Sunday, January 2, 2011

നന്നുവിന്റെ ഹോം വര്‍ക്ക്‌

പുതുവര്‍ഷം എന്നത് ജപ്പാനില്‍ വളരെ പ്രധാനപെട്ട സമയം ആണ്.സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും എല്ലാം ഒരാഴ്ച അവധി,ജനുവരി ഒന്നാം തിയതി കടകള്‍ക്കു പോലും അവധി,എല്ലാവരും അച്ഛനുമമ്മമാരെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്ന സമയം,വര്‍ഷത്തിലൊരിക്കല്‍ shrine ല്‍ പോയി പ്രാര്‍ത്ഥിക്കുന്ന ദിവസം(ജനുവരി ഒന്ന്).ഇങ്ങനയൊക്കെ വളരെ പ്രധാനപെട്ട സമയമാണിത്.കുട്ടികള്‍ക്ക് 24ആം തിയതി മുതല്‍ തന്നെ അവധിയായി.മഞ്ഞും തണുപ്പും ആയതു കൊണ്ട് അതൊരു അനുഗ്രഹം തന്നെ.ഞങ്ങളുടെ ഈ തവണത്തെ അവധിദിവസങ്ങള്‍ ഡിസംബര്‍29 മുതല്‍ ജനുവരി 5 വരെ ആണ്.
പറഞ്ഞു വന്നത് ഇതൊന്നുമല്ല,വിന്റെര്‍ ഹോളിഡേയ്സ് ലെ കുട്ടികളുടെ ഹോംവര്‍ക്കിനെ കുറിച്ചാണ്. ഇരുപത്തിയെട്ടാം തിയതി വൈകുന്നേരം ആയപ്പോള്‍ നന്നുവിനു പെട്ടന്നു ഒരു വെളിപാട്.

"അമ്മേ... നാളത്തെ ബ്രേക്ക്‌ഫാസ്റ്റ്‌,ലഞ്ച്,ഡിന്നര്‍,എല്ലാം ഞാന്‍ ആണുട്ടോ ഉണ്ടാക്കുന്നത്."

"അയ്യോ... അതെന്തുപറ്റി?എന്റെ മോളു നന്നാവാന്‍ തീരുമാനിച്ചോ?" എന്നായി ഞാന്‍.

ഒരു സ്പൂണ്‍ താഴെ വീണാല്‍ എടുക്കാന്‍ അനിയനെ വിളിക്കുന്നവളാണ്.ആകെ അത്ഭുതമായി എനിക്ക്.ഞാന്‍ ആണേല്‍ ,നാളെ അവധിയായത് കൊണ്ട് സമാധാനമായിട്ട്,അലാറത്തിന്റെ വിളിച്ചുണര്‍ത്തല്‍ ഇല്ലാതെ ഉറങ്ങാമല്ലോ എന്ന ആശ്വാസത്തില്‍ ആയിരുന്നു.ഇവള്‍ അടുക്കളയില്‍ കയറിയാല്‍ ഞാനും കൂടെ കേറണമല്ലോ എന്ന വിഷമത്തില്‍ ‍ ഇരുന്നപ്പോള്‍ ദേ വരുന്നു അടുത്ത വെളിപാട്...

"ഇതെന്റെ ഹോം വര്‍ക്ക്‌ ആണ്"

"എന്ത്?അമ്മയെ ബുധിമുട്ടിക്കണമെന്നോ?"

"അല്ല...നാളത്തെ ഫുഡ്‌ ഉണ്ടാകണമെന്ന്"

"പോടീ അവിടുന്ന്...ഉണ്ടാക്കാന്‍ വന്നേക്കുന്നു...എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ലലെ...."

"അതിനു അമ്മ എണീക്കണമെന്ന് ആര് പറഞ്ഞു?ഞാന്‍ ഉണ്ടാക്കിക്കോളം.തന്നെ ചെയ്യാനുള്ളതാണ് ഹോം വര്‍ക്ക്‌."

