ഗൊക്കയമ എന്ന സ്ഥലം ജപ്പാനില്‍ ഞങള്‍ താമസിക്കുന്ന ടോയമ എന്ന prefecture ലും തൊട്ടടുത്ത ഗിഫു എന്നാ prefecture ലും ആയി കിടക്കുന്ന പര്‍വ്വതപ്രദേശം ആണ്.യമ എന്നാല്‍ പര്‍വതം എന്നര്‍ത്ഥം.ഇത് world heritage list ല്‍ 1995 ല്‍ ഉള്‍പെട്ട മനോഹരമായ പര്‍വ്വതപ്രദേശം ആണ്.ഇതിന്റെ പ്രത്യേകത അവിടെ ഉള്ള Gasho-sukuri(Thatched roof)ആയ വളരെ പുരാതനമായ വീടുകള്‍ ആണ്. ഗൊക്കയമയില്‍ ഈ രീതിയില്‍ വീടുകള്‍ ഉള്ള മൂന്നു ഗ്രാമങ്ങള്‍ ഉണ്ട്.ടോയമ prefecture ല്‍ അയിനൊകുറ(Ainokura)യും സുഗുനമ(sugunama)യും ഗിഫു prefecture ല്‍ ഷിരകവ ഗൊ(Shirakawa-go)യും.
ഞങ്ങളുടെ വീട്ടില്‍ നിന്നും ഏകദേശം മുപ്പത്തഞ്ചു കിലോമീറ്റര്‍ മാത്രം അകലെ ആണ് ഈ മനോഹരമായ ഭൂപ്രദേശം.അതുകൊണ്ട് തന്നെ പലവട്ടം ഞങള്‍ അവിടെ പോയിട്ടുണ്ട്...ഓരോ ഋതുക്കളിലും ഗൊക്കയമയുടെ മുഖം വ്യത്യസ്തമായിരിക്കും.മഞ്ഞു കാലത്ത് പ്രത്യേക രീതിയില്‍ ഉള്ള ആ വീടുകള്‍ എല്ലാം മഞ്ഞു മൂടി നില്‍കുന്ന കാഴ്ച വിവരിക്കാനാവാത്തതാണ്.മഞ്ഞിന്റെ മരവിപ്പ് മാറി വസന്തമായാല്‍ ചുറ്റുമുള്ള മലകള്‍ പൂക്കളായ പൂക്കളെല്ലാം വാരിയണിഞ്ഞു മനോഹരികളാകും.വേനല്‍ എത്തിയാലും പൂക്കള്‍ക്ക് യാതൊരു ക്ഷാമവും ഇല്ല.പിന്നെ വരുന്ന ശിശിരം...ആ ഭംഗി വിവരിക്കാന്‍ വാക്കുകള്‍ ഇല്ല...മഞ്ഞയും ഓറഞ്ചും ചുവപ്പും ആയി നിറം മാറുന്ന മരങ്ങള്‍...ഗൊക്കയമയിലേക്ക് പോകുന്ന വഴിയും വളരെ സുന്ദരമാണ്...റോഡിന്റെ ഒരു വശം മലയും മറുവശം മനോഹരിയായി ഒഴുകുന്ന ഒരു പുഴയും...കുറെ അധികം ദൂരം ആ പുഴ നമ്മളോടൊപ്പം വരും.
ഇനി പൌരാണികമായ ആ വീടുകളെ കുറിച്ച്....Gasho-sukuri എന്നാണ് ജാപ്പനീസ് ല്‍ പറയുന്നത്.. അതിനര്‍ത്ഥം കൂപ്പുകൈ എന്നാണ്.ഈ വീടുകളുടെ മേല്‍കൂര കണ്ടാല്‍ കൂപ്പുകൈയോടെ നില്‍ക്കുകയാണ് എന്നേ തോന്നു.രണ്ടാം നില വളരെ ഉയരത്തില്‍ ആണ്.പലപ്പോഴും ഒന്നാം നിലയെക്കാളും ഒരുപാടു ഉയരത്തില്‍...ഇപ്പോഴും അങ്ങനെ ഉള്ള വീടുകളില്‍ താമസികുന്നവര്‍ ഉണ്ട് അവിടെ.സന്ദര്‍ശകര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്നവയും ധാരാളം.
