Friday, June 18, 2010

ഇൻ‌ഡ്യ എന്നാൽ.....??????

ഈ അടുത്ത ദിവസം എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകേണ്ടി വന്നു എനിക്കു.... തയ്യലിൽ ഉള്ള ചില സംശയങ്ങൾ തീർക്കാൻ വേണ്ടി ആയിരുന്നു ആ സന്ദർശനം.അവിടെ എന്റെ സുഹൃത്തിന്റെ മകൾ ഉണ്ടായിരുന്നു.ഒരുപാടു നാളുകൾക്കു ശേഷം ആണു ഞാൻ ആ കുട്ടിയെ കാണുന്നത്‌.അവൾക്കും എന്നെ കാണുന്നതു സന്തോഷം ആണു.. കാണുമ്പൊൾ എല്ലാം അവളുടെ ഇംഗ്ലീഷ്‌ എന്റെ മേൽ പരീക്ഷിക്കാൻ അവൾക്കു അവസരം കിട്ടും എന്നതു തന്നെ കാരണം.
ജൂനിയർ ഹൈസ്കൂൽ ഒരു വർ‌ഷം ആ കുട്ടി അമേരിക്കയിൽ ആയിരുന്നു പഠിച്ഛിരുന്നതു.അതുകൊണ്ടു,സാധാരണ കാണുന്ന ജാപനീസ് ഇംഗ്ലിഷ് അല്ല ആ കുട്ടിയുടെത്.എന്നിട്ടും കാണുമ്പോൾ‌ എല്ലാം ഞങളുടെ സംസാരം ആദ്യം ഇംഗ്ലിഷിലും പിന്നെ പിന്നെ ജാപനീസിലും ആയിരുന്നു......
ചിക എന്നാണു ആ പെൺകുട്ടിയുടെ പേരു. അന്നും പതിവു പോലെ തയ്യലിനെ കുറിച്ചും ബാഗ് ഏതൊക്കെ വിധത്തിൽ‌ ഉണ്ടാക്കാം എന്നൊക്കെ ഞങ്ങൽ ചർച്ച ചെയ്തു.അതു കഴിഞു ചായ കുടിച്ചു ഞാൻ‌ യാത്ര പറഞപ്പോൾ‌ ചിക പെട്ടെന്നു എന്നോടു ഒരു കാര്യം ചോദിക്കാൻ മറന്നു പോയി എന്നു പറഞ്ഞു... എന്താണു കാര്യം എന്ന എന്റെ ചോദ്യത്തിനു മറുപടി ആയി ആ കുട്ടി കഴിഞ്ഞ ദിവസം കണ്ട "Slum dog Millionaire " എന്ന മൂവിയെ കുറിച്ചു പറഞ്ഞൂ.... എന്നിട്ടു എന്നോടൊരു ചോദ്യവും..... ഇൻഡ്യ എന്നാൽ‌ അങ്ങനെ ആണൊ???? ഒരു നിമിഷം എന്തു പറയണം എന്നായിപ്പോയി ഞാൻ‌.പിന്നെ പറഞ്ഞതു ഇങ്ങനെ.. ”മൂവി ആയതുകൊണ്ടു കുറച്ചു Exaggeration കാണും... എന്നാലും ഇൻഡ്യയിൽ‌ ചേരികൽ ഉണ്ട്.കുറെയൊക്കെ ഇൻഡ്യൻ ലൈഫ് തന്നെ ആണു അതു.” ഞാൻ‌ പറഞ്ഞതിൽ‌ തെറ്റുണ്ടോ??? അല്ലെങ്കിൽ ..എങ്ങനെ ആണു ഈ ഒരു ചോദ്യത്തിനു ഉത്തരം പറയെണ്ടതു????