സമാധാനം... എന്നെ ബുദ്ധിമുട്ടിക്കില്ല.എന്നാല്‍ പിന്നെ എന്റെ പൊന്നു മോളു എന്ത് വേണേല്‍ ഉണ്ടാക്കിക്കോ....തിന്നുന്ന കാര്യം ഞങ്ങള്‍ ഏറ്റു.എന്നാലും എല്ലാം കഴിഞ്ഞുള്ള അടുക്കള വൃത്തിയാക്കല്‍ ഓര്‍ത്തപ്പോള്‍ എനിക്ക് വീണ്ടും ടെന്‍ഷന്‍ ആയി.അതിനും അവള്‍ടെ കയ്യില്‍ പരിഹാരമുണ്ടായിരുന്നു..കാരണം അതും ഹോം വര്‍ക്കില്‍ പെടും.സന്തോഷമായി...രാവിലെ എണീക്കണ്ട,എണീറ്റാല്‍ ഉടന്‍ ബ്രേക്ക്‌ഫാസ്റ്റ്‌ മുന്‍പില്‍,ഉച്ചക്ക് ലഞ്ച് ഉണ്ടാക്കണ്ട,സമയമാവുമ്പോള്‍ അതും മുമ്പില്‍,അത് കഴിഞ്ഞുള്ള വൃത്തിയാക്കല്‍ ,പാത്രം കഴുകല്‍ എന്നിവ വേണ്ട,ഡിന്നറും ഉണ്ടാക്കേണ്ട......ഇനി എനിക്കെന്തു വേണം??

സമ്മതം കിട്ടിയതോടെ അവളതാ ടെക്സ്റ്റ്‌ ബുക്കുമായി മുന്നില്‍.



അതില്‍ എന്താണ് വിഭവങ്ങള്‍ ഉണ്ടാക്കേണ്ടത് എന്നും അത് ചെയ്യേണ്ട വിധവും,അളവുകളും ഒക്കെ ഉണ്ട്.വൈകുന്നേരം തന്നെ വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങി വച്ചു.ആദ്യമായിട്ട് നന്നു,സ്വയം അലാറം സെറ്റ്‌ ചെയ്തു വച്ചു,നേരത്തെ എണീക്കെണ്ടതല്ലേ.....

ഇത്രയും സമാധാനത്തോടെ ഉറങ്ങാന്‍ കിടന്ന ഒരു ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.രാവിലെ നേരത്തെ പിടഞ്ഞെണീക്കണ്ടാലോ...അതിന്റെ ആശ്വാസം അമ്മമാര്‍ക്കെ അറിയൂ അല്ലെ....

പിറ്റേ ദിവസം രാവിലെ,സത്യം പറഞ്ഞാല്‍ ഞാന്‍ അറിഞ്ഞതെ ഇല്ല നന്നു എഴുന്നേറ്റതൊന്നും.എന്റെ വാതിലില്‍ വന്നു തട്ടരുതെ എന്ന് നേരത്തെ പറഞ്ഞത് കൊണ്ട് പ്രശ്നമുണ്ടായില്ല.അന്ന് എഴുന്നേറ്റത് ഒന്‍പതു മണിക്കാണ്..അതും നന്നു വന്നു വിളിച്ചപ്പോള്‍.ഡൈനിങ്ങ്‌ ടേബിളില്‍ വന്നു നോക്കിയപ്പോള്‍ ഉണ്ടായ സന്തോഷം....അത് പറഞ്ഞറിയിക്കാന്‍ വയ്യ... ദാ...കണ്ടു നോക്കു...