കഴിഞ്ഞ വര്‍ഷം കണ്ണന്റെ (എന്റെ മകന്‍) kindergarten ല്‍ നിന്നും അവിടേക്ക് ഒരു യാത്ര പോയി.ഒരു ദിവസം ഈ ഗഷോ വീടുകളില്‍ ഒന്നില്‍ തങ്ങാന്‍ ആയിരുന്നു പ്ലാന്‍.ഞങ്ങള്‍ പോയത് ആയിനോകുറ എന്നാ ഗ്രാമത്തിലേക്ക് ആയിരുന്നു.
ശിശിരത്തിന്റെ തുടക്കം ആയതു കൊണ്ട് വഴിനീളെ മനോഹരമായ കാഴ്ചകള്‍...
അവിടെ എത്തിയ ഉടനെ ആദ്യത്തെ പരിപാടി മീന്‍പിടുത്തം.വളരെ ചെറിയ ഒരു കുളത്തില്‍ ഇറങ്ങി അമ്മമാരും കുട്ടികളും കൂടി മീന്‍ പിടിച്ചു.
ദേ... കണ്ണന്‍ ഒരു മീനുമായി....
ഇവാന എന്നാ ഒരു തരം മീന്‍ ആണത്.വെള്ളത്തില്‍ കല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കും... പിടിക്കാന്‍ വെല്യ ബുദ്ധിമുട്ടില്ല.കുറെ എണ്ണത്തിനെ പിടിച്ചു ബക്കറ്റില്‍ ഇട്ടു വച്ച്.പിന്നെ അതിനെ കനല്‍ കൂട്ടി ചുറ്റെടുക്കാനുള്ള പരിപാടി ആയി.
അത് കഴിഞ്ഞു ചുട്ടെടുത്തതിനെ സ്വന്തം വയറ്റിലേക്ക് പറഞ്ഞയക്കാനുള്ള തിടുക്കം ആയി എല്ലാവര്ക്കും...
ഞാനും കഴിച്ചു നോക്കി... ദൈവമേ.... എനിക്ക് വയ്യ അത് വിവരിക്കാന്‍...വെറുതെ ചുട്ടെടുത്ത മീന്‍.. ഉപ്പും ഇല്ല മുളകും ഇല്ല...എങ്ങനെയോ ഒരു വായ കഴിച്ചു കുറച്ചു വെള്ളവും കുടിച്ചു അവസാനിപ്പിച്ചു.കണ്ണന്‍ "ഓയിഷി"(yummy) എന്ന് പറഞ്ഞു മുഴുവനും കഴിച്ചു.
കുട്ടികള്‍ കുറച്ചു കളിച്ചു കഴിഞ്ഞപ്പോഴേക്കും വൈകുന്നേരം ആയി. ഞങ്ങള്‍ക്ക് താമസിക്കാനുള്ള ഗഷോഹൌസിലേക്ക് നടന്നു എല്ലാവരും.
രണ്ടു നിലയുള്ള ഒരു വീട് തന്നെ.ആ പുല്ലു മേഞ്ഞ മേല്‍ക്കൂര ആണ് അതിന്റെ പ്രത്യേകത.മുപ്പതോ നാല്‍പ്പതോ വര്‍ഷം കൂടുമ്പോള്‍ ആണ് മേല്‍ക്കൂര പുല്ലുമേയുന്നത്.അതൊരു വലിയ പ്രോസ്സസ് ആണ്. (താല്പര്യം ഉള്ളവര്‍ക്ക് ഗൂഗിള്‍ നോക്കിയാല്‍ അറിയാന്‍ സാധിക്കും).
ഞങ്ങള്‍ രണ്ടാം നിലയിലേക്ക് ഓടിക്കയറി.
വലിയ ഒരു ഹാള്‍ മാത്രം.താഴെ വിരിച്ചിരിക്കുന്നത് തതാമി മാറ്റുകള്‍. നമ്മുടെ പുല്പ്പായ പോലെ .. പക്ഷെ ഇത് തറയില്‍ ഉറപ്പിച്ചിരിക്കുകയാണ്.വേണെമെങ്കില്‍ പാളിയായി എടുത്തു മാറ്റാനും സാധിക്കും.ഇതും ജപ്പാനീസ് ട്രഡിഷന്‍ തന്നെ.പുതിയതായി പണിയുന്ന മോഡേണ്‍ വീടുകളിലും തതാമി മറ്റുള്ള ഒരു മുറി നിര്‍ബന്ധം ആണ് ഇവിടുത്തുകാര്‍ക്ക്.
ഈ ഹാളില്‍ ആണ് എല്ലാവരും കൂടി കിടക്ക വിരിച്ചു കിടക്കാന്‍ പോകുന്നത്.കുട്ടികളൊക്കെ ഒരുമിച്ചു കിടക്കാമല്ലോ എന്ന സന്തോഷത്തിലും ആദ്യമായി കൈവന്ന ഇങ്ങനെ ഒരു അവസരത്തിന്റെ ആകംക്ഷയിലും ആണ്.
രാത്രി ആയതോടെ നല്ല തണുപ്പായി.സെപ്റ്റംബര്‍ മാസം അവസാനം ആയതെ ഉള്ളു...
ഇതൊരു രാത്രി കാഴ്ച ഗഷോ വീടിന്റെ...
പകലത്തെ മീന്‍പിടുത്തവും,കുട്ടികളുടെ കൂടെ കളിച്ചതിന്റെ ക്ഷീണവും പിന്നെ മലകള്‍ കേറി ഇറങ്ങി ഉള്ള നടത്തവും ആയപ്പോള്‍ നല്ല ക്ഷീണം ആയി.പോരാത്തതിന് നല്ല തണുപ്പും....പുതപ്പിനുള്ളില്‍ കയറിയാതെ ഓര്‍മ ഉള്ളു.....
പിറ്റേന്ന് കാലത്തേ എല്ലാവരും റെഡി ആയി...ചുറ്റി നടന്നു കാണാന്‍ കാടിനകത്തു കുറച്ചു സ്ഥലങ്ങള്‍ ഉണ്ട്...മരങ്ങളെ കുറിച്ചും അവയുടെ പ്രത്യേകതയെക്കുറിച്ചും പറഞ്ഞു തരാന്‍ ഒരു അപ്പൂപ്പന്‍ കൂടെ വന്നു.
ഇതൊരു റോപ്പ് വെ..
ഒരു നദിക്ക് അക്കരെ പോകാന്‍ സാധിക്കുന്ന ഈ റോപ്പ്‌വേ ഇപ്പോള്‍ പ്രായാധിക്യത്താലുള്ള വിശ്രമത്തില്‍ ആണ്.
ഗഷോ ഹൌസിന്റെ സൌന്ദര്യം.
ഈ നദിക്കു കുറുകെ ആണ് നേരത്തെ പറഞ്ഞ റോപ്പ്‌വേ ഉപയോഗിച്ചിരുന്നത്.
കുറച്ചു കൂടി നടന്നപ്പോള്‍ കാട്ടിലേക്ക് കയറി പോകുന്ന വഴി ആയി..കൂടെ ഉണ്ടായിരുന്ന വഴികാട്ടി അപ്പൂപ്പന്‍,കരടി ഇറങ്ങുന്ന സ്ഥലം ആണിത് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കരടിയുടെ കാല്‍പ്പാടുകള്‍ അന്വേഷിക്കാന്‍ തുടങ്ങി.
കരടിയുടെതാണോ എന്തോ...???
കരടിയുടെ ഇഷ്ടഭക്ഷണം ആണത്രേ ഈ പഴം...
എല്ലാവരും കഴിച്ചു നോക്കി.. നല്ല മധുരമുണ്ട്..
പിന്നെയും ഒരുപാടു നടന്നു... പല പല ഗഷോ ഹൌസുകള്‍ കണ്ടു.താമസം ഉള്ളവയും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നവയും എല്ലാം...
ഇത് കണ്ടോ.... നാച്ചുറല്‍ റീഫ്രിജെരെറ്റര്‍ ആണ്... കോളയും ഫാന്റയും ഒക്കെ എന്ത് ഗമയില്‍ ആണ് എന്ന് നോക്കിയെ...
മേഘങ്ങള്‍ താഴെ ഇറങ്ങി വന്ന ഒരു സുന്ദര ദൃശ്യം
ദാ.. അത് അവിടെ ഉള്ള ഒരു കൊച്ചു മ്യുസിയം...
ഇത് മഞ്ഞില്‍ കുളിച്ചു നില്‍കുന്ന ഗൊക്കയമ.
ഇനി ഞങ്ങള്‍ മടങ്ങുകയായി... കുട്ടികളൊക്കെ നടന്നു തളര്‍ന്നു...
എനിക്ക് പക്ഷെ ഓരോ പ്രാവശ്യം അവിടെ നിന്നും മടങ്ങുമ്പോഴും വീണ്ടും അവിടേക്ക് എന്നെ ആകര്‍ഷിക്കുന്ന എന്തോ ഉള്ളത് പോലെ തോന്നും......വീണ്ടും വരാതിരിക്കാന്‍ കഴിയില്ല ഈ ഗൊക്കയമയിലേക്ക്.... എത്രയോ തവണ.. പല പല ഋതുക്കളില്‍ വന്നു ഞാന്‍ ഇവിടെ...എന്നിട്ടും എന്തുകൊണ്ടോ മതിയാവുന്നില്ല ഈ പഴമയുടെ സൌന്ദര്യം....പഴമയോടുള്ള എന്റെ ഇഷ്ടം...പഴയ വീടുകളോടും,കൊട്ടാരങ്ങളോടും,കാടിനോടും ,പുഴയോടും,മഴയോടും ഒക്കെ ഉള്ള ഒരു പ്രത്യേക ഇഷ്ടം...ഇപ്പോള്‍ ഞാന്‍ വന്നു കൂടിയിരിക്കുന്ന ഈ സ്ഥലമോ..ഏതു മോഡേണിസത്തിലും പൗരാണികതയെ മുറുകെ പിടിക്കുന്ന ഒരിടവും...എങ്ങനെ സ്നേഹിക്കാതിരിക്കും ഞാന്‍ ഈ സ്ഥലങ്ങളെ?????
ഗൊക്കയമ എന്നാ ഒരു മനോഹര സ്ഥലത്തെ കുറിച്ചുള്ള വിവരണം... എഴുതി കഴിഞ്ഞു വായിച്ചപ്പോള്‍ മനസ്സിലായി... ഒന്നും പൂര്‍ണമായി,നന്നായി വിവരിക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന്... എങ്കിലും ഇരികട്ടെ ഒരു വിവരണം...
ReplyDeleteനന്നായി വിവരിച്ചിരിക്കുന്നു! ഫോട്ടോസും കൊള്ളാം. യാത്രയില്‍ കൂടെ ഉള്ള പോലെ തോന്നി
ReplyDeleteനന്നായിരിക്കുന്നു..
ReplyDeleteഉദയ സൂര്യന്റെ നാടിനെ കുറിച്ച് കൂടുതല്‍ എഴുതുക..
ഗൊക്കായാമയെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. നന്നായി വിവരിച്ചു. പിന്നെ അനാവശ്യമായ കുത്തുകൾ ഒഴിവാക്കാൻ നോക്കുക. വിവരണ ശൈലി രസകരമായിട്ടുണ്ട്. ചെറിയ കുട്ടികൾക്ക് വിവരിച്ച് കൊടുക്കുന്ന പോലെ വളരെ ലളിതമായി. അത് ഇഷ്ടപ്പെട്ടു. ഏതായാലും ഉദയ സൂര്യന്റെ നാട്ടിലൂടെയുള്ള ഈ യാത്ര തുടരട്ടെ.. ആശംസകൾ
ReplyDeleteごかやまですか?
