Wednesday, October 13, 2010

ഊഷ്മളഹൃദയം

ഇത് ഒരു കഥയല്ല.ജീവിതാനുഭവം ആണ്.Pompe Disease നെ കുറിച്ച് കേട്ടിട്ടുണ്ടോ?വളരെ അത്യപൂര്‍വമായ ഒരു അസുഖം ആണത്.എന്റെ കൂട്ടുകാരിയുടെ ,കൂട്ടുകാരിയുടെ മകന്‍ ജനിച്ചത്‌ ഈ അസുഖവുമായാണ്.അന്നാണ് ഞാന്‍ ആദ്യമായി ഇങ്ങനെ ഒരു അസുഖത്തെ ക്കുറിച്ച് അറിയുന്നത് തന്നെ. Pompe disease, വളരെ അപൂര്‍വമായ, 40000 ത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന,മസില്‍നെയും(muscles) ഹാര്‍ട്ട്നെയും ബാധിക്കുന്ന ഒരു അസുഖമാണ്.ഒരു ജീനില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം.ഭേദമാകുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണിത്.സ്വന്തം മകന് ഈ അസുഖമാണ് എന്നറിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരിയും ഭര്‍ത്താവും ഒരുപാട് വിഷമിച്ചു,ഒരുപാട് കരഞ്ഞു,കിട്ടാവുന്നതില്‍ ഏറ്റവും നല്ല ചികില്‍സ നേടി,പക്ഷെ ഒന്നും ഭേദമായില്ല.പിന്നെ അവരെടുത്ത ഒരു തീരുമാനം അത്ഭുതപ്പെടുത്തുന്നതായിരുന്നു.ആത്മവിശ്വാസത്തോടെ അവനെ വളര്‍ത്തുക എന്ന്.എത്ര നാളെന്നറിയില്ല.... എങ്കിലും.....
അസുഖമുള്ള കുട്ടികളെ പൊതുവെ എല്ലാവരും സഹതാപത്തോടെ,വിഷമത്തോടെ നോക്കും.എല്ലാം അവര്‍ക്ക് ചെയ്തു കൊടുത്തു,അധികം കൂട്ടുകൂടാന്‍ വിടാതെ ഒക്കെ പരിപാലിക്കും.പക്ഷെ ആ കുട്ടികള്‍ക്ക് അതിലൂടെ നഷ്ടമാവുന്നത് അവരുടെ സാധാരണ ജീവിതം ആണ്.ഇവിടെയാണ് എന്റെ കൂട്ടുകാരി വ്യത്യസ്ത ആയത്.ആദ്യം തന്നെ മനസ്സില്‍ നിന്നും എല്ലാ നെഗറ്റീവ് ചിന്തകളെയും മായ്ച്ചു കളഞ്ഞു അവര്‍.പോസിറ്റീവ് എനര്‍ജി മാത്രം സ്വന്തം മനസ്സിലും കുട്ടിയുടെ മനസ്സിലും നിറച്ചു.അവനെ എല്ലാ കുട്ടികളെയും പോലെ വളര്‍ത്താന്‍ തുടങ്ങി.അസുഖമുണ്ട് എന്ന കാരണത്താല്‍ ഒന്നില്‍ നിന്നും മാറ്റി നിര്‍ത്തിയില്ല.
കുറച്ചു വലുതായപ്പോള്‍ അസുഖത്തെക്കുറിച്ച് എല്ലാം അവനു പറഞ്ഞു കൊടുത്തു,അവരുടെ അനുഭവങ്ങളെക്കുറിച്ച് ബ്ലോഗ്‌ എഴുതി.ജീവിതം എന്നത് എത്ര അമുല്യമാണ് എന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കണം എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ അവരൊരു പുസ്തകം രചിച്ചു.ആദ്യം ബ്ലോഗ്‌ പോസ്റ്റ്‌ ആയിട്ടാണ് എഴുതിയത്.ഇപ്പോള്‍ പുസ്തകരൂപത്തില്‍ പബ്ലിഷ് ചെയ്തു.ഏഴു വയസായ മകന്‍ എഴുതുന്ന രീതിയില്‍,അവന്റെ ചിന്തകളും വികാരങ്ങളും ആണ് ഇതിലുള്ളത്.എന്റെ കൂട്ടുകാരിയുടെ അനുവാദത്തോടെ ആ കുട്ടിയുടെ വാക്കുകള്‍ ജപനീസില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് ഞാന്‍.ഒന്നും തന്നെ എന്റേതായി കൂട്ടി ചേര്‍ത്തിട്ടില്ല,പദാനുപദമായി ഉള്ള വിവര്‍ത്തനം മാത്രം.ഒന്ന് വായിച്ചു നോക്കു... ഏഴു വയസായ ഒരു കുട്ടിയുടെ ജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പാടുകള്‍....
-------------------------------------------------------------------------------------