അങ്ങനെ ഞങ്ങള്‍ നാലുപേരും ബ്രേക്ക്‌ ഫാസ്റ്റി.......പാത്രമൊക്കെ അവള് തന്നെ കഴുകി വച്ചു(ഇവിടെ ഞാന്‍ കുറച്ചു ഹെല്‍പ്‌ ചെയ്തു ട്ടോ.....പാവം അല്ലെ...)പിന്നെ നന്നുന്റെ ഫ്രണ്ട് വന്നത് കാരണം കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞു ഇരുന്നു.അതുകഴിഞ്ഞ് വീണ്ടും തുടങ്ങി...ലഞ്ച്നുള്ള പരിപാടി.നോക്കിയപ്പോള്‍ ആവശ്യമുള്ള രണ്ടു സാധനങ്ങള്‍ വാങ്ങാന്‍ മറന്നിരിക്കുന്നു.പുറത്താണെങ്കില്‍ നല്ല മഞ്ഞു പെയ്യുന്നു...അതൊന്നും മൈന്‍ഡ് ചെയ്യാതെ ജക്കെറ്റ്‌ എടുത്തിട്ട് ഇപ്പൊ വരാം എന്നും പറഞ്ഞു അവള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി...വീണ്ടും ഞാന്‍ കുറച്ചു നേരം അത്ഭുതപെട്ടു ഇരുന്നു പോയി...സ്വതവേ മടിച്ചിക്കോത ആയ നന്നു ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ പിന്നെ അത്ഭുതപ്പെടാതെ എന്താ ചെയ്യുക?

അങ്ങനെ ലഞ്ചിനു ഉണ്ടാക്കിയതാണ് ഈ വിഭവം....എങ്ങനെ ഉണ്ട്?





ഡിന്നറിന്റെ സമയം ആയപ്പോഴേക്കും അടുത്തതും ജപ്പാനീസ് ഫുഡ്‌ തന്നെ ആണോ എന്ന് അവള്‍ടെ അച്ഛന് ഒരു വിഷമം.....പക്ഷെ ഹോംവര്‍ക്ക്‌ അല്ലെ....അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ?നന്നുവാണെങ്കില്‍ അടുക്കുന്നില്ല... അവള്‍ക്കു അടുത്തതും ഉണ്ടാക്കിയെ പറ്റൂ...എനിക്കൊന്നും ചെയ്യണ്ടല്ലോ എന്ന സന്തോഷം മറച്ചു വച്ചു ഞാന്‍ അവളെ സപ്പോര്‍ട്ട് ചെയ്തു....



അങ്ങനെ ഉണ്ടാക്കി എടുത്തതാണ് ഇത്.



അങ്ങനെ എന്റെ ഒരു ദിവസം കുശാലായി...എല്ലാത്തിന്റെയും ഫോട്ടോ എടുക്കാനും പാത്രം കഴുകാനും ഒക്കെ ഞാന്‍ കുറച്ചു സഹായിച്ചു കേട്ടോ...ഇനി ഇത് ഫോട്ടോ സഹിതം റിപ്പോര്‍ട്ട് തയ്യാറാക്കല്‍ അവള്‍ടെ മാത്രം പണി.അതവള്‍ സന്തോഷത്തോടെ ചെയ്തോളും...ഇങ്ങനെ ഒക്കെ നല്ല നല്ല ഹോം വര്‍ക്കുകള്‍ സ്കൂളില്‍ നിന്നും കിട്ടിയാല്‍ അമ്മമാരുടെ ഒരു സന്തോഷം പറയാനുണ്ടോ??

എല്ലാവര്ക്കും എന്റെ നവവല്‍സരാശംസകള്‍

36 comments:

  1. ജപ്പാനിലെ സ്കൂള്‍ ഹോം വര്‍ക്ക്‌ ഇങ്ങനെ ഒക്കെ ആണ്... എന്ന് കരുതി ഒന്നും പഠിക്കാന്‍ ഇല്ല എന്ന് കരുതല്ലേ ട്ടോ... അതും വേണ്ടുവോളം ഹോം വര്‍ക്ക്‌ ഉണ്ട്.എന്നാലും ഈ വിധത്തിലുള്ള പഠിപ്പ് കുട്ടികളെ ഒരുപാട് ഇന്‍ഡിപെന്‍ടെന്റ് ആക്കും എന്നാണ് എനിക്ക് തോന്നുന്നത്... നിങ്ങള്‍ എന്ത് പറയുന്നു?