ReplyDeleteനന്നായി എഴുതിയിരിക്കുന്നു,ജാപ്പനീസ് കാഴ്ചകളുമായി വീണ്ടു വരൂ
ReplyDeleteമഞ്ജു ആദ്യമായാണിവിടെ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് ജപ്പാന്റെ ഗ്രാമ പ്രദേശങ്ങള്‍ എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ അറിയുന്നു. വളരെ നന്നായി....സസ്നേഹം
ReplyDeleteഞാനും ഒരു ശിശിരത്തിന്റെ തുടക്കത്തില്‍ തന്നെ അവിടെ വരും ,ഗഷോ വീടുകളില്‍ ഒന്ന് താമസിക്കാന്‍ തന്നെ അതും ആശ തന്നെ ..അതേ കുറിച്ച് ഒരുപാടു വായിച്ചിട്ടും ഉണ്ട് . ഫോട്ടോ പോലെ തന്നെ വിവരണവും നല്ല "ഓയിഷി ആയിരിക്കുന്നു .........
ReplyDeleteനന്നായി അവതരിപ്പിച്ചു. ഇതാണോ എനിക്കൊന്നും അറിഞ്ഞൂടേ എന്നൊക്കെ പ്രൊഫൈലില്‍ എഴുതി വച്ചിരിക്കുന്നെ?
ReplyDeleteഗൊക്കയമ യാത്ര വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഇനിയും പോരട്ടെ ജപ്പാൻ വിശേഷങ്ങൾ!
മഞ്ജു;
ReplyDeleteഇതൊരു പൂർണ്ണമായ കുറിപ്പായി എനിക്കനുഭവപ്പെട്ടില്ല..
അടുത്ത തവണ സന്ദർശിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ സംഭരിച്ച് ഞങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കണമെന്ന് താല്പര്യപ്പെടുന്നു..:)
പിന്നെ ആ ഗാഷോ വീടുകളൂടെ മുൻപിൽ കാണുന്നത് പാടമല്ലേ..??
ഞാറു നട്ടിരിക്കുന്നതാണെന്നു തോന്നുന്നു..!! അല്ലേ..
. Manju nannayittundu.Kandappol avideyokke ennengilum varanam ennu oru moham. Japanil ithupole manoharamaya sthalangal orupadu undennu thonnunnu.Njan Mathrubhumi 'Yathra' yil 'Geishakalude nadaya Kyoto' ne kurichhum Pinne oru Naritta ye kurichhum vayichu.Kyoto yil manju poyittundo?Enthu bangiyanu pictures kandappol.Iniyum avidethe stalangale kurichhum,Samskaram,Lifestyle ellam ezhuthanam
ReplyDelete"ഗൊക്കായാമ"യെ കുറിച്ച് ഇതുവരെ കേട്ടിട്ടേയില്ല. വിവരണം നന്നായിരുന്നു. ജപ്പാന്‍ വിശേഷങ്ങള്‍ പറഞ്ഞു തരാനും ഞങ്ങള്‍ക്കിപ്പോള്‍ ഒരാളായി. വളരെ സന്തോഷം. ഫോട്ടോസും നന്നായിട്ടുണ്ട്.
ReplyDeleteപിന്നെ ഒരു സംശയം. ഞാന്‍ വെജിറ്റേറിയനാണ്. അവിടത്തെ ഭഷണരീതിയൊക്കെ എങ്ങിനെയാണ്? ജപ്പാന്‍ കാണാന്‍ വന്നാല്‍ വല്ലതും കഴിക്കാന്‍ കിട്ടുമോ? ഭക്ഷണത്തെകുറിച്ച് ഒന്നെഴുതൂ..അറിയണമെന്നുണ്ട്.
hi manju ..beautiful and informative narration, the visuals and your flow of words were both equally tempting..I could feel myself falling in love with "ഗൊക്കായാമ"
ReplyDeleteഅതിമനോഹരമായ ചിത്രങ്ങൾ!
ReplyDeleteഒഴാക്കാന്‍ ..നന്ദി.. ഇനിയും യാത്ര പോകുമ്പോള്‍ വിളിക്കാം ട്ടോ...