ഊഷ്മളഹൃദയം

എന്റെ പേര് "അയമെ".ഏഴു വയസായി എനിക്ക്.അച്ഛനും അമ്മയും കൂടിയാണ് ഈ പേര് എനിക്ക് വേണ്ടി കണ്ടു പിടിച്ചത്.അതിനെന്താണ് കാരണം എന്നറിയുമോ?എല്ലാവരുടെയും മനസ്സില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വിത്തുകള്‍ ഉണ്ട്.ഈ വിത്തുകള്‍ പൊട്ടിമുളച്ചാല് ‍നമ്മുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിരിയും.അങ്ങനെ എല്ലാവര്ക്കും ശാന്തിയും സമാധാനവും സന്തോഷവും നല്കാന്‍ സാധിക്കുന്ന ഒരാളായി ഞാന്‍ വളര്‍ന്നു വരണമെന്ന് എന്റെ അച്ഛനുമമ്മയും ആഗ്രഹിച്ചു.അതിനു വേണ്ടിയാണു "shining sprout" എന്നര്‍ത്ഥമുള്ള "അയമെ" എന്ന പേര് എനിക്കിട്ടത്.പക്ഷെ എന്താണീ സന്തോഷം?സമാധാനം?എനിക്കതു മനസ്സിലായി വരുന്നേ ഉള്ളു.നിങ്ങള്‍ക്കറിയാമോ?

Pompe Disease എന്ന ഒരു അസുഖവുമായാണ് ഞാന്‍ ജനിച്ചത്‌.എന്റെ അച്ഛനുമമ്മയും അന്നദ്യമായാണ് ഇങ്ങനെ ഒരു അസുഖത്തിനെ പറ്റി കേള്‍ക്കുന്നത്.എന്നെയോര്‍ത്ത് അവര്‍ ഒരുപാട് കരഞ്ഞു.എന്താണ് pompe disease എന്നറിയാമോ?പതുക്കെ പതുക്കെ എനിക്ക് നടക്കാന്‍ പറ്റാതാകും.ഇപ്പോള്‍ അനങ്ങികൊണ്ടിരികുന്ന കയ്യും കാലും ഒക്കെ അനക്കാന്‍ പറ്റാതാവും .....അങ്ങനെ ഒരു ദിവസം ശ്വസിക്കാന്‍ കൂടി എനിക്ക് ബുദ്ധിമുട്ടായി മാറും.ഇങ്ങനെ ഒരു വല്ലാത്ത അസുഖം ആണ് എനിക്കുള്ളത്.ഒരിക്കല്‍ ഡോക്ടര്‍ എന്നോട് പറഞ്ഞ കാര്യം ഞാന്‍ പറയട്ടെ... ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രയും അസുഖങ്ങള്‍ ഈ ലോകത്തില്‍ ഉണ്ട്.പേരും പോലും ഇല്ലാത്തവയും ഒരുപാട്.അതില്‍ ഒന്ന് മാത്രം എന്റെ ഈ അസുഖം.എനിക്കറിയാം ഇത് മാറാന്‍ വളരെ ബുദ്ധിമുട്ടാണ് എന്ന്. പക്ഷെ ഞാന്‍ പേടിക്കേണ്ട ഒരു കാര്യവും ഇല്ല എന്നും എനിക്കറിയാം.എനിക്ക് സ്വന്തമായി ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ആണ് കൂടുതലും..... പക്ഷെ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളും ഒരുപാടുണ്ട്.എന്റെ മനസ്സ് ഇനിയും കാണാത്ത സന്തോഷത്തിന്റെ ,സമാധാനത്തിന്റെ വിത്തുകള്‍ തീര്‍ച്ചയായും ഉണ്ട്.ഈ അസുഖത്തോടൊപ്പം ജീവിക്കാന്‍ ഞാന്‍ എന്നേ പഠിച്ചു കഴിഞ്ഞു.ഇനിയും കണ്ടുപിടിക്കപെടിട്ടില്ലാത്ത ഒരു മരുന്ന് എനിക്ക് വേണ്ടി ഉണ്ടാകുമോ എന്നെനിക്കറിയില്ല... എങ്കിലും ധൈര്യത്തോടെ,സന്തോഷത്തോടെ ഇരുന്നാല്‍ എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കും എന്ന് തന്നെ എന്റെ അമ്മയ്ക്കൊപ്പം ഞാനും വിശ്വസിക്കുന്നു.എന്റെ അച്ഛനും ,കൂട്ടുകാരും എല്ലാം അങ്ങനെ തന്നെ വിശ്വസിക്കുന്നു.അത് നന്നായി അറിയാവുന്ന എന്റെ മനസ്സ് ഊഷ്മളമാവുന്നത് എനിക്ക് തൊട്ടറിയാം.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, സ്പോര്‍ട്സ്‌ ഡേയുടെ അന്ന്, എന്റെ എല്ലാ കൂട്ടുകാരും കാറ്റിനെക്കള്‍ വേഗത്തില്‍ ഓടി ലക്ഷ്യസ്ഥാനത്ത് എത്തുന്നു.പക്ഷേ ഞാനോ‍....ഞാന്‍..... ഞാന്‍ പതുക്കെ ആണെന്കിലും നടന്നു ലക്ഷ്യത്തിലെത്തി.ഏറ്റവും അവസാനമായി പോയതില്‍ അന്നൊരുപാട് സങ്കടം തോന്നി,പക്ഷെ,എനിക്ക് അറിയുകപോലുമില്ലാത്ത ഒരുപാട് പേര്‍ കയ്യടിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു. അപ്പോഴും ഒരിക്കല്‍ കൂടി എന്റെ ഹൃദയം ഊഷ്മളമാവുന്നത് ഞാനറിഞ്ഞു.

