ആദ്യം ടൊയോട്ട മ്യുസിയത്തില്‍ എത്തിയപ്പോള്‍ വിജനമായി കിടന്ന പാര്‍ക്കിംഗ് ഏരിയ ഇപ്പോള്‍ ഫുള്‍.പിന്നെ,മ്യുസിയത്തിന്റെ പുറകുവശത്തെ വിശാലമായ പാര്‍ക്കിംഗില്‍ ഒരുപാട് ദൂരെയായി പാര്‍ക്ക് ചെയ്യേണ്ടി വന്നു.ജപ്പാനില്‍ ഏറ്റവും ചൂടുള്ള സമയം ഓഗസ്റ്റ് മാസം ആണ്.ഈ ഒരു മാസമേ ഇവിടെ ചൂട് എന്ന് പറയാന്‍ പറ്റുകയുള്ളൂ .സെപ്റ്റംബര്‍ മുതല്‍ വീണ്ടും തണുക്കാന്‍ തുടങ്ങും.പക്ഷെ ഈ വര്‍ഷം പൊള്ളുന്ന ചൂടായിരുന്നു.കരിഞ്ഞു പോകുന്നതിനു മുന്‍പ് ഓടി മ്യുസിയത്തിനുള്ളില്‍ കേറി.
ടൊയോട്ടയുടെ തന്നെ മൂന്നു മ്യുസിയങ്ങള്‍ ഉണ്ട് ഇവിടെ.അതില്‍ ഏറ്റവും പുതിയ കാറുകളുടെ പ്രദര്‍ശനം നടക്കുന്ന മ്യുസിയം അവധി ആയതു കൊണ്ട് കാണാന്‍ സാധിച്ചില്ല.ടൊയോട്ടയുടെ ഫാക്ടറിയും കാണണമെന്നുണ്ടായിരുന്നെങ്കിലും അവധി അതിനു സമ്മതിച്ചില്ല.Toyota Commemorative museum Of Industry and Technology ല്‍ ആണ് ഞങള്‍ ഇപ്പോള്‍ ഉള്ളത്.Textile machinery pavilion എന്നും Automobile Pavilion എന്നും രണ്ടായി തിരിച്ചിട്ടുണ്ട് ഈ മ്യുസിയത്തിനെ.ടൊയോട്ട ഗ്രൂപ്പിലുള്ള പതിമൂന്നു കമ്പനികള്‍ ചേര്‍ന്നാണ് ഇതിനു രൂപം കൊടുത്തത്.ഇത് ഇപ്പോള്‍ ഇരിക്കുന്ന ഈ സ്ഥലം Toyoda Spinning and Weaving Co.Ltd.ന്റെ ഹെഡ് ക്വാര്‍റ്റര്‍സ് പ്ലാന്റ് ആയിരുന്നു. ടൊയോട്ടയുടെ തുടക്കം കാറുകള്‍ ഉണ്ടാക്കുന്നതില്‍ അല്ല, Spinning and weaving company ആയിരുന്നു എന്ന് മിക്കവര്‍ക്കും അറിയാമായിരിക്കും.Sakichi Toyoda ആണ് ടൊയോട്ട ഗ്രൂപ്പിന്റെ സ്ഥാപകന്‍.അദ്ദേഹമാണ് ഓട്ടോമാറ്റിക് ലൂം(Automatic Loom) കണ്ടുപിടിച്ചത്.അദ്ധേഹത്തിന്റെ മകനായ Kiichiro Toyoda, looms ഉം Automobile ഉം ഉണ്ടാക്കാന്‍ തുടങ്ങി.അവരുടെ പ്രധാന ലക്ഷ്യം ജപ്പാന്‍റെ Economy development നു വേണ്ടി അവരുടെ എല്ലാ ശക്തിയും ഉപയോഗിക്കുക എന്നതായിരുന്നു. അതിനവര്‍ കണ്ടുപിടിച്ച മാര്‍ഗം "making things and always studious and creative" എന്നതായിരുന്നു.ഇന്നത്തെ പുതിയ സാഹചര്യത്തില്‍ ഉല്പാദനം എന്നത് വളരെ എളുപ്പമായി,പണ്ടത്തെ പോലെ process of making things ഇന്നില്ല.ഈ മ്യുസിയത്തിലൂടെ ടൊയോട്ട ഗ്രൂപ്പ് ലക്ഷ്യമിടുന്നതും മറ്റൊന്നല്ല....ഇപ്പോഴത്തെ കുട്ടികള്‍ക്കായി, പഠിക്കുന്നതിന്റെയും ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യുന്നതിന്റെയും പ്രാധാന്യം എന്താണെന്നു അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി,ടൊയോട്ടയുടെ തുടക്കം മുതല്‍ ഇന്ന് വരെയുള്ള പുരോഗമനം എങ്ങനെയായിരുന്നു എന്നാണ് ഈ മ്യുസിയത്തില്‍ കാണിച്ചിരിക്കുന്നത്.