    ReplyDelete
  2. മഞ്ജു എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാംശസകള്‍.

    ReplyDelete
  3. പാഠപുസ്തകത്തിലൂടെ കുട്ടികള്‍ക്ക് ജീവിക്കാനുള്ള പാഠവും‌ പഠിപ്പിക്കുന്നു. വളരെ നല്ല കാര്യം. ഇത്രയും ഭംഗിയായി ഹോം വര്‍ക്ക് ചെയ്ത നുന്നുവിന്‌ എന്റെ അഭിനന്ദനം.

    ReplyDelete
  4. നല്ല നാട്... നല്ല ശീലങ്ങൾ!
    പുതുവത്സരം നല്ലതുവരുത്തട്ടെ!

    ReplyDelete
  5. വളരെ നല്ല പരിപാടി,
    ഇതെങ്ങാനും നമ്മുടെ കേരളത്തിൽ ഹോം വർക്ക് ആയി കൊടുത്താൽ പിറ്റേദിവസം പരാതിയുമായി രക്ഷിതാക്കൾ തന്നെ വരും. പിന്നെ കേസ് ആവും, കോടതി ഇടപെട്ട് ഓർഡർ വരും ‘വിദ്യാർത്ഥികളെ അടുക്കളയിൽ കയറ്റാൻ പാടില്ല’ എന്ന്. വിദ്യാർത്ഥികൾ വെയിലു കൊള്ളാതിരിക്കാൻ സ്ക്കൂൾ അസംബ്ലി ഹാളിൽ നടത്തണം എന്ന് പറഞ്ഞത് നമ്മുടെ കോടതിയാണ്.
    പുതുവത്സര ആശംസകൾ

    ReplyDelete
  6. ഞാനിത് വായിക്കാൻ തുടങ്ങിയപ്പോഴെ ഉറപ്പിച്ചു, പാഠ്യവിഷയം ആയിരിക്കുമെന്ന്. ജപ്പാനിലെ കാര്യങ്ങൾ ആയതുകൊണ്ട് ഡോൿടറും കളക്ടരും ഒന്നും ആക്ക്യില്ലെങ്കിലും എല്ലാ കുട്ടികളേം ജീവിച്ചുപോകാനുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടാകുമെന്ന് ഇതുവരെയുള്ള മഞ്ജുവിന്റെ പോസ്റ്റുകൾ വായിച്ച അനുഭവം വെച്ച് തോന്നിയിരുന്നു. മഞ്ജുവിന്റെ കാര്യം രക്ഷപ്പെട്ടില്ലേ ? നന്നുവിന് അടുക്കളയിലെ ഒരു കാര്യവും അറിയില്ലെന്ന് ഇനി പരാതിയുണ്ടാകില്ലല്ലോ ?

    ReplyDelete
  7. എല്ലാം ഇവിടത്തെപ്പോലെ തന്നെ അവിടേയും...!
    നന്നായിട്ട് തന്നെ അവതരിപ്പിച്ച് നന്നുവിന്റമ്മ കൈയ്യടി വാങ്ങി...
    പിന്നെ
    മഞ്ജുവിനും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

    ReplyDelete
  8. ആദ്യം തൊട്ടേ ഞാനാ സ്കൂളിന്റെ ഒരാരാധികയാ...
    ഇപ്പോഴിതാ അത് കൂട്ടുന്ന സംഭവം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു.
    പാഠപുസ്തകങ്ങള്‍ അപ്പടി വിഴുങ്ങി അത് ചര്‍ദ്ദിക്കുന്ന നമ്മുടെ നാട്ടില്‍ എന്നെങ്കിലും വരുമോ ഇത്തരം ഒരു സിലബസ്?