സ്കൂളിലെ ഓപ്പണ്‍ ഡേ....എല്ലാവരുടെയും അമ്മമാര്‍ സ്കൂളില്‍ വന്നിരുന്നു...ടീച്ചര്‍ ക്ലാസ്സ്‌ എടുക്കുന്നത് കാണാനാണ് എല്ലാവരും വന്നത്.എല്ലാ കുട്ടികളും ഭംഗിയുള്ള കയ്യക്ഷരത്തില്‍ എഴുതി.പക്ഷെ എനിക്ക് വളരെയധികം കഷ്ടപ്പെട്ട്,സമയമെടുത്ത്‌ "നന്ദി" എന്നെഴുതാനെ സാധിച്ചുള്ളൂ. എന്തുകൊണ്ടാണെന്നറിയില്ല... ഞാന്‍ നോക്കിയപ്പോള്‍ അമ്മയുടെ മാത്രം കണ്ണില്‍ കണ്ണുനീരായിരുന്നു അപ്പോള്‍.പിന്നെടെനിക്ക് മനസ്സിലായി അത് സന്തോഷത്തിന്റെ കണ്ണുനീരായിരുന്നു എന്ന്.ബാക്കി എല്ലാ അമ്മമാരും പുഞ്ചിരിയോടെ എന്നെ പ്രോത്സാഹിപ്പിച്ചു.അപ്പോഴും ഒരിക്കല്‍ കൂടി എന്റെ ഹൃദയം ഊഷ്മളമായി.

എല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കുന്നതും എന്നോട് ദയയോടെ പെരുമാറുന്നതും ഒരുപാട് സന്തോഷമുള്ള കാര്യം ആണ്.അപ്പോഴാണ് ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌.... സങ്കടവും ദേഷ്യവും വരുന്ന അവസരങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട് എന്റെ ജീവിതത്തില്‍.പക്ഷെ അങ്ങനെയുള്ള കാര്യങ്ങളിലും,എന്റെ മനസ്സിനെ സ്വാധീനിക്കുന്ന, ഊഷ്മളമാക്കുന്ന പലതും തീര്‍ച്ചയായും ഉണ്ടാകാറുണ്ട്.ചിലപ്പോള്‍ വളരെ ചെറിയ,നിസ്സാര കാര്യം ആവാം.പക്ഷെ അതാവും ഒരുപാടു സങ്കടങ്ങള്‍കിടയില്‍ എന്നെ സന്തോഷിപ്പികുന്നത്. സന്തോഷം എന്നത് പലര്‍ക്കും പല രൂപത്തില്‍ ആവും അല്ലെ....ഓരോരുത്തര്‍ക്കും ഏറ്റവും സന്തോഷം തോന്നുന്നത് ഏതു കാര്യത്തില്‍ ആണ് എന്ന് നമ്മള്‍ തന്നെ കണ്ടുപിടിക്കണം.മനസ്സില്‍ ഒരുപാട് സന്തോഷപൂക്കള്‍ വിരിയാന്‍ ഇടയാകട്ടെ എന്നാണ് എപ്പോഴും എന്റെ ആഗ്രഹം.അതുകൊണ്ട് എല്ലാവരോടും എനിക്കൊരു കാര്യം പറയാനുണ്ട്‌.നിങ്ങളുടെ ജീവിതത്തിലും,നിങ്ങള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന,നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന,കാര്യങ്ങള്‍ ഉണ്ടാകും.അതെത്ര ചെറുതോ വലുതോ ആവട്ടെ,ദയവായി കണ്ടെത്തു... അതിലൂടെ മനസ്സില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും,കാരുണ്യത്തിന്റെയും പൂക്കള്‍ വിരിയിക്കു.വരൂ.... നമ്മുക്ക് സങ്കടങ്ങളോട് വിട പറയാം...ചെറിയ ചെറിയ സങ്കടങ്ങളെ മറന്നു ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാം...തീര്‍ച്ചയായും ഒരു അത്ഭുതം നിങ്ങളെയും കാത്തിരിപ്പുണ്ടാകും.അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്... നിങ്ങളും അങ്ങനെ ആല്ലേ....??

37 comments:

 1. Pompe disease എന്ന അപൂര്‍വമായ ഒരു അസുഖതോടെ ജനിച്ച എന്റെ കൂട്ടുകാരിയുടെ മകന് വേണ്ടി അവന്റെ അമ്മ എഴുതിയ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം ആണിത്.ആധികാരികമായ വിവര്‍ത്തനം ഒന്നും അല്ല....ഒരു ഏഴു വയസുകാരന്റെ ചിന്തകള്‍ അവന്റെ വാക്കുകളില്‍....

  ReplyDelete
 2. മഞ്ജു..

  ഞാന്‍ ഒന്നും പറയാതെ തിരികെ പൊയ്ക്കോട്ടേ.. ശരിക്കും സങ്കടമായി.. ആ കുട്ടിയെ ദൈവം രക്ഷിക്കട്ടെ..

  ReplyDelete
 3. manju ..u have conveyed the depth and intensity of the child and his mother's emotions so well ..heart wrenching narration. These are the real survivors of this world ..am truly humbled. thanks for sharing ...

  ReplyDelete
 4. മഞ്ജൂ..കണ്ണീരോടെയാണ് വായിച്ചു തീര്‍ത്തത്.
  ആ കുഞ്ഞിറെ അത്രയെങ്കിലും ധൈര്യം ഉണ്ടായിരുന്നെങ്കില്‍ ....!അവനു ഈശ്വരന്‍ തുണയായിരിക്കട്ടെ.

  ReplyDelete
 5. പ്രാർത്ഥിക്കാം.

  ReplyDelete
 6. എന്താണ് എഴുതുക മഞ്ജു, കണ്ണു നിറയുന്നു.
  “ചെറിയ ചെറിയ സങ്കടങ്ങളെ മറന്നു ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാം...തീര്‍ച്ചയായും ഒരു അത്ഭുതം നിങ്ങളെയും കാത്തിരിപ്പുണ്ടാകും“ - എത്ര ശരി അല്ലേ?

  ReplyDelete
 7. pavam kutty.
  daivam avane rakshikkatte.
  athinayi namuku prarthikam...

