Tuesday, April 12, 2011

വേദന


കുട്ടികളും അവരുടെ അമ്മൂമ്മ മുത്തശ്ശന്‍മാരും തമ്മിലുള്ള ഒരു ആത്മബന്ധത്തിനെ കുറിച്ച് ഞാന്‍ അധികമൊന്നും ചിന്തിച്ചിരുന്നില്ല,ഈ അടുത്ത കാലം വരെ.അതായതു മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അമ്മയെ നഷ്ടമാകുന്നത് വരെ.അന്ന് എന്റെ മകള്‍ക്ക് പത്തു വയസായിരുന്നു പ്രായം.അമ്മൂമ്മയെ ഒരുപാട് ഇഷ്ടമായിരുന്ന അവളുടെ അന്നത്തെ സങ്കടം ഇപ്പോഴും എന്റെ കണ്ണിലുണ്ട്.

ജൂലൈ,ഓഗസ്റ്റ്‌ മാസത്തിലുള്ള വേനലവധിക്കാണ് വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള നാട്ടില്‍ പോക്ക്. കഷ്ടി ഒരു മാസം,ബന്ധുവീട് സന്ദര്‍ശനവും ,പലപല അമ്പലങ്ങളില്‍ പോക്കും ആയി പെട്ടന്നങ്ങു കഴിയും.ഞാന്‍ എന്റെ പല കൂട്ടുകാരികളെ കണ്ടു തീര്‍ക്കുന്ന തിരക്കിലാകുമ്പോള്‍,നന്നു(മകള്‍)എപ്പോഴും അമ്മൂമ്മയുടെ കൂടെ.അവള്‍ക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കികൊടുത്തും,പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോയും,എന്ത് ചോദിച്ചാലും വാങ്ങി കൊടുത്തും,വഴക്ക് പറയാതെയും,ആവശ്യത്തില്‍ കൂടുതല്‍ കൊഞ്ചിച്ചും,അമ്മൂമ്മയും മുത്തശ്ശനും ