..
ReplyDeleteനന്ദി.
മഞ്ജു, ഇവിടെ ഭാഗ്യ നിര്ഭാഗ്യങ്ങളെക്കാള് മക്കളുടെ comforts ആണ് നോക്കണ്ടത്. അല്ലെങ്കില്‍ " ഇല്ലത്തുനിന്നു ഇറങ്ങുകയും ചെയ്തു അമ്മാത്തോട്ടെതിയതുമില്ല എന്ന അവസ്തയിലായിപോകില്ലേ ". മാതൃഭാഷയ്ക്ക് മറ്റെന്തിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്ന സ്ഥലങ്ങളില്‍ അത് പഠിച്ചില്ലെങ്കില്‍ നമ്മള് എത്രമാത്രം ഒറ്റപ്പെട്ടുപോകും ? മഞ്ജു പറഞ്ഞതുപോലെ ഇംഗ്ലീഷില്‍ അടിസ്ഥാനം ഇട്ടുകോടുക്കണം. കാര്യമായി ശ്രദ്ധിക്കേണ്ട സമയമാകുമ്പോള്‍ അവര്‍ തന്നെ പഠിച്ചോളും. അതിന്റെ ആവശ്യകത ബോധ്യമാക്കികൊടുത്താല് മതിയെന്നാണ് എനിക്ക് തോന്നുന്നത് . അത് അത്യാവശ്യമാണ്. പിന്നെ മാതൃഭാഷ ,അത് സ്വാഭാവികമായി കുട്ടികള്‍ പഠിച്ചോളും ,നമ്മള് കൂടി മനസ്സുവെച്ചാല്‍ .പിന്നെ ഈ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ അവരവരുടെ വിഷയങ്ങളില്‍ നല്ല ആത്മവിശ്വാസം ഉള്ളവരാണെന്ന് കാണാം. എല്ലാകുട്ടികള്‍ക്കും മറ്റു ഇതര വിഷയങ്ങളില്‍ അവരവരുടെ താത്പര്യം അനുസരിച്ച് കൂടുതല്‍ ശ്രദ്ധകിട്ടുന്നതുകൊണ്ട് നൈസര്‍ഗികമായ അവരുടെ കഴിവുകള്‍ തനിയെ വളരുകയാണ്.
ReplyDeleteപിന്നെ അപകര്ഷതയെപറ്റി പറയുമ്പോള്‍ മുന്നോട്ടു അവര്‍ക്ക് അത്ഒട്ടും ഉണ്ടാകാന്‍ പോണില്ല. കാരണം അതുപോലുള്ള ഒരു സാഹചര്യത്തിലാണ് കുട്ടികള്‍ പഠിക്കുന്നത്. കുറച്ചു നാളുകള്‍ക്കുമുന്നെ ടോയോടയുടെ ഒരു സീരീസ് കാറുകള്‍ക്ക് ഇവിടെ അമേരിക്കയില്‍ കുറെ പ്രശ്നങ്ങള്‍ ഉണ്ടായി . അതിന്റെ വിശദീകരണത്തിനായി ഇവിടെ വന്ന ടോയോടയുടെ തലവന്‍ സംസാരിച്ചത് അദേഹത്തിന്റെ മാതൃഭാഷയില്‍ ! അത്രയൂള്ളൂ.
തറവാടി... വന്നതിനു നന്ദി....
ReplyDeleteമാനവന് ... ശരിയാണ്... ടിപിഈപിഇപ്പോഴും ഉണ്ട്... പക്ഷെ ..അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ നടത്തുന്നില്ല എന്ന് മാത്രം... കമ്മെന്റ് നു നന്ദി ട്ടോ... ഇനിയും വരണേ...
മനോജ്...അതെ.. അമ്മ അന്ന് അങ്ങനെ പറഞ്ഞില്ലയിരുന്നെന്കില്.. ഒരുപക്ഷെ ഞാന്‍ കുറെ നാള് കൂടി വിഷമിച്ചേനെ...കമെന്റ്റ് നു നന്ദി....ജപ്പാന് വിശേഷങ്ങള്‍ ഒരുപാടു എഴുതി മനോജ് ജപ്പാനിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യട്ടെ എന്ന് ആശംസിക്കുന്നു...
ജയന് ഏവൂര്‍...വന്നതിനു നന്ദി ട്ടോ.. follower ആയതിനും... ഇനിയും വരുമല്ലോ...
റഫീക്ക് കിഴാറ്റൂര്‍... നന്ദി ട്ടോ...
കക്കര... ഇവിടെ സിലബസ് പഠിപ്പിന് 50% പ്രാധാന്യമേ ഉള്ളു... ബാക്കി എല്ലാം ഇതുപോലുള്ള കാര്യങ്ങള്‍ക് ആണ്..... പറയാന്‍ പോയാല്‍ ഒരുപാടു ഉണ്ട് നമ്മെ അത്ഭുതപെടുതുന്നത്... ഇനി ഒരികല് പറയാം....വന്നതില്‍ നന്ദി...
Readers dais.... ഒഹായോ ഗോസായിമസു.... ഇത് goodmorning എന്ന് തന്നെ ആണ്... എന്നെ സുഹൃത്തായി കണ്ടോളു.. എന്നിട്ട് വീണ്ടും വരൂ...
പ്രശാന്ത് ഐരാനികുളം... നന്ദി ...
അനൂപ്... ശരിയാണ് പറഞ്ഞത്...ജാപ്പനീസ് നു അവരുടെ മാതൃഭാഷയെക്കാള്‍ വലുത് മറ്റൊന്നുമില്ല ... നമ്മള് പക്ഷെ തിരിച്ചും... നമ്മളെ പോലെ സ്വന്തം ഭാഷയെ വിലയില്ലത്തവര് വേറെ ഒരു ജനതയും ഉണ്ടാകില്ല.... കമ്മെന്റ് നു നന്ദി ട്ടോ....
മഞ്ജു പണ്ടൊരു മലയാളം സിനിമ കണ്ട കാര്യമാണ് പെട്ടെന്ന് മനസ്സില്‍ ഓടിയെത്തിയത്, അതില്‍ നമ്മുടെ ആളുകള്‍ ജപ്പാനില്‍ പോയി അവിടുത്തെ ജീവിത രീതികളെ കുറിച്ചൊക്കെ വിശദമായി നാട്ടില്‍ വന്നു പറയുന്ന ഭാഗങ്ങള്‍ ഉണ്ട്.........ഇവിടെ മഞ്ജു അത് പോലെ കുറെ കാര്യങ്ങള്‍ വിശദമായി തന്നെ പറഞ്ഞിരിക്കുന്നു.. വളരെ ഒഴുക്കോടെ തന്നെ ഓരോന്നും അവതരിപ്പിക്കാന്‍ കൂട്ടുക്കാരിക്ക് കഴിഞ്ഞു. സന്തോഷം. നമ്മള് ജീവിക്കുന്ന നാടിന്റെ ചുറ്റുപാടുകള്‍ അനുസരിച്ച് എല്ലാ കാര്യങ്ങളിലും നമ്മളും മുന്‍പോട്ടു പോകേണ്ടി വരും. എന്നാല്‍പോലും ഇന്ന് ഗള്‍ഫില്‍ ജീവിക്കുന്ന, അല്ലെങ്ങില്‍ പഠിക്കുന്ന മക്കളെക്കാള്‍ അവര്‍ അവരുടെ ചെറുപ്പകാലം ആസ്വദിക്കുന്നു എന്നാണ് എനിക്ക് ഇവിടെ നിന്നും മനസ്സിലായത്....പിന്നെ നമ്മുടെ നാട്ടിലെ ജീവിത രീതികളും പഠന രീതികളും നഷ്ടമായേക്കാം. എന്നാല്‍ പോലും അവര്‍ക്ക് ഒരുപാട് നഷ്ടങ്ങള്‍ ഒന്നും ഇല്ല എന്നാണ് മനസ്സിലാവുന്നത്....അത്കൊണ്ട് നിര്ഭാഗ്യത്തെക്കള് ഭാഗ്യം ആണ് എന്ന് തന്നെ വിചാരിക്കുക. പ്രിയ സുഹൃത്തിനു ആശംസകള്‍............ഇനിയും ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിയും ജപ്പാന് നെ കുറിച്ച്........എഴുതല്‍ തുടരുക........
ReplyDeleteസിയ വഴിയാണ് ഇവിടെ എത്തിയത്. പോസ്റ്റിനു ഒട്ടും നീളക്കുടുതൽ ഇല്ല മഞ്ജു. ധൈര്യമായി വീശിക്കോളു.. പിന്നെ ജപ്പാനിൽ എന്നും എന്തിനും അടുക്കും ചിട്ടയും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. മാനുഫാക്ചറിങ്ങ് കമ്പനിയിൽ ജോലി ചെയ്യുന്നത് കൊണ്ടാവും ജപ്പാൻ എന്ന് കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മവരുന്നത് 5S കൺസ്പെറ്റ് ആണ്. പിന്നെ ഒരിക്കലും ഇന്ത്യയിലെ സ്കൂളുകളിലൊന്നും കൃഷിയോ അങ്ങിനെയുള്ള നല്ല വിദ്യാഭ്യാസ സമ്പ്രദായങ്ങളൊന്നും വരില്ല. ഏത് സിലബസ്സിൽ പഠിക്കുന്നു എന്നതിനേക്കാളും എങ്ങിനെ പഠിക്കുന്നു എന്നത് വലിയ കാര്യം എന്ന് തോന്നുന്നു. ഒപ്പം മലയാളം വീട്ടിലെങ്കിലും ശരിക്ക് പഠിപ്പിക്കാൻ നോക്കുക.
ReplyDeleteസിയയുടെ പോസ്റ്റ് വഴിയാണ് ഇവിടെ വന്നത് ... എല്ലാ പോസ്റ്റും വായിച്ചു ... തുടക്കക്കാരി ആയിട്ടും എഴുത്തിനു ആവശ്യത്തിന് വേണ്ട നിലവാരമുണ്ട് ... ഇനിയും നന്നായിക്കോട്ടേ..... ഇന്ത്യ ഇതാണോ എന്ന ചോദ്യം , അതൊരു വല്ലാത്ത ചോദ്യം തന്നെയാണ് .. ഞാനും അത് നേരിട്ടിരുന്നു ... ഞാന്‍ അവരോടു പറയാറുണ്ട് ഇന്ത്യ ഒരു wonder land ആണ് എന്ന് . ദരിദ്രരും സമ്പന്നരും രാജകൊട്ടാരങ്ങളും .... മലകളും .. കുന്നുകളും പുഴകളും ... അങ്ങ് വര്‍ണിച്ചു വര്‍ണിച്ചു ഇന്ത്യയെ ഒരു മഹാ സംഭവം ആക്കി മാറ്റും .. അവസാനം ചോദ്യം ചോദിച്ച സായിപ്പിന്റെ നാട്ടില്‍ എന്നാ ഉണ്ട് എന്ന അവസ്ഥയിലാക്കും .... ( ഇപ്പോള്‍ അവന്മാര് ചോദിക്കാറില്ല )
ReplyDeleteപിന്നെ ജപ്പാന് വിദ്യാഭ്യാസം ശരിക്കും ചിന്തിപ്പിച്ചു ... കൊള്ളാം അല്ലേ? രജിത് വിശ്വം ചേട്ടന് പറഞ്ഞ പോലെ സായിപ്പ് അവരെ ആശ്രയിച്ചല്ലേ ജീവിക്കുന്നത് :):):)
പിന്നെ സാമാന്യ ബോധത്തില്‍ വളരുക എന്നതല്ലേ പ്രധാനം ... ഇംഗ്ലീഷ് പറയുന്നവര്‍ അതി ബുദ്ധിമാന്മാര് ആരുന്നെങ്കില്‍ ഈ ഇംഗ്ലീഷു കാര്‍ എന്നേ നന്നായി പോയേനെ ??
അപ്പോള്‍ ആശംസകള്‍ .................
മഞ്ജു, അങ്ങിനെ ജപ്പാന് വിശേഷങ്ങള്‍ കേള്‍ക്കാന്‍ ഞാനും പറന്നെത്തി. വളരെ നന്നായി ജാപനീസും,നന്നായി മലയാളവും ഒരു വിധം തെറ്റില്ലാതെ ഇംഗ്ലീഷും സംസാരിക്കുന്ന മോളെ കുറിച്ച് മഞ്ജു വിഷമിക്കുകയേ വേണ്ട. മോള് അമ്മയേക്കാള്‍ മിടുക്കിയാക്കും. തീര്‍ച്ച. വീട്ടില്‍ കുഞ്ഞുങ്ങളോട് മലയാളം സംസാരിക്കുന്നതിന് എന്റെ അഭിനന്ദനം. ഏത് ഭാഷയില്‍ പഠിക്കുന്നു എന്നതല്ല പ്രധാനം. എന്ത് പഠിക്കുന്നു എന്നുള്ളതാണ്. കൂടുതല്‍ ജപ്പാന് വിശേഷങ്ങള്‍ കേള്‍ക്കാനായി ഞാന്‍ ആ കാണുന്ന ഫോളോകൂട്ടില്‍ കയറിയിരിക്കാന്‍ തീരുമാനിച്ചു.
ReplyDeleteമഞ്ജു ബൂലോകത്തങ്ങിനെ നിറഞ്ഞുനില്ക്കട്ടെ എന്നാശംസിക്കുന്നു.
മഞ്ജുവിനെ എനിക്ക് പരിചയപ്പെടുത്തി തന്നതിന് സിയയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. അപ്പോള്‍ സിയയുടെ കൂട്ടുകാരി എന്റേയും കൂട്ടുകാരി.
മഞ്ജു;
ReplyDeleteമഞ്ജുവിന്റെ ബ്ലോഗും ഈ പോസ്റ്റും ആദ്യമായി കണ്ട ദിവസം; രാവിലെ എന്റെ കുഞ്ഞുമകളെ സ്കൂളിൽ വിടാൻ പോയപ്പോൾ ഒരു സംഭവമുണ്ടായി. അതോർത്ത് വിഷമിച്ചും, ഇപ്പോഴുള്ള വിദ്യാഭ്യാസ രീതികളെ ഓർത്ത് നിസ്സഹായനായി മനസ്സിൽ സ്വയം പ്രാകിയും, പണ്ട് എന്റെ കുട്ടിക്കാലത്തെ രീതികൾ അയവിറക്കി ഇന്നത്തെ കുട്ടികൾക്കതു ലഭിക്കുന്നില്ലല്ലോ എന്നൊക്കെ ചിന്തിച്ച് ഇതിനേപറ്റി ഒരു പോസ്റ്റൊക്കെ ഇടണം എന്നൊക്കെ നിനച്ച്, ടെൻഷനടിച്ച് വന്നിരിക്കുമ്പോഴാണു യാദൃശ്ചികമായി മഞ്ജുവിന്റെ ഈ പോസ്റ്റ് കാണുന്നത്. പെട്ടന്ന് ഞാൻ വിസ്മയഭരിതനായിപ്പോയി ആ സമയത്ത്. കമന്റിടെണ്ടത് എന്താണെന്നു കിട്ടാത്ത ഒരു അവസ്ഥ..!!
ഏതായലും മഞ്ജുവിന്റെ കുട്ടികൾ ഭാഗ്യമുള്ളവരാണു.
ശരിക്കും എനിക്കു അസൂയ തോന്നുന്നുണ്ട് അവർക്കു ലഭിക്കുന്ന കലാലയവിദ്യാഭ്യാസ രീതികളിൽ..!!
വിഷമവും സങ്കടവും എന്റെ കുഞ്ഞിന്റെ കാര്യമോർത്തിട്ടും..
കുട്ടികളെ സ്കൂളിൽ എത്തിക്കാനും തിരിച്ചെത്തിക്കാനും ലക്ഷങ്ങൾ മുടക്കി ഏസി സ്കൂൾ ബസ്.
ReplyDeleteപിന്നെ കുട്ടികൾക്കു വ്യായാമത്തിനായി ട്രെഡ്മിൽ ഉൾപ്പടെയുള്ള ലക്ഷങ്ങളുടെ മൾട്ടി ജിമ്നേഷ്യം...
ഇതൊക്കെയല്ലേ ഫാഷൻ..
നല്ല പോസ്റ്റ്.. തുടർന്നുവായിക്കാൻ ഞാനുമുണ്ട്.
റാഫി...കുട്ടികള്‍ ചെറുപ്പം ആസ്വദിക്കുന്നു എന്നതാണ് വെല്യ കാര്യം... എത്ര വലുതായാലും ഈ ചെറുപ്പകാലം അവര്‍ക്കൊരു മുതല്‍കൂട്ടവും എന്ന് ആഗ്രഹിക്കാം അല്ലെ....അഭിപ്രായത്തിനു നന്ദി...
ReplyDeleteമനോരാജ് ....5S കോണ്‍സെപ്റ്റ് ടൊയോട്ട യുടെ ആണ്....ഇപ്പോള്‍ എല്ലാവരും അത് അംഗീകരിച്ചിരിക്കുന്നു ....ഞാന്‍ ആദ്യമായി ജോലിക്ക് ചേര്‍ന്നപ്പോള്‍ മൂന്നു ദിവസം 5S ന്റെ ട്രെയിനിംഗ് ആയിരുന്നു.... ഇവിടെ എല്ലാ കമ്പനികളും അതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്...അഭിപ്രായത്തിനു നന്ദി ട്ടോ...
പ്രദീപ്.... പറഞ്ഞത് വളരെ ശെരി.... സാമാന്യ ബോധത്തില്‍ വളരുക എന്നത് തന്നെ വെല്യ കാര്യം... കമ്മെന്റ് നു നന്ദി ...
വായാടി... അങ്ങനെ ഇവിടേം എത്തി അല്ലെ..... വളരെ നന്ദി ഉണ്ട് അഭിപ്രായത്തിനു.... ഇനിയും പറന്നു എത്തണെ... കാത്തിരിക്കും ട്ടോ....
ഹരിഷ്.. എനിക്ക് ശരിക്കും മനസ്സിലാകും ആ സിറ്റുവേഷന്.... പലപ്പോഴും ഞാനും ഉറക്കെ വിളിച്ചു പറയണമെന്നും ഓര്‍ക്കാറുണ്ട്... പക്ഷെ നിസ്സഹായ ആവുന്ന സന്ദര്‍ഭങ്ങള്‍ ആണ് കൂടുതല്‍...ഇപ്പോള്‍ ബ്ലോഗ് ഉള്ളത് കൊണ്ട് എഴുതി എങ്കിലും നമ്മുക്ക് സമാധാനിക്കാം....അഭിപ്രായത്തിനു നന്ദി...
അഭിപ്രായത്തിനു നന്ദി പാവത്താന്‍...
മഞ്ജുവിന്റെ കുട്ടികൾ ഭാഗ്യമുള്ളവരാണു.
ReplyDeleteടോട്ടോച്ചാന് പുസ്തകത്തിലെ കൊബായാഷി മാഷിന്റെ അത്ഭുത വിദ്യാലയം പോലെയാണോ അവിടുള്ള സ്കൂളുകളൊക്കെ രൂപകല്പന ചെയ്തിരിക്കുന്നത്.തീര്‍ച്ചയായും ഇവിടുള്ളവരേക്കാള്‍ എത്രയോ ഭാഗ്യം ചെയ്ത കുട്ടികള്‍..
ReplyDeleteആദ്യമായാണ് ഈ ബ്ലോഗില്‍...
ReplyDeleteജപ്പാന് സ്കൂളുകളെക്കുറിച്ചും ആദ്യ അറിവാണ്... നല്ല പഠനരീതി..
പിന്നെ കുട്ടികള്‍ നാട്ടില്‍ തന്നെ പഠിയ്ക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു..
അതു വിദ്യാഭ്യാസം മാത്രമല്ല മറ്റുപലതും കുട്ടികളില്‍ നിറച്ചുവയ്ക്കുന്നുണ്ട്...
പിന്നെ ഈ ഗ്ലോബല്‍ യുഗത്തില്‍ പലതും നമുക്കു adjustചെയ്യേണ്ടിവരാറില്ലേ..അ അങ്ങനെ കരുതിയാല്‍ മതി..
നീളം അല്‍പ്പം കൂടിയാലും നന്നായി പറഞ്ഞിരിയ്ക്കുന്നു..
ആശംസകളോടെ..
"Education is developing the ability of each individual"
ReplyDeleteനമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അതിപ്രസരം ജപ്പാനില്‍ ഉണ്ടോ ? പോസ്റ്റില്‍ കണ്ടില്ല .രാഷ്ട്രീയകാരുടെ തിരുകി കയററ്ലുകലാണ് വിദ്യാഭ്യാസത്തെ നിലവാരവും യാഥാര്‍ത്യ ബോധവും ഇല്ലാതെയാക്കുന്നത് . എന്ന്നാലും ലോകത്തിന്റെ ഏതു മൂലയിലും മലയാളി സാനിധ്യമറിയിക്കുന്നത് നമ്മുടെ സാംസ്കാരിക മേന്മക്ക് ഒപ്പം വിദ്ധ്യാഭ്യാസ മികവും കൊണ്ടല്ലേ ?
ReplyDeleteപോസ്റ്റ് ഇഷ്ടപ്പെട്ടു.
ReplyDeleteRare Rose പറഞ്ഞതു പോലെ, ഇത് "ടോട്ടോച്ചാന്" എഫ്ഫക്റ്റ് തന്നെ.
തീര്‍ച്ചയായും കുട്ടികള്‍ ഭാഗ്യവാന്മാര്.
ReplyDeleteഈ സ്കൂള്‍ അനുഭവം പോസ്റ്റായി വായിക്കാന്‍ ലഭിച്ച ബ്ലോഗര്‍മാരും ഭാഗ്യവാന്മാര്.കാരണം അടിമത്വത്തിന്റെ ഇംഗ്ലീഷ് ഭാഷ അഭിമാനത്തോടെ ജനിച്ചതു മുതല്‍ ക്ലേശിച്ചു പഠിക്കുന്ന വെറും വിദ്യാഭ്യാസ വ്യവസായത്തിന്റെ കയറ്റുമതി ഉത്പ്പന്നങ്ങള്‍ മാത്രമാണ് നമ്മുടെ ഇന്ത്യന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കുട്ടികള്‍.
ഈ പോസ്റ്റിലേക്ക് വഴികാണിച്ച ഹരീഷിനോട് ചിത്രകാരന് നന്ദി പറയുന്നു.
ഈ പോസ്റ്റ് മലയാളികളുടെ കണ്ണ് തുറപ്പിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.മഞ്ജുവിന് ആശംസകള്‍.....
ReplyDeleteടോട്ടോചാനും ജപ്പാനിലായിരുന്നില്ലേ? വാസ്തവത്തില്‍ നമ്മുടേതു പോലുള്ള രാജ്യങ്ങളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും നിര്‍ഭാഗ്യം ആണ് ഇവിടെ പഠിക്കുക എന്നത്. ഭരണാധികാരികള്‍ക്ക് ഇതുവല്ലതും മാതൃകയാവാത്തതെന്തേ?എല്ലാ ജനങ്ങളെയും തുല്യരീതിയില് പരിഗണിക്കാത്തവര്‍ അവര്‍ക്ക് പല വിദ്യാഭ്യാസവും നല്‍കും. വിവരണം നന്നായി.അഭിനന്ദനം.
ReplyDeleteishtaayi post
ReplyDeleteathi gambeeram!!!
ReplyDeleteജപ്പാന് കീ ജയ്!( ഹല്ല പിന്നെ ..)
ReplyDeleteഒരു വഴിയും കാണുന്നില്ലം അല്ലെങ്കില്‍ ഞാന്‍ എന്റെ പിളേരേം ജപ്പാനില്‍ പഠിപ്പിച്ചേനെ..
ജോ നന്ദി ..
ReplyDeleteRare Rose... കൊബയാഷി മാഷിന്റെ സ്കൂള്‍ വെറും നാലു വര്‍ഷം മാത്രമേ പ്രവര്‍ത്തിച്ചു ഒള്ളു എന്നാണ് എന്റെ അറിവ്....പക്ഷെ ആ മാതൃക എല്ലാവരും പിന്തുടരുന്നു...വന്നതില്‍ നന്ദി...
ജോയ് പാലക്കല്‍ ...അഭിപ്രായത്തിനു നന്ദി... സാഹചര്യങ്ങള്‍ കൊണ്ടാണ് നാട് വിട്ടു വേറെ ജോലി തേടി പോകേണ്ടി വരുന്നത്...
മാണിക്യം ചേച്ചി... ചേച്ചി പറഞ്ഞതാണ് ശെരി.... കഴിവുകള്‍ വികസിപ്പിക്കുക എന്നതാണ് പ്രധാനം.. കമ്മെന്റ് നു നന്ദി...
Noushad vadakkel....ഇവിടെ രാഷ്ട്രീയം ഇല്ല സ്കൂളുകളില്‍.....അങ്ങനെ ഒരു വിദ്യാഭ്യാസരീതി അല്ല ഇവിടെ..അഭിപ്രായത്തിനു നന്ദി..
ശിവ കുമാര്‍... നന്ദി...
ചിത്രകാരന്... നന്ദി അഭിപ്രായത്തിനു...
വെള്ളായണി വിജയന്... നന്ദി..
സത്യാന്വേഷി...നന്ദി...
the man to walk with....നന്ദി...
സിജോ... നന്ദി..
സജി...ജപ്പാനില്‍ വന്നു നോക്കു.... യാത്ര വിവരണം എഴുതാന്‍ ഉള്ള വകുപ്പ് കിട്ടും....നന്ദി ട്ടോ അഭിപ്രായത്തിനു....
ഹരീഷിന്റെ ബ്ലോഗ് വഴിയാണ് ഇവിടെ എത്തിയത്,സത്യമായും അവിടുത്തെ കുഞ്ഞുങ്ങള്‍,അല്ലെങ്കില്‍ അവിടെ പഠിക്കുന്ന കുഞ്ഞുങ്ങള്‍ ഭാഗ്യം ചെയ്തവര്‍ തന്നെയാണ്..ഭാഷയും ശാസ്ത്രവും മാത്രമല്ല പ്രകൃതിയെയും അറിഞ്ഞാണല്ലോ അവരുടെ പഠിപ്പ്..
ReplyDeleteമഞ്ജുവിന്റെ കുട്ടികള്‍ ഇന്ത്യന്‍ സിലബസില്‍ പഠിക്കാത്തത് ഒരിക്കലും നിര്‍ഭാഗ്യമല്ല. എന്നാല്‍ പോസ്റ്റ് വായിച്ചപ്പോള്‍ കുട്ടികള്‍ക്ക് അവിടെ പഠിക്കാന്‍ കഴിയുന്നത് ഭാഗ്യമായെന്നും പറയാന്‍ തോന്നുന്നു. കേരളത്തിലെ കുട്ടികളാണ് ശരിക്കും നിര്ഭാഗ്യവാന്മാര് എന്ന് പറയട്ടെ. അവര്‍ക്ക് ബാല്യവുമില്ല, ശരിയായ വിദ്യാഭ്യാസവും കിട്ടുന്നില്ല എന്നതാണ് അവസ്ഥ. ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമാണ്. പരമാവധി ആളുകളുമായി ആശയവിനിമയം സാധ്യമാക്കുന്ന തരത്തില്‍ ഒരു ലോകഭാഷയായി ഇംഗ്ലീഷ് വികസിച്ചു വന്നത് നല്ലത് തന്നെ. ആ നിലയ്ക്ക് ഇംഗ്ലീഷിന് പ്രാധാന്യവുമുണ്ട്. കുട്ടികള്‍ ഒരു സംസാരഭാഷയായി ഇംഗ്ലീഷ് അഭ്യസിക്കേണ്ടതുമാണ്. എന്ന് വെച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചാലേ അത് സാധ്യമാകൂ എന്നുണ്ടോ? ഇംഗ്ലീഷ് ഒരു ഭാഷയായി മാത്രം പഠിച്ചാല്‍ പോരേ? സബ്ജക്റ്റ് ഏത് ഭാഷയില്‍ പഠിച്ചാല്‍ എന്താ? അറിവിന് ഭാഷയില്ല. അറിവ് വേറേ, ഭാഷ വേറെ. ഭാഷയ്ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്, അറിവിനാണ്. ഭാഷ ഏത് പ്രായത്തിലും സ്വായത്തമാക്കാന്‍ കഴിയും. അറിവ് അങ്ങനെയല്ല. അറിവ് ആര്‍ജ്ജിക്കാനുള്ള വാസന കുട്ടിക്കാലത്ത് ഇല്ലാതെ പോയാല്‍ പിന്നെ അറിവിനോട് ആഭിമുഖ്യം ഒരിക്കലും ഉണ്ടാവില്ല. ഈ വാസന കുട്ടികളില്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഔപചാരിക വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം നാട്ടില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഭാഷയ്ക്കാണ് പ്രാമുഖ്യം കല്‍പ്പിക്കപ്പെടുന്നത്. അറിവ് മക്കള്‍ക്ക് വേണം എന്ന് പോലും രക്ഷിതാക്കള്‍ ചിന്തിക്കുന്നില്ല. മാര്‍ക്ക്, ഗ്രേഡ്, എന്‍ട്രന്‍സ് പരീക്ഷ അങ്ങനെ പോകുന്നു അവരുടെ ആകുലതകള്‍ .
ReplyDeleteപണം ഉണ്ടാക്കുന്ന യന്ത്രങ്ങളായാണ് മക്കളെ വളര്‍ത്താന്‍ താല്പര്യപ്പെടുന്നത്. അത്കൊണ്ട് മക്കള്‍ക്ക് നഷ്ടപ്പെടുന്ന ബാല്യത്തെക്കുറിച്ച് , അവരുടെ നൈസര്‍ഗ്ഗികമായ വാസനകളെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല. മൂന്ന് വയസ്സ് മുതല്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്നത് ശരിക്കും പറഞ്ഞാല്‍ ബാലപീഢനമാണ്. സ്കൂള്‍ വാനുകളിലോ സ്വന്തം വാഹനങ്ങളിലോ മാത്രമാണ് യാത്ര. ഇതൊക്കെ ചെയ്യുന്നത് വെറും ഇംഗ്ലീഷിന് വേണ്ടി. എന്നിട്ടോ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നുണ്ടോ? മിക്ക ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മലയാളത്തിലാണ് ഇംഗ്ലീഷ് തന്നെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്ന ടീച്ചര്മാര് കേരളത്തില്‍ കുറവാണ്. അങ്ങനെ ഫലത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷുമില്ല, അറിവുമില്ല, ഭാവിയില്‍ അയവിറക്കാന്‍ ബാല്യകാലസ്മരണകളുമുണ്ടാവില്ല എന്നതാണ് സ്ഥിതി. സബ്ജക്റ്റുകള്‍ മാതൃഭാഷയില്‍ പഠിച്ചാല്‍ മതിയായിരുന്നു. സംസാരഭാഷയായി ഇംഗ്ലീഷ് ഒന്നാം ക്ലാസ്സ് മുതല്‍ പഠിക്കാനുള്ള ഏര്‍പ്പാട് ചെയ്യാമായിരുന്നു. ഇപ്പോള്‍ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ അഭിമാനപ്രശ്നവുമായി മാറി. പൊങ്ങച്ചത്തിനപ്പുറമൊന്നുമില്ല, എന്ത് ചെയ്യും?
ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്, മഞ്ജുവിന്റെ മക്കള്‍ എത്ര ഭാഗ്യവാന്മാരാണ്. ഇങ്ങനെയൊരു അമ്മയെ കിട്ടിയല്ലൊ.
എന്തുകോണ്ട് മാതാപിതാക്കൾ ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുക്കുന്നു... അതിന്റെ സത്യവസ്ഥക്കെതിരെ കണ്ണടച്ചിട്ട് കാര്യമില്ല... മലയാളമീഡിയത്തിൽ പഠിച്ചവർ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരോട് ഇംഗ്ലീഷിൽ മൽസരിക്കുമ്പോൽ പിന്തള്ളപ്പെടുന്നത് കാണുന്നില്ലേ? L.K.G മുതൽ ഇംഗ്ലീഷ് പഠിക്കണമെന്നോന്നും ഒരു നിർബദ്ധവുമില്ല പക്ഷെ മലയാളമീഡിയത്തിൽ പഠിക്കുന്നവർ പിന്തള്ളപ്പെടുന്ന എല്ലാ സാഹചര്യങ്ങളും കേരളത്തിൽ മാറ്റിമറിക്കണം... സാധിക്കുമോ?
ReplyDeleteഇന്നത്തെ വാർത്ത... ഒരു പഞ്ചായത്ത് നടത്തുന്ന വിദ്യലയത്തിൽ രണ്ട് ക്ലാസുകളിലെ പഠനം നിറുത്തിവെച്ച് ഗ്രാമ സഭ കൂടി!!! 1987-ൽ സമരം മൂലം ഏകദേശം 20 ദിവസം ക്ലാസ്സ് നഷ്ടപെട്ടു അതിന് പകരമായി ശനിയാഴ്ച്ചകളിൽ ഒരു ക്ലാസ്സും “ആത്മാർത്ഥതയുള്ള സർക്കാർ അദ്ധ്യാപകർ” നടത്തിയില്ല... കലോൽസവം പ്രമാണിച്ച് മൂന്ന് ദിവസം ക്ലാസ് നഷ്ടപ്പെട്ടതിനാൽ കന്യാസ്ത്രികൾ നടത്തുന്ന സർക്കാർ സഹായ വിദ്യാലയത്തിൽ പകരം മൂന്ന് ദിവസം ശനിയാഴ്ച്ചകളിൽ ക്ലാസ്സ് നടത്തി... അദ്ധ്യപകരുടെ ആത്മാത്ഥയേക്കാൾ മാനേജ്മെന്റിന്റെ ഉത്തരവാദിത്വത്തിനും പ്രസക്തിയുണ്ട്... ഇപ്പോൾ സർക്കാർ അദ്ധ്യപകരും കുറേയൊക്കെ മാറിയിട്ടുണ്ട്... അത് കാണാതിരിക്കുന്നില്ല.
വീണ്ടും ഇംഗ്ലീഷ് മീഡിയത്തിലേക്ക്... വെറും പൊങ്കച്ചത്തിന് വേണ്ടി “മാത്രമല്ല” മാതാപിതാക്കൾ ഇംഗ്ലീഷ്മീഡിയം തേടിപോകുന്നത്... സ്വന്തം അനുഭവത്തിൽ നിന്ന് പാഠം പഠിച്ചിട്ട് തന്നെയാണ്... “നല്ല രീതിയിൽ” ഇംഗ്ളീഷ് ഒരു ഭാഷയായി മലയാളമീഡിയത്തിൽ പഠിപ്പിച്ചിരുന്നുവെങ്ങിൽ കൂണ് മുളച്ചുവരുന്നപോലെ ഇംഗ്ല്ലിഷ്മീഡിയം വരുമായിരുന്നില്ല... സയൻസിലും മറ്റും ബിരുദം നേടിയവരായിരുന്നു ഇംഗ്ളീഷ് ഭാഷ “കാണാപാഠം” പഠിപ്പിച്ചിരുന്നത്... അതും മറക്കേണ്ട...
സയൻസിലും മറ്റും ബിരുദം നേടിയവരായിരുന്നു ഇംഗ്ളീഷ് ഭാഷ “കാണാപാഠം” പഠിപ്പിച്ചിരുന്നത്.
ReplyDeleteസി ബി എസ് ഇ എന്ന് പറയുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാരുടെ വിദ്യാഭ്യാസയോഗ്യത എന്തെന്നോ അവരില്‍ ഇംഗ്ലീഷ് നേരാം വണ്ണം സംസാരിക്കാന്‍ കഴിവുള്ളവരുണ്ടോ എന്നും ആരും തിരക്കുന്നില്ല. കഷ്ടം!
ഇപ്പോഴെ ഈ ബ്ലോഗിലെത്താന്‍ കഴിഞ്ഞൊള്ളു.
ReplyDeleteമഞ്ജുവിന്റെ കുഞ്ഞൂങ്ങള് തീര്‍ച്ചയായും ഭാഗ്യം ചെയ്തവരാണ്.
ഒപ്പം നാട്ടിലെ കുഞ്ഞുങ്ങളുടെ (എന്റെ മകനുള്‍പ്പടെ!) പഠനരീതിയോര്ത്ത് ദുഖിക്കുകയും ചെയ്യുന്നു.
കെ.പി.എസ്... “നല്ല രീതിയിൽ” ഇംഗ്ളീഷ് ഒരു ഭാഷയായി മലയാളമീഡിയത്തിൽ പഠിപ്പിച്ചിരുന്നുവെങ്ങിൽ കൂണ് മുളച്ചുവരുന്നപോലെ ഇംഗ്ല്ലിഷ്മീഡിയം വരുമായിരുന്നില്ല... സയൻസിലും മറ്റും ബിരുദം നേടിയവരായിരുന്നു ഇംഗ്ളീഷ് ഭാഷ “കാണാപാഠം” പഠിപ്പിച്ചിരുന്നത്... അതും മറക്കേണ്ട...
ReplyDeleteആദ്യത്തെ വരിയും കൂട്ടിവായിക്കണം... ബാക്കിയെല്ലാ വിഷയും പഠിപ്പിക്കണമെങ്ങിൽ അതാത് വിഷയങ്ങൾ പ്രാവീണ്യം വേണമായിരുന്നു, പക്ഷെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കണമെങ്ങിൽ അതിൽ ഒരു ചുക്കും ചുണ്ണാമ്പും അറിയേണ്ടതില്ല... സർക്കാർ സഹായ മലയാളമീഡിയത്തിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് ആണ്!!!
പ്രസംഗത്തിലും എഴുത്തിലും മലയാളം വേണം പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ ഇംഗ്ലീഷ് വേണം... 140 M.L.A മാരുണ്ട് അതിൽ എത്രപേരുടെ കുട്ടികളും പേരക്കുട്ടികളൂം സർക്കാർ വക മലയാളമീഡിയത്തിൽ പഠിക്കുന്നുണ്ട്?
സോറി കാക്കര , ഈ പോസ്റ്റില്‍ ഇങ്ങനെയൊരു ചര്‍ച്ച വേണ്ട. അതിന് നമുക്ക് വേറെ പോസ്റ്റ് എഴുതാം :)
ReplyDeleteനല്ല പോസ്റ്റ് ,ജപ്പാന് കുട്ടികള്‍ ഭാഗ്യവാന്മാര് തന്നെ.
ReplyDeleteകെ.പി.സുകുമാരന്‍ സാറിന്റെ 'ശിഥില ചിന്തകള്‍' വഴിയാണ് ഇവിടെ എത്തിയത്.
ReplyDeleteജപ്പാനിലുള്ള കസിന്‍സ് പറഞ്ഞു അവിടുത്തെ വിദ്യാഭ്യാസരീതിയെക്കുറിച്ച് കേട്ടിട്ടുണ്ട്. ഏതാണ്ട് സമാന രീതിയാണ് ഇവിടെ,കാനഡയിലും ഉള്ളത്.
എന്റെ മോള്,ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ ആയിട്ടാണ് ചെറിയ ക്ലാസ്സുകളില്‍ പഠിച്ചിരുന്നത്.കുറച്ചു നാള് കേരളത്തിലും പഠിച്ചു. എന്നാല്‍, കേരളമൊഴികെ മറ്റെല്ലായിടങ്ങളിലും മൂന്നാം ഭാഷയായി അവിടുത്തെ ഭാഷ പഠിക്കണം എന്നത് നിര്‍ബന്ധമായിരുന്നു. പഠന ഭാരവും വളരെ അധികമായിരുന്നു.എന്നാല്‍, ഇവിടെ വന്നതിനു ശേഷം പഠനം വളരെ രസകരമായി, മോള്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്തു പഠിക്കുന്നു.
Excellent article. Thanks a lot for sharing your experience. Keep writing :))
ReplyDeleteമഞ്ജു ചേച്ചി,
ReplyDeleteകൊള്ളാം ഇഷ്ടമായി ഈ പോസ്റ്റ് .
ഹരീഷേട്ടന്റെ പോസ്റ്റില്‍ കൂടെ ആണ് ഇവിടെ എത്തിയത് . എല്ലാ വിദ്യാഭ്യാസ രീതികള്‍ക്കും അതിന്റെ പോരായ്മകളും ഗുണങ്ങള്‍ ഉണ്ട് . ജപ്പാനിലെ വിദ്യഭാസരീതിയെ കുറിച്ച് എവിടെയോ വായിച്ചിരുന്നു . നല്ല ഒരു സിസ്റ്റം ആണ് എന്ന് തോന്നിയിരുന്നു
ജപ്പാനിലെ ഈ അനുഭവങ്ങള്‍ പങ്കുവെച്ചതിന് നന്ദി .
ശിഥില ചിന്തയില്‍ കൂടിയാണ് മഞ്ജുവിന്റെ ബ്ലോഗില്‍ എത്താന്‍ കഴിഞ്ഞത്.
ReplyDeleteജപ്പാനിലെ വിശേഷങ്ങള്‍ അറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
എന്തിനാ മഞ്ജു വിഷമിക്കുന്നത്?എല്ലാവരും സ്വപനം കാണുന്നത് പോലെയുള്ള ഒരു സ്കൂള്‍ അല്ലെ മഞ്ജുവിന്റെ കുട്ടികള്‍ക്ക് കിട്ടിയിരിക്കുന്നത്?
അതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയുമാണ് വേണ്ടത്.
സ്കൂളില്‍ നിന്നും പഠിക്കാതെ തന്നെ അവര്‍ ഇംഗ്ലീഷ് manage ചെയ്യുന്നുണ്ടല്ലോ..
ജപ്പാന് വാര്‍ത്തകള്‍ക്ക് വേണ്ടി കാതോര്‍ത്തുകൊണ്ട് ആശംസകളോടെ.
സുകുമാരേട്ടന് വഴി ഇവിടെ എത്തി...ഭാഗ്യവാന്മാരായ കുട്ടികളാണവര്‍. നമ്മളും പ്രക്രിതിയുടെ ഭാഗമാണെന്ന ബോധം കുഞ്ഞിലെ ഉണ്ടാക്കുന ഇത്തരം വിദ്യാഭ്യാസ രീതി ശ്ലാഘനീയം തന്നെ. ആശംസകള്‍ ...സസ്നേഹം
ReplyDeleteകറങ്ങി ഇവിടെയെത്തി.ലോകത്തിൽ ,മാതൃഭാഷയോട് പുശ്ചം തോന്നുന്ന ജീവിവർഗ്ഗമാണ്.,മലയാളികൾ.പഠിപ്പിച്ചു കയറ്റിയയ്ക്കാൻ പാകത്തിനു വളർത്തുന്ന ചരക്കിനു ലോകനിലവാരം വേണമെന്ന് തോന്നുന്നത് സ്വാഭാവികം.ഇവിടെ സർഗാത്മകതയോ,ചിന്തയിൽ മൌലീകത യോ ഉള്ള എല്ലാവരും സാധാരണ സ്കൂളിൽ പഠിച്ചുവന്നവരാണന്ന് ശ്രദ്ധിക്കുക.ഏതായാലും എന്റെ മൂന്നു കുട്ടികളേയും സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിലാണ് ചേർത്തത്.
ReplyDeletemanju-ജപ്പാനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോസ്റ്റണം.(അല്ലങ്കിൽ അച്ചായൻ കയറി ഗോളടിക്കും)
junaith...അതെ... പ്രകൃതിയെ അറിഞ്ഞു തന്നെ ആണ് ഇവിടെ സ്കൂള്‍ വിദ്യാഭ്യാസം.
ReplyDeleteകെ പി സുകുമാരന്‍.... പൂര്‍ണമായും അഭിപ്രായത്തോട് യോചിക്കുന്നു ഞാന്‍... ഞാന്‍ പഠിച്ച കാലത്തേ പോലെ അല്ല ഇപ്പോള്‍ വിദ്യാഭ്യാസരീതി എന്നത് ഓരോ പ്രാവശ്യവും നാട്ടില്‍ പോകുമ്പോള്‍ മനസ്സിലാക്കാനായിട്ടുണ്ട്.എന്താ ചെയ്യുക...കുട്ടികള്‍ ഇപ്പോഴത്തെ രീതി ആസ്വദിക്കുന്നു എന്ന് നമ്മുക്ക് ആശ്വസിക്കാം.കാരണം വേറൊരു രീതി അവര്‍ക്ക് അറിയില്ലാലോ.