  ReplyDelete
 8. വിധിയെ വെല്ലുന്ന മനസാണ് വേണ്‍ടത്.ആ പൈതലിന്റെ വാക്കുകളില്‍ അത് ധാരാളം ഉണ്‍ടെന്ന് വിശ്വസിക്കുന്നു.അതിന്റെ പകുതിയെങ്കിലും എനിക്കുണ്‍ടായിരുന്നെങ്കില്‍.....

  ReplyDelete
 9. വിധിയെ വെല്ലുന്ന മനസാണ് വേണ്‍ടത്.ആ പൈതലിന്റെ വാക്കുകളില്‍ അത് ധാരാളം ഉണ്‍ടെന്ന് വിശ്വസിക്കുന്നു.അതിന്റെ പകുതിയെങ്കിലും എനിക്കുണ്‍ടായിരുന്നെങ്കില്‍.....

  ReplyDelete
 10. മനോരാജ്... സങ്കടം ഉണ്ടെങ്കിലും അവന്റെ ആത്മവിശ്വാസം കാണുമ്പോള്‍ നമ്മള്‍ അതിശയിച്ചു പോകും.....
  ഗീത.... ആ കുട്ടിയുടെ ശരിക്കുള്ള മനോബലം വിവരിക്കാന്‍ എനിക്ക് ഒട്ടും കഴിഞ്ഞില്ല എന്നതാണ് സത്യം....
  കുഞ്ഞുസ്‌.... അതെ... അവന്റെ അമ്മയാണ് അവന്റെ ബലം... ഇത്ര പോസിറ്റീവ് മൈന്‍ഡ് ഉള്ള സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല.
  അലി..കഴിയുമെങ്കില്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കു..
  അനില്‍... അതെ.... ഒരു കുഞ്ഞു സങ്കടം വരുമ്പോഴേക്കും തളര്‍ന്നു പോകുനവര്‍ ആണ് നമ്മളില്‍ ഭൂരിപക്ഷവും... എന്തിനോക്കെയോ വേണ്ടിയുള്ള ഓട്ടമാണ് നമ്മള്‍ നടത്തുന്നത്.പക്ഷെ ആ കുട്ടിക്ക് ഓരോ ദിവസവും എങ്ങനെ സന്തോഷമായി കഴിയണം എന്ന ഒരു വിചാരമേ ഉള്ളു...അതിശയം അല്ലെ....
  pushpangad..ദൈവം അവനെ രക്ഷിക്കും എന്ന് തന്നെ എല്ലാവരും വിശ്വസിക്കുന്നു... പ്രാര്‍ത്ഥിക്കുന്നു...
  mathap...നന്ദി സ്മിലിക്ക്...
  മുസ്തഫ.... അവന്റെ വിധിയെ വെല്ലാന്‍ അവനു ധൈര്യം കൊടുത്തത് അവന്റെ അമ്മയാണ്....നാളെ എന്നൊരു സംഗതി ഇല്ല... ഇന്നേ ഉള്ളു എന്ന് അവര്‍ അവനെ പഠിപ്പിച്ചു... അതുകൊണ്ട് ഇന്ന് ജീവിക്കുക എന്ന്.എനിക്കറിയാം നിങ്ങള്‍ക്കും അങ്ങനെ ഉള്ളു ധൈര്യം ഉണ്ട്... ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകു....

  ReplyDelete
 11. ലോകം എത്ര വിചിത്രമാണ്, ക്രൂരമാണ്....

  ബുദ്ധൻ പറഞ്ഞാതാണു ശരി.

  ദു:ഖമൊന്നുമാത്രമാണു ശാശ്വതം.

  അതിന്റെ താൽക്കാലിക അകൽച്ചയെ നാം സന്തോഷം എന്നു വിളിക്കുന്നു.

  ചുറ്റുമൊന്നു നോക്കിയാൽ തരണം ചെയ്യാൻ ദുസ്ഖകരം തന്നെ ഭവസാഗരം...

  ആ കുഞ്ഞിനു നല്ലതു വരട്ടെ...

  ReplyDelete
 12. "അയമെ"യുടെ അനുഭവം വായിച്ചു മനസ്സ് നൊന്തു പോയി..
  ആ പാവം കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ..

  ReplyDelete
 13. ഷെയര്‍ ചെയ്തതിനു നന്ദി.