    ഈ പോസ്റ്റ്‌ എല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു..

    ReplyDelete
  9. :)

    ആ നാലാമത്തെ ചിത്രത്തിലെ “പച്ചവെള്ളം” പോലുളളത് സൂപ്പല്ലേ (വെജ്?)?

    അതാണെങ്കില്‍ എനിക്കതൊരുപാടിഷ്ടമാണേയ്!
    പിന്നെ ഒട്ടിപ്പിടിക്കണ ചോറും (അതത്ര ഇഷ്ടല്ല!)

    മിടുമിടുക്കിക്ക് അഭിനന്ദനങ്ങള്‍!
    ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകളോടെ..

    ReplyDelete
  10. what an amazing education!! Congrats Nannu, you did a wonderful job. Wish you all happy new year... and Nannu.. keep surprising your mom.

    ReplyDelete
  11. നന്നു വിന്റെ ഹോം വര്‍ക്ക് ഇഷ്ടപ്പെട്ടു ..
    ശരിക്കും ഇതല്ലേ ഹോം വര്‍ക്ക് അഥവാ വീട്ടു പണി ?

    ReplyDelete
  12. Dear Manju

    1st of all let me know how was the food???...it shows a real professional way of cooking. Congrats to her in her 1st venture....May God bless her...

    Hope you all spend holidays well....We wish a healthy and wealthy new year to all of you..

    regards

    rafi, sheena and afrah

    ReplyDelete
  13. പുതുവത്സരാശംസകള്‍

    സ്നേഹപൂര്‍വ്വം
    സുബിരാജ്

    ReplyDelete
  14. നവവല്‍സരാംശസകള്‍ !!പോസ്റ്റ് പതിവ് പോലെ ഹൃദ്യം.

    ReplyDelete
  15. മഞ്ജു...ജപ്പാനിലെ കാര്യങ്ങള്‍ അറിഞ്ഞു അത്ഭുതം കൂറുന്നു. മുന്‍ പോസ്റ്റുകളിലൂടെ ജപ്പാനിലെ വിദ്യാഭ്യാസ രീതികള്‍ അറിഞ്ഞപ്പോള്‍ ഏറെ കൌതുകം തോന്നിയിരുന്നു.......സസ്നേഹം

    ReplyDelete
  16. നന്നുവിനു അഭിനന്ദനങ്ങള്‍ , വളരെ നന്നായി ഉണ്ടാക്കിയതിനും മനോഹരമായി പ്രസന്റ് ചെയ്തതിനും...!

    കുറെ കാണാതെ പഠിച്ചെഴുതി മാര്‍ക്ക് വാങ്ങി,ജീവിതത്തിനു നേരെ മിഴിച്ചു നില്‍ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതല്ലേ ജീവിക്കാന്‍ പഠിപ്പിക്കുന്നത്‌...? ജാപ്പനീസ് വിദ്യാഭ്യാസ രീതിയോട് വളരെ മതിപ്പ് തോന്നുന്നു,അത് പരിചയപ്പെടുത്തുന്ന മഞ്ജുവിനോട് ഏറെ നന്ദിയും!

    ReplyDelete
  17. മഞ്ജു ,

    ഈ പോസ്റ്റ് കണ്ട് നന്നുവിന് കല്യാണാലോചനകള്‍ വരും കേട്ടോ.. അല്ലെങ്കില്‍ ഇപ്പോഴുള്ള പെണ്‍കുട്ടികള്‍ക്കൊക്കെ അടുക്കള പണിയൊക്കെ അറിയാമോ.. പിന്നെ, ഇവിടെയാണേല്‍ പിള്ളാരുടെ ഹോംവര്‍ക്ക് ചെയ്ത് മഞ്ജുവിന്റെ നടുവൊടിഞ്ഞേനേ.. :)

    പുതുവത്സരാശംസകള്‍

    ReplyDelete
  18. ജപ്പാന്‍ വിശേഷങ്ങള്‍ പോരടീ ഇനിയും..
    പുതുവത്സരാശംസകള്‍.