ReplyDeleteമുഹമ്മദ് ഷാന്‍.. നന്ദി.. ഇനിയും എഴുതാം ഉദയ സൂര്യന്റെ നാടിനെ കുറിച്ച് .
മനോരാജ്... അഭിപ്രായത്തിനു നന്ദി.കുത്തുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ അറിയാതെ വന്നു പോകുനതാണ്.ഒഴിവാക്കാന്‍ ശ്രമിക്കാം.
春子さん。。ありがとう。。五箇山 いて 捨身 と他よ。。。まだ 時間 ある 時 きてね。
Krishnakumar...അഭിപ്രായത്തിനു നന്ദി...
ഒരു യാത്രികന്‍ .. ജപ്പാനില്‍ വന്നിട്ടുണ്ടോ? പറഞ്ഞത് വളരെ ശരിയാണ്.ജപ്പാന്റെ ഗ്രാമങ്ങള്‍ വളരെ മനോഹരം ആണ്.അഭിപ്രായത്തിനു നന്ദി ട്ടോ.
സിയാ.. ജപ്പാനിലേക്ക് സ്വാഗതം.എന്നാണാവോ അല്ലെ??
ആളാവാന്‍ താന്‍... നന്നയി എഴുതിയോ എന്നറിയില്ല.. എഴുതണം എന്നുള്ള ആഗ്രഹത്തില്‍ എന്തൊക്കെയോ.... അത്രേ ഉള്ളു.അഭിപ്രായത്തിനു നന്ദി ട്ടോ.
അലി... നന്ദി.. വീണ്ടും വരണേ..
ഹരീഷ് ... എനിക്ക് ഇത് എഴുതി കഴിഞ്ഞു വായിച്ചപ്പോള്‍ തന്നെ മനസ്സിലായി പൂര്‍ണമായും ഭംഗിയായും വിവരിക്കാന്‍ സാധിച്ചില്ല എന്ന്. അതാണ് ആദ്യ കംമെന്റില്‍ പറഞ്ഞത്.ഇനിയും നന്നാക്കാന്‍ ശ്രമിക്കാം കേട്ടോ.അഭിപ്രായത്തിനു നന്ദി. അതെ.. പാടങ്ങള്‍ ആണ് ആ ഫോട്ടോയില്‍ കാണുന്നത്. ജപ്പാനില്‍ വര്‍ഷത്തില്‍ ഒറ്റകൃഷി ആണ് ഉള്ളത്..വിന്റെരില്‍ മഞ്ഞു പെയ്യുന്നത് കൊണ്ട്.ഏപ്രില്‍ അവസാനമോ മെയ് ആദ്യ വാരമോ വിതച്ചു,സെപ്റ്റംബര്‍ ല്‍ കൊയ്യുന്ന ഒരുപൂ കൃഷി.ഇപ്പോള്‍ പാടങ്ങള്‍ എല്ലാം പച്ച പുതച്ചു കിടക്കുന്ന കാഴ്ച ആണ് എവിടെ നോക്കിയാലും.
Manju Babu..
അഭിപ്രായത്തിനു നന്ദി... ഞാന്‍ ക്യോടോ ല്‍ പോയിട്ടുണ്ട്. വളരെ വളരെ മനോഹരമായ സ്ഥലം ആണ് അത്.അതിനെ കുറിച്ച് പിനീട് എഴുതാം ട്ടോ.നരിറ്റ,ഒരു എയര്‍പോര്‍ട്ട് ന്റെ പേര് ആണ്.ടോക്യോ ലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.
വായാടി ... നന്ദി..ജപ്പാനിലേക്ക് വരൂ.. ഞാന്‍ ഉള്ളപ്പോള്‍ ഫുഡ് ന്റെ കാര്യം പേടിക്കണ്ട... പക്ഷെ പുറത്തു നിന്നും കഴിക്കാന്‍ കുറച്ചു ബുദ്ധിമുട്ടായിരിക്കും വെജിറ്റെറിയന്‍സ് നു.കാടും പടലും ഒക്കെ മതിയെങ്കില്‍ സാലഡ് കിട്ടും എവിടെ ചെന്നാലും....