  ഈ ലിങ്ക് എന്റെ ഗൂഗിള്‍ ബസ്സില്‍ ഇടുന്നു.

  ReplyDelete
 14. വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നി വായിക്കേണ്ടായിരുന്നു എന്ന്. മനസ്സിന് വല്ലാത്ത ഒരു പ്രയാസം.

  ReplyDelete
 15. അയമ്മദുണ്ണിയുടെ കഥ വായിച്ചു ..
  മഴ വന്നാല്‍ അതിനെ അഭിമുഖീകരിക്കയെ നിവൃത്തിയുള്ളൂ...ഇല്ലാതാക്കാന്‍ ആവില്ലല്ലൊ?

  ReplyDelete
 16. മഞ്ജു.. , വല്ലാത്ത വിഷമം തോന്നുന്നു .. ഒരു ചെറിയ കാല് വേദനയോ വയറു വേദനയോ മോള്‍ പറഞ്ഞാല്‍ തന്നെ ടെന്‍ഷന്‍ അടിക്കുന്ന ഞാനൊക്കെ എന്ത് എന്ത് നിസ്സാര,ദൈവമേ ആ അമ്മയ്ക്കും ഈ കുഞ്ഞു മോനും ... എനികറിയില്ല എന്ത് പ്രാര്‍ത്ഥിക്കണം എന്ന് .... അറിയാത്ത ഒത്തിരി ആള്‍കാരുടെ പ്രാര്‍ത്ഥന അവരുടെ കൂടെ ഉണ്ട് എന്ന് മാത്രം പറയണം.

  മഞ്ജു ഇത് ബ്ലോഗിലിടാന്‍ തോന്നിയത് നന്നായി .

  ReplyDelete
 17. മനസ്സ് തൊട്ട കുറിപ്പ്..
  ജീവിതത്തെ പോസിറ്റീവ് ആയിക്കാണാന്‍ പ്രേരിപ്പിക്കുന്ന ആ കുഞ്ഞു ഹൃദയം മുഴുവനുമിരുന്നു വായിക്കാന്‍ തോന്നുന്നു.

  ആ അമ്മയോട് വല്ലാത്ത സ്നേഹവും,ബഹുമാനവും.
  ഇങ്ങനെയൊരമ്മയുള്ളപ്പോള്‍ അയമെക്ക് മുന്നില്‍ തടസ്സങ്ങളെല്ലാം തല കുനിക്കും.എനിക്കുറപ്പാണു..

  ReplyDelete
 18. Manju,

  "life is not measured by the number of breaths you take but by the moments that take your breath away"... Let God shower him with those moments.

  Maya

  ReplyDelete
 19. " when we fall down from a peak , either one of these two will happen.
  1. God will catch us when we fall OR
  2. HE will teach us how to fly. " May God bless him .

  ReplyDelete
 20. @ മഞ്ജൂ - ഞാനിത് ആദ്യ ദിവസം തന്നെ വായിച്ച് ഒന്നും പറയാനാകാതെ പോകുകയാണ് ചെയ്തത്. ‘ഊഷ്മളഹൃദയം‘ മഞ്ജു പരിവര്‍ത്തനം ചെയ്തതുകൊണ്ട് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു രോഗത്തെപ്പറ്റി കേട്ടു, ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് 7 വയസ്സുള്ള ഒരു കുട്ടിയുടെ ജീവിതം കണ്ടു, അവന്റെ ജീവിതത്തിലേക്ക് ഒന്നെത്തി നോക്കാനെങ്കിലും പറ്റി.

  ഒരു മരുന്ന് അവന് വേണ്ടി കണ്ടുപിടിക്കപ്പെടട്ടെ. ഒരു അത്ഭുതം അവന് വേണ്ടി മാത്രം സംഭവിക്കട്ടെ. അല്ലെങ്കില്‍ ഒരച്ഛന്റേയും അമ്മയുടേയും ജീവിതത്തോടുള്ള പടവെട്ടലുകള്‍ക്ക് ഒരു അര്‍ത്ഥവും ഇല്ലാതെ പോകും.

  ReplyDelete
 21. വല്ലാതെ സ്പര്‍ശിച്ചു ഇന്ന് മുഴുവന്‍ ആ കുട്ടിയെ ഓര്‍ക്കും
  നല്ലതും മാത്രം വരട്ടെ ആ കുട്ടിയ്ക്ക്

  ReplyDelete
 22. വായിച്ചപ്പോള്‍ സങ്കടമായി...