    ReplyDelete
  19. നല്ല പോസ്റ്റ്‌.ഇന്നത്തെ കാലത്തെ കുട്ടികളുടെ പഠനഭാരം കുറക്കാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് സാധിക്കും.

    നാട്ടിലെ സ്കൂളിലും ഇത്തരം ഹോം വര്‍ക്ക്‌ സമ്പ്രദായം
    വന്നിരുന്നെങ്കില്‍ ,, (അസുഖം വന്നു കിടപ്പിലായാല്‍ പോലും ലീവനുവദിച്ചു കിട്ടാത്ത)
    ഞങ്ങള്‍ വീട്ടമ്മമാര്‍ക്ക്
    ഒരു ദിവസമെങ്കിലും ഒഴിവു ലഭിച്ചേനെ..

    ReplyDelete
  20. സത്യത്തില്‍ ഇതു തന്നെ അല്ലെ ഹോംവര്‍ക്ക് .. വീട്ടില്‍ വീട്ടിലെ ജോലി .. സ്കൂളില്‍ സ്കൂളിലെ ജോലി അദ്ദാണ് അതിന്‍റെ ശരി.. നല്ല പഠന സമ്പ്രദായം തന്നെ....

    ReplyDelete
  21. അക്ഷരാര്‍ത്ഥത്തില്‍ 'ഹോംവര്‍ക്ക്' തന്നെയായീ.
    കുട്ടികള്‍ക്ക് മനക്കരുത്തും ആത്മവിശ്വാസവും നല്‍കുന്ന ഇത്തരം ഹോംവര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടഥണ്. സ്കൂളില്‍നിന്നല്ലെങ്കിലും വീട്ടില്‍നിന്ന് അമ്മമാര്‍ ഇത്തരം കാര്യങ്ങള്‍ കുട്ടികളുടെ താത്പര്യത്തോടെ (ശ്രദ്ധിച്ച് - അപകടങ്ങള്‍ വരാതെ)ചെയ്യിപ്പിക്കുന്നത് നന്നാവും

    എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  22. ഇതാണ്‌ ഹോം വര്‍ക്ക്‌...

    ReplyDelete
  23. വായാടി... നന്നുവിനു കൊടുത്തിട്ടുണ്ട്‌ അഭിനന്ദനം ട്ടോ...

    ജയന്‍ ഡോക്ടറെ.. നന്ദി

    മിനി ടീച്ചറെ...അതെ... ഇവിടെ സ്പോര്‍ട്സ്‌ ഡേയ്‌ക്ക് കുട്ടികളുടെ പ്രക്ടിസ് കണ്ടാല്‍ ചങ്കിടിച്ചു പോവും... നല്ല സമ്മര്‍ സമയത്ത് ഓള്‍മോസ്റ്റ്‌ മുഴുവന്‍ സമയവും ഗ്രൗണ്ടില്‍ പ്രക്ടിസ്....അതൊക്കെ നാട്ടില്‍ തീര്‍ച്ചയായും രക്ഷിതാക്കള്‍ അനുവദിക്കും എന്ന് തോന്നണില്ല. അഭിപ്രായത്തിനു നന്ദി.

    റിയാസ്‌ നന്ദി.

    നിരക്ഷരന്‍...എല്ലാ കുട്ടികളെയും ജീവിക്കാന്‍ പഠിപ്പിക്കുക എന്നത് മാത്രമെ ഇവിടെ ഉദേശിക്കുന്നുള്ളൂ.ഡോക്ടറോ എഞ്ചിനീയര്‍ഓ അവന്‍ താല്പര്യം ഉള്ളവര്‍ ആരും നിര്‍ബന്ധിക്കാതെ ആയികൊള്ളും...അതാണ് ലൈന്‍.അഭിപ്രായത്തിനു നന്ദി.

    മുരളീമുകുന്ദന്‍... അവിടെയും ഇങ്ങനെ ഒക്കെ ആണല്ലേ....സന്തോഷം ..അഭിപ്രായത്തിനു നന്ദി.

    മെയ്‌ഫ്ലവര്‍...ഇനിയിപ്പോ ഇവിടുത്തെ സ്കൂള്‍ കാര്യം മുഴുവന്‍ എഴുതിയാല്‍ ജപ്പാനിലേക്ക് പോരുമോ?ഇപ്പോഴേ സ്വാഗതം ട്ടോ....അഭിപ്രായത്തിനു നന്ദി.

    നിശസുരഭി....അതെ... അത് സൂപ്പ് ആണ്.. വാക്കാമേ സൂപ്പ് ആണ്..അതായതു seaweed.എനിക്കത്ര പിടിക്കില്ല അതിന്റെ രുചി. ചോറ് ഇഷ്ടമാണ്.ഒട്ടിപിടിക്കുമെന്കിലും നല്ല രുചിയാണ്.അഭിപ്രായത്തിനു നന്ദി.

    വിനു...അഭിനന്ദനങ്ങള്‍ നന്നുവിനോട് പറഞ്ഞിട്ടുണ്ട്.നന്ദി കേട്ടോ.

    ചേച്ചിപെണ്ണെ .. അതെയതെ... ഇത് തന്നെ ഹോംവര്‍ക്ക്‌....പിള്ളേര്‍കൊക്കെ ഇങ്ങനത്തെ ഹോംവര്‍ക്ക്‌ ചെയ്യാനാണല്ലോ ഇഷ്ടം.അഭിപ്രായത്തിനു നന്ദി.

    റാഫി...നന്ദി.. നന്നു നന്നായി തന്നെ ഉണ്ടാക്കി.ടെക്സ്റ്റ്‌ ബുക്കില്‍ എങ്ങനെ ചെയ്യണം എന്നൊക്കെ ഉണ്ടായിരുന്നു.

    സുബിരാജ്‌...നന്ദി.

    അരുണ്‍...അവളുണ്ടാക്കിയതെല്ലാം നന്നായിരുന്നു... നന്ദി

    കൃഷ്ണകുമാര്‍ ...നന്ദി.

    ഒരു യാത്രികന്‍....നന്ദി.. ജപ്പാനില്‍ വരാന്‍ സാധിക്കുമെന്കില്‍ വരൂ.

    കുഞ്ഞുസേ...രുചിയെക്കളും പ്രസന്റേഷനു വളരെ പ്രധാന്യം കൊടുക്കും ഇവിടെ... സാധാരണ എല്ലാ ദിവസവും ഉണ്ടാക്കുന്ന ഭക്ഷണം പോലും നന്നായി ഒരുക്കി വയ്ക്കും എല്ലാവരും.അതാണ്‌ നന്നുവിനു ശീലം.എനിക്ക് വട്ടാവും ചില സമയത്ത്.
    അഭിപ്രായത്തിനു നന്ദി

    മനോരാജ്....ഇവിടുത്തെ വിദ്യഭ്യസരീതിയില്‍ അടുക്കളപ്പണി പ്രതേകിച്ചു പഠിപ്പിക്കണ്ട അമ്മമാര്‍.അതൊക്കെ സ്കൂളില്‍ നിന്നും പഠിക്കുന്നുണ്ട്.ആഴ്ചയില്‍ ഒരു ദിവസം രണ്ടു മണിക്കൂര്‍ ഉണ്ട് വീട്ടുകാര്യങ്ങള്‍ പഠിപ്പിക്കുന്ന സിലബസ്‌.അഭിപ്രായത്തിനു നന്ദി.