ഗീതം...thanks for the inspirational words Geetha...ask Manoj to plan a trip to Japan.
sabu M H...നന്ദി...
മഞ്ജു - ഗൊക്കായമയിലേക്ക് കൂട്ടിക്കൊണ്ട് പോയതിനും ആ താച്ച്ട് റൂഫ് വീടുകളില്‍ താമസിച്ചിപ്പിതിനും നന്ദി :)മഞ്ഞ് വീണ് കിടക്കുന്ന ആ പടങ്ങള്‍ ശരിക്കും മോഹിപ്പിക്കുന്നു. യു.കെ.യില്‍ ജീവിച്ചിരുന്ന ദിനങ്ങളില്‍ ഇത്തരം താച്ച്ഡ് റൂഫുള്ള വീടുകള്‍ക്ക് മുന്നില്‍ കൊതിയോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍.
ReplyDeleteജപ്പാനില്‍ ജീവിക്കുന്ന മലയാളിയായ ഒരു ബ്ലോഗര്‍ ഉള്ളതുകൊണ്ട് മാത്രം ഇതൊക്കെ വായിക്കാനും അറിയാനും പറ്റുന്നു. കൂടുതല്‍ ജപ്പാന്‍ വിശേഷങ്ങള്‍, ജപ്പാനിലെ യാത്രകള്‍ ഒക്കെ ഈ ബ്ലോഗില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.
മുകളില്‍ പറഞ്ഞ ജപ്പാന്‍ ട്രിപ്പ് എന്തായാലും പ്ലാന്‍ ചെയ്യാന്‍ ഞാന്‍ റെഡി. ജാപ്പാനീസും മലയാളവും അറിയുന്ന ഒരു ദ്വിഭാഷി ഇല്ലാതെ നിരക്ഷരന്‍ കൂടെയായ ഞാന്‍ ജപ്പാനില്‍ വന്നാലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്കൂ :)
നന്നായി വിവരിച്ചിരിക്കുന്നു! ഫോട്ടോസും കൊള്ളാം.
ReplyDeleteസോണ ജി... നന്ദി.
ReplyDeleteമനോജ്... ഞാനും സീരിയസ് ആയി ആണ് പറഞ്ഞത്.ജപ്പാനിലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യു.വിന്റെരില്‍ ആണെന്കില്‍ വളരെ നല്ലത്.ദ്വിഭാഷി ടെ കാര്യം ആലോചിച്ചു വിഷമിക്കണ്ട.എല്ലാം ജാപ്പനീസ് ല്‍ ആണെന്കിലും.. റെയില്‍വേ സ്റ്റേഷന്‍,എയര്‍പോര്‍ട്ട്,റോഡ് ലെ സൈന്‍ ബോര്‍ഡ് ഒക്കെ ഇംഗ്ലീഷ് ഉണ്ട്.ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.പിന്നെ പോരാത്തതിന് ഞങള്‍ ഇല്ലേ ഇവിടെ....
Jishad Cronic..
അഭിപ്രായത്തിനു നന്ദി ...
മഞ്ജുവിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഗോക്കയമ യില്‍ പോകാനും അവിടെ രാപ്പാര്‍ക്കാനും കൊതിച്ചു പോയി..
ReplyDeleteനടക്കാത്ത സ്വപ്നമാണെങ്കിലും..
ഇത്തരം വിവരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ.
Wonderful Place
ReplyDeleteThankyou for this post....
മനോഹരമായ വിവരണം മഞ്ജു...നമ്മൂടെ നാട്ടിലും ഒരുകാലത്ത് ഓല മേഞ്ഞ പലതരം വീടുകൾ ഉണ്ടായിരുന്നു..ഇന്നിപ്പോൾ ഒന്നുപോലും കാണാനില്ല..ജപ്പാനിൽ ഇപ്പോളും അവയൊക്കെ സംരക്ഷിക്കപ്പെടുന്നു എന്നത് നല്ല കാര്യമാണ്..
ReplyDeleteകൂടുതൽ ജപ്പാൻ വിശേഷങ്ങൾക്കായി കാത്തിരിയ്ക്കുന്നു!