Friday, June 18, 2010

സ്വപ്നസക്ഷാൽക്കാരം

ഒരുപാടു ബ്ലോഗുകൾ വായിക്കാറുണ്ടു ഞാൻ പതിവായി...ഇടയിൽ എപ്പൊഴൊ എനിക്കും എന്തെങ്കിലും എഴുതണം എന്നു തോന്നി തുടങ്ങി... പക്ഷെ കുറച്ചെങ്കിലും സാഹിത്യവാസന വേണ്ടെ അതിനു?? അതുകൊണ്ടു വായന മാത്രം തുടർന്നു കൊണ്ടിരുന്നു....അയ്യോ ...അതിനു അർത്ഥം ഇപ്പൊ ആ വാസന വന്നു എന്നല്ലട്ടൊ.... ഇപ്പൊഴും ഞാൻ പഴയ ഞാൻ തന്നെ....
ബ്ലോഗ്‌ തുടങ്ങാം എന്ന ആത്മവിശ്വാസം വന്നതിനു കാരണം നിരക്ഷരനും പിന്നെ എന്റെ ആത്മമിത്രമായ സിയയും ആണു.രണ്ടുപെരൊടും ഞാൻ കടപ്പെട്ടിരിക്കുന്നു.Thanks a Lot...
കുറച്ചു ഫോട്ടോസ്‌ ഒക്കെ എടുത്തു വച്ചു, കുട്ടികളുടെ തല്ലുകൊള്ളിത്തരങ്ങൾ ഇത്തിരി ഡോസു കൂട്ടി വിളംബിയാൽ ഒരു പോസ്റ്റിനുള്ള വക ആകും എന്ന കടുത്ത ആത്മവിശ്വാസത്തിൽ ഞാൻ വല്ലപ്പോഴും ഒരു പോസ്റ്റ്‌ ഒക്കെ ഇടും കെട്ടൊ... എല്ലാവരും സഹിക്കാനും ക്ഷമിക്കാനും കഴിവുള്ളവർ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു...

11 comments:

 1. ജപ്പാന്‍ വിശേഷങ്ങള്‍ മാത്രം മതിയാകും ഒരു ബ്ലോഗിനെ നല്ല നിലയ്ക്ക് വളര്‍ത്തിക്കൊണ്ടുവന്ന് കെട്ടിച്ചയക്കാന്‍ :)

  പോരട്ടേ പോസ്റ്റുകള്‍ മലവെള്ളപ്പാച്ചില്‍ പോലെ.
  ആശംസകളും സ്വാഗതവുമൊക്കെ ഒരു നിരക്ഷരന്റെ വക ആയിപ്പോയത് എന്നതുമാത്രമാകട്ടെ ഈ ബ്ലോകിന്റെ ഏക ന്യൂനത.

  ReplyDelete
 2. എന്‍റെ എല്ലാ വിധ ആശംസകളും ......ഇതില്‍ കൂടുതല്‍ ഒരു ഫ്രണ്ട് എന്ത് പറയാന്‍ ആണ് ....വൈകാതെ ആദ്യ പോസ്റ്റ്‌ വരുന്നതും നോക്കി ഇരിക്കുന്നു ....അപ്പോള്‍ ബാക്കി പറയാം ..

  ReplyDelete
 3. സ്വന്തമായി ബ്ലോഗുള്ള സ്ഥിതിക്ക്, മന്‍ജുവിനൊക്കെ എന്തും ആവാലോ...
  കാത്തിരിക്കുക തന്നെ...

  ReplyDelete
 4. ആദ്യ കമ്മെന്റ് നു നന്ദി നിരക്ഷരൻ.... വലിയ ഒരു ബഹുമതി ആയി കണക്കാക്കുന്നു ഇതു. സിയ..... നന്ദി ഉണ്ടു ട്ടൊ.... ചാണ്ടിക്കുഞ്ഞ്...വന്നതിൽ‌ സന്തോഷം....

  ReplyDelete
 5. മഞ്ജു ഓരോന്നായി പോരട്ടെ...
  ഇങ്ങനെ ഒക്കെ അല്ലെ എല്ലാരും .മൂന്നു വര്‍ഷം വായിച്ചു പതം വന്നതല്ലേ.. അപ്പോള്‍ നന്നായിരിക്കും എഴുത്തുകള്‍ .

  ReplyDelete
 6. enteyum bloginu aadyacomment niraksharan vaka aayirunnu ..!
  aishwaryamulla comment aanu ..
  keep writing!!!

  ReplyDelete
 7. മഞ്ജൂ ... 3 കൊല്ലമായി ബ്ലോഗുകള്‍ വായിച്ച് വായിച്ച് അവസാനം എഴുതാന്‍ തുടങ്ങിയപ്പോള്‍ മനോഹരമായിട്ട് തന്നെ ആ കര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ട്. ബൂലോകത്തേക്ക് ഒരു മുതല്‍ക്കൂട്ടാവട്ടെ ഈ ജപ്പാന്‍ ബ്ലോഗ് എന്നാശംസിക്കുന്നു.

  ReplyDelete
 8. എല്ലാ ആശംസകളും മഞ്ജു. ഇവിടെ ആരും വലിയവരല്ല. മഞ്ജുവിന്റെ അറിവുകൾ ഒരു പക്ഷെ മറ്റൊരാൾക്ക് പുതിയവ ആവും. ഏതായാലും നിരക്ഷരനും സിയക്കും സന്തോഷിക്കാം. ഒരു യാത്രക്കാരിയെ കൂടി ഇവിടെ എത്തിച്ചതിന്. ജപ്പാൻ വിശേഷങ്ങൾ തന്നെയാവട്ടെ ആദ്യം..

  ReplyDelete
 9. ധൈര്യമായിട്ടെഴുതു. അത് വായിക്കാനും, കമന്റിട്ട് ഒരു പരുവമാക്കാനും ഞങ്ങളിതാ റെഡി..
  ലക്ഷം.. ലക്ഷം പിന്നാലേ..ങേ! പിന്നില് ആരേയും കാണുന്നില്ലല്ലോ? ചതിച്ചോന്റെശ്വരാ....ഞാന്‍ ദേ മുങ്ങി....

  ReplyDelete
 10. എന്നാല്‍ പിന്നെ ആയ്കോട്ടെ എന്ന് ഞാനും കരുതി. എന്നെ പോലെയുള്ള പുതുമുഖങ്ങള്‍ക്കും, പുതിയ വിവരങ്ങള്‍ കേള്‍കാല്ലോ അല്ലെ.
  ആദ്യം മുതല്‍ തന്നെ തുടങ്ങുന്നു.
  "തറ, പറ"
  ഓ സോറി, കുട്ടികളെ പഠിപ്പിക്കുക അല്ലല്ലോ അല്ലെ. ജപ്പാന്‍ സ്കൂള്‍ വിശേഷം എന്ന് കേട്ടപ്പോള്‍ സ്കൂള്‍ പഠനം എന്നോര്‍ത്ത് പോയി.
  എന്നാല്‍ പിന്നെ തുടങ്ങാം.

  ReplyDelete