മ്യുസിയത്തിലേക്ക് കടന്നു ചെല്ലുന്നവരുടെ ശ്രദ്ധ ആദ്യം പോകുന്നത് അവിടെ നമ്മളെ സ്വാഗതം ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന ഒരു Robot ലേക്കാണ് .
കാണാന്‍ വെല്യ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ലാത്ത ഒരു സാധാരണ Robot.പക്ഷെ, Robot show ഉണ്ട് എന്ന വിവരം അനുസരിച്ച് അവിടെ അഞ്ചു മിനിറ്റ് കാത്തു നിന്നപ്പോള്‍ കണ്ടത് അവിസ്മരണീയമായ കാഴ്ച.അതിമനോഹരമായി ട്രംപെറ്റ് വായിക്കുന്നു ആ Robot.കൈവിരലുകള്‍ ഓരോ കീയിലും മാറിമാറി പതിയുന്നത് കാണാന്‍ നല്ല രസമായിരുന്നു.
ഷോ അവസാനിച്ചപ്പോള്‍ മുന്നോട്ടു നടന്നു ചെന്നത് കുട്ടികള്‍ക്കായുള്ള technoland ല്‍.അവിടെ കുറച്ചു നേരം കാറോട്ട മത്സരവും ഒക്കെ നടത്തി നേരെ ചെന്ന് കേറിയത് Textile machinery Pavilion ല്‍.അവിടെ,Spinning and Weaving Technology യുടെ തുടക്കം മുതല്‍, കൊച്ചു ചര്‍ക്കയില്‍ തുടങ്ങി,ഇപ്പോള്‍ നിലവിലുള്ള അത്യാധുനിക മെഷീനില്‍ എത്തി നില്‍ക്കുന്ന loom technology യെ കുറിച്ച് എല്ലാം ഉണ്ട്.ഓരോ പുതിയ കണ്ടുപിടുത്തവും എങ്ങനെ അതിനു തൊട്ടു മുന്‍പില്‍ ഉള്ളതില്‍ നിന്നും വ്യത്യാസപെട്ടിരിക്കുന്നു എന്ന് വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട്.പണ്ട് മുതലുള്ള എല്ലാ loom machines ഉം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പിന്നെ ,എങ്ങനെ നൂലുണ്ടാക്കുന്നു,അതുപയോഗിച്ച് തുണി നെയ്തെടുക്കുന്നു എന്നെല്ലാം പടിപടിയായുള്ള പ്രവര്‍ത്തനരീതി കാണിച്ചു തരുന്നുണ്ട്.ഇന്ത്യയില്‍ നിന്നുള്ള ചര്‍ക്ക അടക്കം പല രാജ്യങ്ങളില്‍ നിന്നുള്ള loom machines അവിടെ കണ്ടു.അവിടെയും ഒരു കിഡ്സ് കോര്‍ണര്‍ ഉണ്ടായിരുന്നു.ടൊയോട്ടയുടെ ആദ്യ മോഡല്‍ ട്രക്ക് തനിയെ ഉണ്ടാക്കി നോക്കാനായി നിര്‍ദേശങ്ങള്‍ അടങ്ങിയ കിറ്റ്...നൂലുപയോഗിച്ച് പല സാധനങ്ങള്‍...നന്നു, നൂലുണ്ട ഉണ്ടാക്കി ,പിന്നെ അതുകൊണ്ടു ഒരു സ്ട്രാപ്പ് ഉണ്ടാക്കി. അങ്ങനെ പലതും....
നന്നുവും കണ്ണനും അകത്തു കടന്നിട്ടു പിന്നെ മണിക്കൂര്‍ രണ്ടു കഴിഞ്ഞു പുറത്തു വരാന്‍ .അപ്പോഴേക്കും വിശന്നു കുടല് കരിയാന്‍ തുടങ്ങി.മ്യുസിയത്തില്‍ തന്നെ ഉണ്ടായിരുന്ന ഒരു റെസ്റ്റോറന്റ് ല്‍ നിന്നും ലഞ്ച് കഴിച്ചു.