13 comments:

 1. ഇന്ത്യക്ക് വെളിയില്‍ താമസിക്കുന്ന ചിലര്‍ക്കെങ്കിലും ഈ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടാവാം. എനിക്കും പലപ്പോളും ഉണ്ടായിട്ടുണ്ട്.
  പലപ്പോളും ആ സിനിമ കണ്ടില്ലാ എന്ന്പറഞ്ഞു ഒഴിയും...
  ഇതല്ലാതെ നല്ലതൊന്നും നിങ്ങള്‍ കണ്ടില്ലേ എന്ന് തിരിച്ചു ചോദിക്കാമെങ്കിലും സത്യം സത്യമല്ലതാകുന്നില്ലല്ലോ ? അതോര്‍ക്കുമ്പോള്‍ ഒന്നും പറയാന്‍ തോന്നാറില്ല.

  ReplyDelete
 2. അനൂപ്... വളരെ ശരിയാണു പറഞ്ഞത്.മിക്കവരും അനുഭവിചു കാണും ഈ സാഹചര്യം... ഒരുമിച്ച് ഈ മൂവി കാണാം എന്നു പറഞ്ഞ സുഹ്രുത്തിനെ പിൻ‌തിരിപ്പിച്ഛതു എങ്ങനെ എന്നു എനിക്കെ അറിയു... ഓസ്കാർ‌ ഒക്കെ കിട്ടിയ പടം ആയിരിക്കാം....പക്ഷെ അനൂപ് പറഞ്ഞ പോലെ സത്യം സത്യമല്ലാതവില്ലല്ലൊ....കമ്മെന്റ് നു നന്ദി ഉണ്ട് കെട്ടോ....

  ReplyDelete
 3. yes, real difficult question to answer! The other side of the coin....And write more abot Japan, japanese life ,whatever comes your way.

  ReplyDelete
 4. വിഷയം കൊള്ളാം ..ഞാന്‍ ആ സിനിമ കണ്ടില്ല .കാരണം ഒരു കാര്യം കൂടുതല്‍ പൊലിപിച്ചാല്‍ അതിനു ഭംഗിയും ഉണ്ടാവില്ല,എന്ന് എന്‍റെ അഭിപ്രായം ..അത് കൊണ്ട് ആ സിനിമയോട് ഒരു ഇഷ്ട്ടവും തോന്നിയില്ല ..പാട്ട് .വളരെ നല്ലതായിരുന്നു .

  ReplyDelete
 5. India always described by BBC or any other international channel is same. they have given a nasty picture about our country by their media, the right thing is that they dont want to show to the world what is real India, which is always a nightmare to other countries. with a huge population we stand a longway in front than other civilized or devoloped countries...our kids should understand what is our country, try to collect more informative about our culture and civilization, let them understand what india is !!!!!!!

  ReplyDelete
 6. manju great thought and great work....keep it up dear.........well apreciated

  ReplyDelete
 7. അല്ലെങ്കിൽ ..എങ്ങനെ ആണു ഈ ഒരു ചോദ്യത്തിനു ഉത്തരം പറയെണ്ടതു????

  Really a difficult Qn to answer ...
  Nice thought ...
  It's a part of India ennu paranjalo manju ?

  ReplyDelete
 8. ജപ്പാനെ കുറിച്ഛു കൂടുതൽ എഴുതൻ ശ്രമിക്കാം മൈത്രേയി... അഭിപ്രായത്തിനു നന്ദി ... സിയ... വല്ലാത്ത ഒരു സാഹചര്യം ആണു അതു....പക്ഷെ എന്താ ചെയ്യുക??കമ്മെന്റ്നു നന്ദി ട്ടൊ റാഫി പറഞ്ഞതു നൂറു ശതമാനം ശരിയാണു...Thanks for the comment... ചേച്ചിപ്പെണ്ണ്.... അങ്ങനെ വല്ലതും പറഞ്ഞു ഒഴിയാറാണൂ പതിവു....പക്ഷെ... നല്ല കാര്യങ്ങളും പറയാൻ ഒരുപാടു ഉള്ളതു കൊണ്ടു ഒരു വിധം അഡ്ജ്സ്റ്റ് ചെയ്തു പോകുന്നു...ചേച്ചിപ്പെണ്ണ് ജപ്പാനിൽ‌ അണോ??പ്രൊഫൈൽ‌ ഫോട്ടോ ജാപ്പ്നീസ് ഡോൾ‌ ആയതു കൊണ്ടു ചോദിച്ചതാണു കേട്ടോ... അഭിപ്രായത്തിനു നന്ദി...