    Villageman...നന്ദി.

    ex-pravasini..നന്ദി...നാട്ടില്‍ ഇങ്ങനെ ഒക്കെ വരുമോ എന്നാ കാര്യം സംശയമാണ്.. പ്രധാന കാരണം രക്ഷിതാക്കള്‍ തന്നെ.കുട്ടികളെ എന്തൊക്കെയോ ആക്കാന്‍ വേണ്ടി കഷ്ടപെടുകയല്ലേ എല്ലാവരും... അപ്പോള്‍ ഈ കാര്യങ്ങള്‍ക്കൊന്നും നേരം ഉണ്ടാവില്ല.കുറ്റം പറഞ്ഞതല്ല ട്ടോ... നാട്ടില്‍ ആയിരുന്നെങ്കില്‍ ഞാനും അവരില്‍ ഒരാള്‍ തന്നെ.അഭിപ്രായത്തിനു നന്ദി.

    ഹംസ..നന്ദി.

    പദ്മചന്ദ്രന്‍...നന്ദി.

    മുഹമ്മദ്കുഞ്ഞി...അതെ... സ്കൂളില്‍ നിന്നും ഉണ്ടായില്ലെങ്കിലും സ്വന്തമായി വീട്ടിലും കുട്ടികള്‍ക്ക് ചെയ്യാം ഇതൊക്കെ.പക്ഷെ ഹോംവര്‍ക്ക്‌ എന്ന് പറഞ്ഞു വരുമ്പോള്‍ കൂടുതല്‍ താല്പര്യം കാണും എന്ന് മാത്രം.നന്ദി.

    ReplyDelete
  24. വിനുവേട്ടന്‍... നന്ദി..

    ReplyDelete
  25. Jeevitham padikkumpol...!

    Manoharam, Ashamsakal...!!!

    ReplyDelete
  26. ഇത്തരം ഹോം വര്‍ക്ക്‌ വളരെ നല്ലത് ആണ് . ഒന്നുമില്ലെങ്കിലും ഹോട്ടലിനെ ആശ്രയിക്കാതെ കഴിയാമല്ലോ..

    !! പുതുവല്‍സരാശംസകള്‍ !!

    ReplyDelete
  27. Jai Japan :) - Happy New Year

    ReplyDelete
  28. ആദ്യമേ നന്ദുവിന് അഭിനന്നനങ്ങള്‍, എന്തു ചെയ്യുന്നു എന്നതിനേക്കാള്‍ എത്ര ആത്മാ​ര്‍ഥതയോടെ ചെയ്യുന്നു എന്നതാണു പ്രധാനം, അക്കാര്യത്തില്‍ നന്ദു 100% വിജയിച്ചിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം

    ReplyDelete
  29. happy new year.

    (ഇന്നാണിത് കണ്ടത്. വരാന്‍ വൈകിയതില്‍ കണ്ണൂരാന് ദുഖമുണ്ട് ചേച്ചീ)

    ReplyDelete
  30. മനോഹരമായിരിക്കുന്നു..

    വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!

    ReplyDelete
  31. മഞ്ജു, ഈ പോസ്റ്റ് വായിക്കാൻ വൈകിപ്പോയി. ഒരുപാടൊരുപാട് ഇഷ്ടായി ഇത്. നമ്മുടെ നാട്ടിലൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം. നന്നുവിന് അഭിനന്ദനങ്ങൾ...

    ReplyDelete
  32. അതു കൊള്ളാമല്ലോ. ഇത്തരം പരിപാടികള്‍ നമ്മുടെ നാട്ടിലെ സ്കൂളുകളിലും സിലബസ്സില്‍ ഉള്‍പ്പെടുത്തണം. കുട്ടികള്‍ കുറേക്കൂടി ചുമതലാബോധം ഉള്ളവരാകാന്‍ ഇതൊക്കെ സഹായിയ്ക്കും.

    ReplyDelete
  33. hi hi athu kollam....keralathilum ithu varanam oru 10 varsham kazhinju mathi...appole kochu unday athu valuthavoo

    ReplyDelete