  ReplyDelete
 23. Manju aa kuttiyude ammayanu avente sakthi.Aa pavam kuttikku ee ammayude prarthanakal mathram..

  ReplyDelete
 24. ഒരു അത്ഭുതം അവന് വേണ്ടി മാത്രം സംഭവിക്കട്ടെ. നല്ലതു വരട്ടെ...

  ReplyDelete
 25. അയമെ ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി അവന്റെ അമ്മ അറിയിച്ചിരിക്കുന്നു.എല്ലാവരെയും പോലെ ഒരു അത്ഭുതം അവനു വേണ്ടി സംഭവിക്കും എന്ന് തന്നെ അവര്‍ ഉറച്ചു വിശ്വസിക്കുന്നു.നമ്മുക്കും അങ്ങനെ വിശ്വസിക്കാം അല്ലെ.....അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി...

  ReplyDelete
 26. ജപ്പാനില്‍ നിന്നൊരു ബ്ലോഗ്‌ എന്ന് പറഞ്ഞാണ് ഒരാള്‍ എന്നെ ഈ ബ്ലോഗ്‌ കാണിച്ചു തന്നത്... നന്നായിരിക്കുന്നു... "ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രയും അസുഖങ്ങള്‍" ഉള്ള ഈ ലോകത്ത്, ഈ പുതിയൊരു അസുഖം പറഞ്ഞു തന്നതിനും നന്ദി... ആ കുട്ടിയുടെ കുറിപ്പുകള്‍ ഹൃദയസ്പര്‍ശിയായി ...
  (സമയം കിട്ടിയാല്‍ എന്റെ ബ്ലോഗും വായിക്കുക.. തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷത്തിലും കാലഘട്ടത്തിലും ഓര്‍മ്മകള്‍ മേയുന്ന ഒരു നൊസ്റ്റാള്‍ജിയ )

  ReplyDelete
 27. നെഞ്ചില്‍ കൊള്ളുന്ന
  വാക്കുകള്‍. ആ കുട്ടിക്കായി
  ഒരു മരുന്ന് കണ്ടുപിടിക്കപ്പെടട്ടെ എന്ന്
  പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 28. valare nalla oru sandesham nalkiyirikkunnu... aashamsakal......

  ReplyDelete
 29. വായിച്ച് കഴിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു.മനസ്സിനെ വല്ലാതെ സ്പർശിച്ചു.

  ReplyDelete
 30. ഒരു രോഗവും സൃഷ്ടിക്കപ്പെട്ടിട്ടില്ല , അതിനുള്ള പ്രതിവിധിയും ഇല്ലാതെ. പക്ഷെ ആ മരുന്ന് മനുഷ്യര്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു
  തീര്‍ച്ചയായും ഒരു നാള്‍ ഇതിനും മരുന്ന് കണ്ടുപിടിക്കപെടും. അന്ന് ആ കുഞ്ഞ് നമ്മെക്കാള്‍ ആരോഗ്യത്തോടെ നമ്മുടെ മുന്നിലൂടെ നടക്കും.
  പ്രതീക്ഷകള്‍ .. അതല്ലേ നമ്മെ മുന്നോട്ടു നയിക്കുന്നത്!

  ReplyDelete
 31. ഒന്നും എഴുതാന്‍ തോന്നുന്നില്ല ..
  ഇത് പോലെ നമ്മള്‍ അറിയാത്ത രോഗങ്ങള്‍
  ഇനിയും എത്രയോ ?നമ്മള്‍ അറിയാത്ത
  കുഞ്ഞുങ്ങള്‍,വലിയവര്‍ എത്രയോ?

  ReplyDelete
 32. വളരെ സങ്കടം തന്ന ഈ വിവരണത്തോടൊപ്പം ഈ രോഗത്തെ കുറിച്ചും ആദ്യമായി അറിയുകയാണ് കേട്ടൊ

  ReplyDelete
 33. എന്ത് പറയാന്‍. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാര്‍. എന്നിട്ടും പരാതിയും, പരിഭവോം, നിരാശേം ....

  ReplyDelete