  ReplyDelete
 9. ആ കൊച്ചിനോട് ഈ സൈറ്റ് (http://www.incredibleindia.org/index.html) ഒന്നു പോയി നോക്കാന്‍ പറ.

  ReplyDelete
 10. ellam mari varumennu pratheekshikkaaam........

  ReplyDelete
 11. വിഷയം കൊള്ളാം ....

  ReplyDelete
 12. ഇപ്പോള്‍ പറഞ്ഞത് തന്നെ ഉത്തരം. അതില്‍ക്കൂടുതല്‍ നല്ലൊരു ഉത്തരം ആ സമയത്ത് പറയുക എളുപ്പമല്ല എന്ന് മാത്രമല്ല അതിലും നല്ലൊരു ഉത്തരം ഇല്ലതാനും.

  ReplyDelete
 13. തുറന്നു പറയുന്നത് കൊണ്ട് വിഷമം ഒന്നും തോന്നരുത്.
  യഥാര്‍ത്ഥത്തില്‍ നാം ഇന്ത്യക്കാര്‍ ഇന്നും ദരിദ്രര്‍ തന്നെയാണ്. എത്ര സമ്പന്നരും മറക്കരുതാത്ത ഒരു കാര്യമാനത്.
  ഈ എഴുത്തില്‍ ഇന്ത്യ ഇങ്ങിനെ ആയി പോയി എന്നതില്‍ അപകര്‍ഷധാ ബോധം ഉള്ള പോലെ തോന്നുന്നു.
  നമ്മുടെ പൂര്‍വികര്‍, പാടത്തും, തൊടിയിലും, കൂലി വേല ചെയ്തു കെട്ടി പടുതുയര്തിയതാണ് നമ്മുടെ സംസ്കാരം.
  (വായില്‍ വെള്ളി കരണ്ടിയുമായി ജനിച്ചവരുടെ കാര്യമല്ല കേട്ടോ)
  ഒരു ഇന്ത്യക്കാരന്‍ എന്നാ നിലക്ക് നാം നമ്മുടെ പഴമ മറന്നു കൂടാ. അതോര്‍ക്കാതെ നമുക്ക് അസ്ഥിത്വം ഇല്ല താനും.
  ഉത്തരം കൊടുക്കുന്നതില്‍ എന്താ ജാള്യത തോന്നിയോ? അതും ഇന്ത്യ തന്നെ എന്നാണു പറയേണ്ടിയിരുന്നത്.

  ( ഒരുമിച്ച് ഈ മൂവി കാണാം എന്നു പറഞ്ഞ സുഹ്രുത്തിനെ പിൻ‌തിരിപ്പിച്ഛതു എങ്ങനെ എന്നു എനിക്കെ അറിയു... ഓസ്കാർ‌ ഒക്കെ കിട്ടിയ പടം ആയിരിക്കാം....)
  ഈ കമന്റില്‍ ഒളിഞ്ഞു കിടക്കുന്ന ആ വെറുപ്പിനെ..... അങ്ങ് എടുത്തു കളയുന്നതല്ലേ നല്ലത്.

  (ക്ഷമിക്കണം തുടക്കത്തിലേ, ഇങ്ങിനെ ഒരു വിയോജിപ്പ് പറയേണ്ടി വന്നതില്‍)

  ReplyDelete