പിന്നെ കാണാന്‍ ഉള്ളത് Automobile Pavilion ആണ്.എങ്ങനെയാണു കാറുകള്‍ ഉണ്ടാക്കുന്നതെന്നു ആദ്യം മുതല്‍ അവസാനം വരെ പടിപടിയായുള്ള പ്രവര്‍ത്തനരീതിയിലൂടെ അവിടെ കാണിക്കുന്നുണ്ട്. ടൊയോട്ടയുടെ ആദ്യകാലത്തെ production technology ഉം ഇപ്പോള്‍ ഉള്ള പുതിയ രീതിയും ഒക്കെ വിശദമായി തന്നെ ഉണ്ട്.Production machines ഉം ഒരുപാടുണ്ട്.അങ്ങോട്ട് കേറിയപ്പോള്‍ മുതല്‍ മനുവിനുണ്ടായ മാറ്റം കണ്ടു ഞാനും പിള്ളേരും വണ്ടറടിച്ചു പോയി.production machine ഒക്കെ കാണിച്ചു തരാന്‍ എന്താ ഒരു ഉത്സാഹം....(കാരണം,അതാണല്ലോ മനുവിന്റെ ജോലി)അങ്ങനെ അവിടെ നിന്നും പുറത്തു കടന്നപ്പോള്‍ നാലുമണിയായി.
അന്ന് തന്നെ വളരെ പ്രധാനപെട്ട വേറൊരു സ്ഥലം കൂടി ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുണ്ടായിരുന്നു.ലോകപ്രശസ്തമായ Tablewares ഉണ്ടാക്കുന്ന നോരിതാകെ ഗാര്‍ഡന്‍ (Noritake garden).ടൊയോട്ട മ്യുസിയത്തിന്റെ തൊട്ടടുത്ത് തന്നെ ആയിരുന്നു അതും.നൂറു വര്‍ഷത്തില്‍ പരം പഴക്കമുള്ള നോരിതാകെ ലോകമെങ്ങും അറിയപെടുന്ന Tableware കമ്പനി ആണ്.1904 ല്‍ ആണ് കമ്പനിയുടെ തുടക്കം.അവിടെയുള്ള ക്രാഫ്റ്റ് സെന്‍റെര്‍ ല്‍ എങ്ങനെയാണു സിറാമിക്സ് ഉണ്ടാകുന്നതെന്ന് കാണിക്കുന്നുണ്ട്.ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആളുകളുടെ അടുത്തുവരെ പോയി നമ്മുക്കു അവരുടെ പണി വൃത്തിയായി കാണാം.പിന്നെ പ്ലേറ്റില്‍ ഡിസൈന്‍സ് ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് അതിനും സൗകര്യം ഉണ്ട്.അതുകണ്ടപ്പോള്‍ തന്നെ നന്നുവും കണ്ണനും ചാടി വീണു...ഇപ്പൊ തന്നെ സ്വന്തമായി പ്ലേറ്റ് ഡിസൈന്‍ ചെയ്യണം....
രണ്ടുപേരെയും ഓരോ പ്ലേറ്റ് വാങ്ങി കൊടുത്തു പെയിന്റ് ഉം കൊടുത്തു ഡിസൈന്‍ ചെയ്യാന്‍ പറഞ്ഞു അവിടെ ഇരുത്തി ഞാനും മനുവും മൂന്നും നാലും നിലകളില്‍ ഉള്ള മ്യുസിയം കാണാന്‍ പോയി.ഇത്ര സുന്ദരമായ പ്ലേറ്റ്കളും കപ്പുകളും മറ്റു Tablewares ഉം ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്.കമ്പനി തുടങ്ങിയപ്പോള്‍ മുതല്‍,അതായതു നൂറു വര്‍ഷം മുന്‍പ് ഉണ്ടാക്കിയ പല സാധനങ്ങളും ഉണ്ട് അവിടെ.ഓര്‍ത്താല്‍ ആശ്ചര്യം തോന്നും ആ കലാകാരന്മാരുടെ കഴിവ്.ഫോട്ടോ എടുക്കാന്‍ അനുവാദം ഇല്ലാത്തതു കൊണ്ട് അതിനു സാധിച്ചില്ലയെന്കിലും,എന്റെ മനസ്സില്‍ ആ കലാകാരന്മാരുടെ കഴിവും അവരുടെ സൃഷ്ടികളുടെ സൗന്ദര്യവും ഒളി മങ്ങാതെ നില്ക്കുന്നു.പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു മ്യുസിയം ഷോപ്പ് കണ്ടു.ഇതെല്ലം കണ്ടതിന്റെ ഹാങ്ങോവറില്‍ ,ഇപ്പൊ തന്നെ ഒരു ഡിന്നര്‍ സെറ്റ് സ്വന്തമാക്കി വീട്ടില്‍ കൊണ്ട് പോകാം എന്നാ അത്യാര്‍ത്തിയില്‍ ചാടിക്കേറി അവിടേക്ക്.വില കണ്ടു കണ്ണ് മഞ്ഞളിച്ചു, പോയ അതേ സ്പീഡില്‍ തിരിച്ചിറങ്ങി.അവിടുത്തെ ഗാര്‍ഡനില്‍ അല്‍പനേരം ചുറ്റിപറ്റി നിന്നപ്പോഴേക്കും സന്ധ്യയായി.നന്നുവും കണ്ണനും ഡിസൈന്‍ ചെയ്ത പ്ലേറ്റുകള്‍ ,ചൂളയില്‍ ഒക്കെ കേറിയിറങ്ങി സുന്ദരിയായി വരാന്‍ രണ്ടാഴ്ച എടുക്കും.വീടിലേക്ക് അയച്ചു തരാനുള്ള അഡ്രസ് ഒക്കെ കൊടുത്തു ഞങ്ങള്‍ നോരിതാകെയോട് വിട പറഞ്ഞു.
ഇനി ഹോട്ടല്‍ എവിടെയാണ് എന്ന് കണ്ടു പിടിക്കണം ...നാവിഗേറ്റര്‍ അല്ലെ കൂടെ ഉള്ളത്.. ധൈര്യമായി ചോദിക്കാലോ...ഫോണ്‍ no. കൊടുത്തപ്പോള്‍ പുള്ളിക്കാരിക്ക് കാര്യം മനസ്സിലായി.അപ്പോള്‍ തന്നെ പറഞ്ഞു തന്നു വഴി... അങ്ങനെ ഹോട്ടലില്‍ എത്തി ഒന്ന് ഫ്രഷ് ആയപ്പോഴേക്കും ഡിന്നര്‍ കഴിക്കാനുള്ള വിശപ്പായി.നഗോയയില്‍ ഒരുപാടു ഇന്ത്യന്‍സും ഇന്ത്യന്‍ റെസ്റ്റോറന്റ്സും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.ഞങ്ങള്‍ താമസിക്കുന്ന ടോയാമയില്‍ ഇന്ത്യന്‍സ് വളരെ കുറവാണ്.ഇന്ത്യന്‍ റെസ്റ്റോറന്റ്സ് അതിലും വളരെ കുറവ്.ഉള്ളത് തന്നെ പകിസ്ഥനികളോ ശ്രീലങ്കന്‍സോ ആയിരിക്കും... എന്നിട്ട് ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന് പേരിടും.ഇവിടെ ഞങ്ങള്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് ല്‍ നിന്നും ഫുഡ് കഴികുന്നത് വളരെ അപൂര്‍വമാണ്.അതുകൊണ്ട് ഇവിടെ അങ്ങനെ വല്ലതും ഉണ്ടായാല്‍ നല്ലത് എന്നോര്‍ത്ത് പുറത്തിറങ്ങി ഒന്ന് നടന്നു നോക്കി...ദാ.. തേടിയ വള്ളി കാലില്‍... സന്തോഷത്തോടെ അവിടെ പോയിരുന്നു... പക്ഷെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചു കൊണ്ട് യാതൊരു സ്വാദും ഇല്ലാത്ത ഫുഡ്....കണ്ണന്‍ ഒന്നും കഴിക്കാതെ അവിടെ വച്ച് തന്നെ ഉറക്കമായി.കഴിച്ചെന്നു വരുത്തി ഞങ്ങളും വേഗം തടിതപ്പി. ഇനി നാളെ ഒരു ദിവസം കൂടി നഗോയയില്‍... നാളെ കാണാനുള്ള സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചു ഞാന്‍ സുഖമായി കിടന്നുറങ്ങി.
ജപ്പാനെ പരിചയപ്പെടാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.