കാക്കര... മലയാളം മീഡിയത്തില്‍ പഠിച്ചത് കൊണ്ട് ആണ് പിന്തള്ളപെട്ടു പോകുന്നത് എന്ന് എനിക്ക് അഭിപ്രായം ഇല്ല.അത് വിദ്യാഭ്യാസരീതിയുടെ കുഴപ്പമാണ്.പെട്ടെന്ന് ഒരാള്‍ വിചാരിച്ചാല്‍ മാറ്റി മറിക്കാവുന്ന ഒരു സിസ്റ്റം അല്ല നമ്മുടെ നാട്ടില്‍.എന്നിട്ട് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിട്ടും രണ്ടു വാക്ക് ഇംഗ്ലീഷില്‍ പറയാന്‍ സാധികുന്നില്ലലോ കുട്ടികള്‍ക്ക്....അശാസ്ത്രീയം ഏന് തന്നെ ആണ് എനിക്ക് തോന്നുന്നത്.
അനില്‍കുമാര്‍ സി പി.... അഭിപ്രായത്തിനു നന്ദി...
ഷാജി... നന്ദി...
കുഞ്ഞുസ്.... ഇന്ത്യയിലെ പഠനരീതിയും മറ്റു സ്ഥലങ്ങളിലെ രീതിയും വളരെ വ്യത്യാസം ആണ്. നമ്മള് പാഠപുസ്തകങ്ങള്‍ക്ക് മാത്രം ആണ് പ്രാധാന്യം കൊടുക്കുന്നത്.ഇവിടെ ഒക്കെ അങ്ങനെ അല്ല.അഭിപ്രായത്തിനു നന്ദി കുഞ്ഞുസ്...
Binoy... thankyou.
അഭി... അഭിപ്രായത്തിനു നന്ദി...
mayfloers...ഇപ്പോള്‍ എനിക്ക് ഒരു വിഷമം ഇല്ല... എനിക്കറിയാം എന്റെ കുട്ടികള്‍ പഠിക്കുന്നത് നല്ല സ്കൂളില്‍ ആണ് എന്ന്.നമ്മുടെ നാട്ടില്‍ ആലോചിക്കാന്‍ പോലും പറ്റാത്ത തരത്തില്‍ ഉള്ള ഒരു വിദ്യാഭ്യാസരീതി ആണ് ഇവിടെ.പറയാനാണെങ്കില്‍ ഒരുപാടു ഉണ്ട്....അഭിപ്രായത്തിനു നന്ദി ട്ടോ... വീണ്ടും വരുമല്ലോ...
ഒരു യാത്രികന്.. നന്ദി...
ചാര്‍വാകന്‍... വളരെ ശരിയാണ് പറഞ്ഞത്.പക്ഷെ അത് മനസ്സിലാക്കാനായത് ജപ്പാനില്‍ വന്നു ഈ രീതി ഒക്കെ അറിഞ്ഞപ്പോള്‍ ആണ്.അല്ലെങ്കില്‍ ഞാനും എല്ലാവരെയും പോലെ പഠിക്ക് പഠിക്ക് എന്ന് പിള്ളേരുടെ പുറകെ നടന്നേനെ.
ജപ്പാനീസ് വിശേഷങ്ങളുമായി വീണ്ടും വരാം...അഭിപ്രായത്തിനു നന്ദി ട്ടോ...
Hi Dear,really happy to hear that kids are ENJOYING their education. Education should not be burden to them. Japan curriculum teaching kids the basic lessons of life, they are I am really happy to hear that kids are ENJOYING their education. Education should not be burden to them. Japan curriculum teaching kids the basic lessons of life, they are learning various techniques to live in this world. Education is not a thing that learns something from the syllabus . Let me come to our kerala, why our small state depending other states for food and everything? In our curriculum we never got a chance to close to our nature, we just learned some history, science, and many more things from FIXED syllabus. In this modern generation how many of them know the basic lessons of farming, paddy fields, vergetable garden etc……???? Our nature is our God, children should close to nature………..YOUR KIDS are LUCKY Manju!
ReplyDeleteഈ പോസ്റ്റ് കാണുന്നത് ഇപ്പോഴാണ്.. വളരെ പെട്ടെന്ന് ഒത്തിരി സന്തോഷത്തോടെ വായിച്ചു. ആ കുട്ടികള്‍ ശരിക്കും ഭാഗ്യം ചെയ്തവര്‍ തന്നെ..
ReplyDeleteഇഗ്ലീഷെന്തിന് ജപ്പാനീസ് തന്നെ ധാരാളം. ഭാഷ എന്തായാലും വിവരം ഉണ്ടായാല്‍ മതി. അതു തന്നെയാണ് കാര്യം.
നമ്മുടെ ഇന്ത്യയിലും ഇത്തരം വിദ്യാഭ്യാസ രീതികള്‍ പണ്ടേ കൊണ്ടുവരേണ്ടതായിരുന്നു. പക്ഷേ പരിഷ്കരിച്ച പാഠ്യപദ്ധതി വന്നിട്ടുപോലും അത് നടപ്പായിട്ടില്ല. അതും പലതരം സ്കൂളുകളും.
ഒരിക്കല്‍ ഇത്തരം വിദ്യാഭ്യാസരീതികള് നമുക്കിടയിലും വരുമായിരിക്കും എന്ന് പ്രതീക്ഷിക്കാം അല്ലേ?
ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത് . വെള്ളെഴുത്തിന്റെ "വായിച്ചറിയുവാന്‍ ഒരു സങ്കടഹര്‍ജി" (http://vellezhuthth.blogspot.com/2010/12/blog-post_11.html) എന്ന പോസ്റ്റ് ഷെയര്‍ ചെയ്തപ്പോള്‍ ഒരാള്‍ തന്ന ലിങ്കില്‍ നിന്നും. അവനവന്റെ ഭൂമിക തിരിച്ചരിയാത്ത വിദ്യാഭ്യാസ സമ്പ്രദായം നമ്മെ എവിടൊക്കെ കൊണ്ടെത്തിക്കില്ല എന്ന് ചിന്തിപ്പിക്കുന്ന ലേഖനം. നന്ദി മഞ്ജു!
ReplyDeletehello, i dont know more about u and ur attitude. u told dat dos who wer studied in india r so unluky.
ReplyDeleteu cant say like dat. japaneese education may be betr dan dat of india. bt d real luky guys r v people bcoz, v could study in our mother nation.
ofcours ur blog ws super.
bt dat suggestion must b changed.
dats al. ;-)
Ippozhum Totto-Chan padicha School avide undo? Kobayashi masterude school polulla onnu??
ReplyDeleteനിരക്ഷരന് പറഞ്ഞത് തന്നെ “സത്യം പറഞ്ഞാല്‍ ജപ്പാനിലെ വിദ്യാഭ്യാസ രീതിയെപ്പറ്റി വായിച്ചപ്പോള്‍ മനസ്സൊന്ന് കുളിര്‍ത്തു “
ReplyDeleteവളരെ നന്നായിരിക്കുന്നു. ഞാനിതിന്റെ കോപ്പി എടുത്ത് അടുത്തുള്ള വിദ്യാലയത്തിലെ അദ്ധ്യാപികമാര്‍ക്ക് വായിക്കാന്‍ കൊടുത്താലോ? അവരില്‍ പലരും ബൂലോകകാര്യങ്ങള് അറിയാറില്ല.
ReplyDeleteവളരെ വളരെ നന്നായിരിക്കുന്നു.ഇത്തരം ഒരു സമ്പ്രദായം നമ്മുടെ നാട്ടിൽ സ്വപ്നം കാണാനാകുമോ...ഇംഗ്ലീഷ് സംസാരിക്കാൻ നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ രീതി പോര. അതിനു ചുരുങ്ങിയത് കുറച്ചു കാലമെങ്കിലും കേരളത്തിനു പുറത്തു താമസിയ്ക്കണം. നിവർത്തിയില്ലെങ്കിൽ ഏത് ഭാഷയും പഠിയ്ക്കും. പഠിയ്ക്കാൻ ഏറെ പ്രയാസമാണെന്നു പറയുന്ന നമ്മുടെ മലയാളം നല്ല വെള്ളം പോലെ സംസാരിയ്ക്കുന്ന ഗുജറാത്തികൾ ഇല്ലേ
ReplyDeleteI read it with interest ..congratulations...The socio cultural scenario of Kerala has drastically changed.We have a generation who likes to sit idle and make money!! The land is degraded or gulped by land banks..Agriculture is an alien culture..Going to Dogs own country!
ReplyDeleteFX ഷയര്‍ ചെയ്തപ്പോഴാണ് ഞാനിത് കണ്ടത്. എന്റെ പല സുഹൃത്തുക്കളും കമെന്റിട്ടു. സത്യം പറഞ്ഞാല്‍ നിങ്ങളുടെ കുട്ടികള്‍ ഭാഗ്യമുള്ളവരാണ്. എല്ലാം അനുഭവിച്ചും ചെയ്തും വളരുന്ന കുട്ടികള്‍ക്ക് ജീവിതം നന്നായി ആസ്വദിക്കാന്‍ കഴിയും.
ReplyDeleteനല്ല പോസ്റ്റ്
ReplyDeleteടോട്ടോചാന് ഓര്മ വന്നു
വളരെ നന്ദി മഞ്ജു.
ആശംസകളോടെ...
ReplyDeleteജോബി പുത്തന്‍പുരയില്‍...
mushi,mushi............
ReplyDeletenice post! keep it up!
ReplyDeleteThank you very much, Ms Manju, for opening up a very important topic.
ReplyDeleteIt was wonderful, reading your first hand account.
Can we use it in the KSSP magazine, Sasthragathi, please?
RVG Menon
രെമ്യ...അത് നാല് വര്‍ഷം മാത്രമേ ഉണ്ടായുള്ളൂ എന്നാണ് എന്റെ അറിവ്..യുദ്ധ സമയത്ത് നശിപ്പിക്കപെട്ടു...പക്ഷെ ഇവിടെ എല്ലാ സ്കൂളുകളും ഏകദേശം ആ രീതിയില്‍ തന്നെ ആണ് പ്രവര്‍ത്തിക്കുന്നത്... പക്ഷെ അന്നത്തെ പോലെ മരച്ചുവട്ടിലും തീവണ്ടി മുറിയിലും അല്ല എന്ന് മാത്രം... സ്കൂള്‍ സൌകര്യങ്ങളുടെ കാര്യത്തിലും ജപ്പാന് ഒരുപാട് മുന്നിലാണ്...
ReplyDeleteആദര്‍ശ്... നന്ദി...
P.P.Ramachandran..സാധികുമെന്കില് അങ്ങനെ ചെയ്യൂ... കാരണം ഞാന്‍ ജപ്പാന സ്കൂള്നെ കുറിച്ച് ഓരോ ലേഖനം എഴുതുമ്പോഴും ആലോചിക്കാരു അതാണ്...നമ്മുടെ നാട്ടില്‍ ഒരു അധ്യാപകനെന്കിലും ഇത് വായിച്ചു ഇതുപോലെ ചെയ്തു നോക്കണം എന്ന് തോന്നിയാല്‍ അത്രയും സന്തോഷം എനിക്ക്...
സുജിത്...അഭിപ്രായത്തിനു നന്ദി...
fx... Thanks for the comment...
കേരള ഫാര്‍മര്‍....അഭിപ്രായത്തിനു നന്ദി....
kureepuzhan... നന്ദി..
മഴയിലൂടെ..... നന്ദി..
അനില്‍സ്.... മൊഷി,മൊഷി എന്നാണേ....
നെല്‍സണ്‍... താങ്ക്യൂ...
RVG Menon Sir...
ReplyDeleteThis is definitely a privilege for me to get a comment for my article from such a respectable person like you sir. Thank you so much. Of course you can use this article for KSSP magazine.
ജപ്പാന് സ്കൂള്‍ അനുഭവങ്ങള്‍ നന്നായി പകര്‍ത്തി
ReplyDeleteഎന്റെ ഒരു സുഹൃത്ത് ജപ്പാനില്‍ പോയി വന്നിട്ട് അവിടുത്തെ സ്കൂള്‍ വിശേഷങ്ങള്‍ പറഞ്ഞിരുന്നു.ഇപ്പോള്‍ കുറെ കൂടി കിട്ടി
ഇനിയും ആ അനുഭവങ്ങള്‍ പങ്കിടാനുണ്ടാവുമല്ലോ
പ്രതീക്ഷിക്കാമോ- (T.P.kaladharan)
നല്ല പോസ്റ്റ്. നന്ദി.
ReplyDeleteകേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പുതിയ പാഠയ പദ്ധതി എന്തായിരുന്നു മനസ്സിലാക്കാന്‍ നാം ശ്രമിച്ചിരുന്നെങ്കില്‍ എന്നു ആശിക്കുന്നു. പലര്‍ക്കും അത് ഇപ്പൊഴും “ടീപ്പീയിപ്പി” ആണ്.
ഈ ലേഖനം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മാസികയായ 'ശാസ്ത്രഗതി' യുടെ ഒക്ടോബര്‍ ലക്കത്തിലും കണ്ടു. സന്തോഷം.
ReplyDeleteസന്ദീപ്... നന്ദി... വിരോധമില്ലെന്കില്‍ ശാസ്ത്രഗതിയുടെ ഒക്ടോബര്‍ ലക്കത്തിന്റെ ലിങ്ക് ഒന്ന് തരാമോ??
ReplyDeleteകുറച്ചു നാൾ കഴിയുമ്പോൾ ഇവിടെ വരും ഡൗൺലോഡ് ലിങ്ക്, ഇപ്പോൾ ആഗസ്റ്റ് വരെയുള്ളതേ വന്നിട്ടുള്ളൂ =>
ReplyDeletehttp://kssp.in/category/upload-publications/sastragathi
നേരത്തെ വായിച്ചിരുന്നു. പുതിയ ലക്കം ശാസ്ത്രഗതിയിലും ഇതു കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടട്ടെ. അഭിനന്ദനങ്ങള്‍ മഞ്ജു ചേച്ചീ..
ReplyDeleteഒക്ടോബര്‍ ലക്കം ശാസ്ത്രഗതിയുടെ മുഖക്കുറിപ്പില്‍ ആര് വി ജി സാര്‍ പ്രധാനമായും ഊന്നുന്നത് ഈ ലേഖനത്തെക്കുറിച്ചാണ് എന്നത് ഈ ബ്ലോഗിന്റെ ഒരു വായനക്കാരന് എന്ന നിലയ്ക്ക് എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു.
ReplyDeleteഎന്റെ ആല്ബത്തിലിട്ടിട്ടുണ്ട്
ReplyDelete