ReplyDeleteമഞ്ജു, ആദ്യം തന്നെ അഭിനന്ദനം പറയട്ടെ. ഒട്ടും ബോറഡിക്കാതെ വളരെ രസകരമായി, ലളിതമായി തന്നെ എല്ലാം വിവരിച്ചിരിക്കുന്നു. ടൊയോട്ട മ്യുസിയം കാണാന്‍ കൂടെ ഞാനുമുണ്ടായിരുന്നു എന്നു തോന്നി.
ReplyDeleteRobot show ഇതുവരെ കണ്ടിട്ടില്ല. എന്തൊക്കെ അല്‍ഭുതങ്ങളാണ് അല്ലേ? ഒരു റോബോര്‍ട്ട് പട്ടിക്കുട്ടിയെ കിട്ടാന്‍ വല്ല വഴിയുമുണ്ടോ?
നന്നുവും കണ്ണനും ഡിസൈന്‍ ചെയ്ത പ്ലേറ്റ് അസ്സലായിട്ടുണ്ടെന്ന് അവരോട് പറയണം കേട്ടോ.
പതിവ് പോലെ മടുപ്പിക്കാത്ത വിവരണം.
ReplyDeleteമഞ്ജു ഇപ്പോഴൊരു travelogue specialist ആയിട്ടുണ്ട് കേട്ടോ..
മഞ്ജു ,സമയം കിട്ടുമ്പോള്‍ ഒന്ന് കൂടി ടൊയോട്ടയുടെ ഫാക്ടറി പോയി കാണണം ,പുതിയ തരം കാറുകള്‍ ഇഷ്ട്ടപെടുന്ന ആളുകള്‍ക്ക് സന്തോഷമാവും .അതും ജാപ്പനീസ് കാറുകള്‍ എനിക്കും വളരെ ഇഷ്ട്ടം ആണ് .
ReplyDeleteവെറുതെ ഫോട്ടോ കാണാമല്ലോ. അതിന് അകത്ത് ഫോട്ടോ എടുക്കുവാന്‍ സമ്മതികുമോ ?
Noritake china അല്ലേ , അതിന്‍റെ ഫോട്ടോ ഒന്നും ഇല്ലേ ?
Automobile Pavilion അങ്ങോട്ട് കേറിയപ്പോള്‍ മുതല്‍ മനുവിനുണ്ടായ മാറ്റം കണ്ടു ഞാനും പിള്ളേരും വണ്ടറടിച്ചു പോയി.production machine ഒക്കെ കാണിച്ചു തരാന്‍ എന്താ ഒരു ഉത്സാഹം.
@മനു .എനിക്ക് കുറച്ച് ജാപ്പനീസ്‌ഫോട്ടോസ് വേണം എന്ന് പറഞ്ഞിട്ട് നാള്‍ കുറെ ആയി ..ഈ autumn എങ്കിലും ആ ഫോട്ടോസ് എടുത്ത് ഒന്ന് അയച്ചു തരണം .
ഹോ നല്ല ഒരു പോസ്റ്റ് മഞ്ജു. ഏതായാലും ജപ്പാന്‍ വിവരണങ്ങള്‍ തരാന്‍ ഒരാള്‍ ഉള്ളത് നന്നായി.. ആ റോബൊര്‍ട്ടുകളെ കണ്ടപ്പോള്‍ പണ്ട് ചെറുപ്പത്തില്‍ ഞായറാഴ്ചകളില്‍ (അതോ ശനിയാഴ്ചകളിലോ) ദൂരദര്‍ശനില്‍ ഉണ്ടായിരുന്ന ജൈന്റ് റോബോര്‍ട്ട് ഓര്‍മ്മവന്നു.
ReplyDeleteനമുക്ക് അത്ര പരിചിതമല്ലാത്ത ജപ്പാനെ ഈ രീതിയിലൊക്കെ നന്നായി പരിചയപ്പെടുത്തി തരുന്നതിൽ വലിയ നന്ദി മഞ്ജു
ReplyDeleteമഞ്ജു, വളരെ ഇന്‍ഫൊര്‍മേറ്റിവായി എഴുതി, ഒപ്പം നല്ല ചിത്രങ്ങളും.
ReplyDeleteആശംസകള്‍.
ചിത്രങ്ങളും വിവരണങ്ങളും വളരെ നന്നായിരിക്കുന്നു.
ReplyDeleteകണവന്റെ വിശ്വരൂപം കാണാന്‍ ടൊയോട്ടാ മ്യൂസിയം വരെ പോകേണ്ടിവന്നു അല്ലേ ? :) :)
ReplyDeleteകൂടുതല്‍ ജപ്പാന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.
very well narrated........pillarz valuthayi.......nannu sharikkum thadikkanundutto....regards to all and keep writing
ReplyDeleteമഞ്ജു, ഈ ബ്ലോഗില്‍ എത്താന്‍ ഞാന്‍ കുറച്ചു വൈകിയോ എന്ന് ആണ് ഒരു സംശയം..കൊള്ളാം നല്ല വിവരണം....ഞാനും ഇപ്പോള്‍ ജപ്പാനില്‍ ആണ്..എന്റെ പോസ്റ്റില്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്ക് കൊടുത്തോട്ടെ? ഞാന്‍ ജപ്പാനെ കുറിച്ച് ആണ് എഴുതാന്‍ ഉദേശിക്കുന്നത്...ഈ ലിങ്ക് ഉപകാരപ്രദം ആയിരിക്കും എന്ന് കരുതുന്നു...
ReplyDeleteഷാ... വന്നതില്‍ നന്ദി...
ReplyDeleteവായാടി... നന്ദി ട്ടോ.... നന്നുവിനോടും കണ്ണനോടും പറഞ്ഞു ട്ടോ... വെല്യ സന്തോഷം ആയി രണ്ടു പേര്‍ക്കും....
mayflowers...നന്ദി ട്ടോ...
സിയാ ..നന്ദി...
മനോരാജ്.... അത് വളരെ നല്ല ഒരു ഷോ ആയിരുന്നു... എന്ത് രസമായിരുന്നെന്നോ ട്രംപെറ്റ് വായികുന്നത് കാണാന്‍...അഭിപ്രായത്തിനു നന്ദി ..
കൃഷ്ണകുമാര്‍ നന്ദി ട്ടോ.. കഴിയുന്ന പോലെ ഒക്കെ ഇനിയും എഴുതാം...
അനില്‍കുമാര്‍ ,... നന്ദി...
മിനിടീച്ചെര്‍... ഞാന്‍ ബ്ലോഗ് വായിക്കാറുണ്ട് ട്ടോ... അഭിപ്രായത്തിനു നന്ദി...
നിരക്ഷരന്‍... അതെ... എന്തായിരുന്നു കണവന്റെ ഒരു ഉത്സാഹം എന്നോ... സ്വന്തമായി ഉണ്ടാകുന്ന മെഷിന്‍സ് അല്ലെ... അതിന്റെ ആകും...അഭിപ്രായത്തിനു നന്ദി ട്ടോ...
റാഫി... അഭിപ്രായത്തിനു നന്ദി...
കൂട്ടുകാരന്‍...ഞാനും കണ്ടു കൂട്ടുകാരന്റെ ബ്ലോഗ്... നന്നായിട്ടുണ്ട് ട്ടോ...ലിങ്ക് കൊടുത്താല്‍ വളരെ സന്തോഷം.....
Nice one.. Thanks for sharing it.
ReplyDeleteBest wishes...!!!
Oru robottine kittiyirunnenkil jolikku paranjuvittu sukhamaayi kidannurangamaayirunnu..
ReplyDeleteManjuuu.. I feel like coming to Japan. Hope one day....
aduthathinu vendi kaathirikkunnu
Manju,നല്ല വിവരണവും ചിത്രങ്ങളും-പ്ലേയ്റ്റ് ഡിസൈന്‍ ചെയ്യാന്‍ എനിക്കൊരവസരം കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആശിച്ചു.
ReplyDeleteആശംസകള്‍
ആഹ് ജപ്പാനില്‍ നിന്നു വേറെയുമാളുകള്‍ ഉണ്ടല്ലോ. (വക്കാരി രണ്ടാമന്‍)
ReplyDeleteകൊള്ളാം കൊള്ളാം.
:-)
ജപ്പാനെ കുറിച്ച് കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ReplyDeleteനല്ല വിവരണത്തിലൂടെ അവിടൊക്കെ കറങ്ങിയത് പോലെ.
ആശംസകള്‍.
നല്ല യാത്രവിവരണം...
ReplyDeleteമുന്ന് വാരം മുന്‍പ് ഒസാക്ക യില്‍ വന്നിരുന്നു...ക്യോടോ വരെ പോയി.
യാത്ര എനിക്കും ഇഷ്ടായി
This comment has been removed by the author.
ReplyDeleteഇത് വായിച്ച സുഖം കൊണ്ട് ഞാനും കിടന്നുറങ്ങുവാൻ പോകുകയാണ്.......................
ReplyDelete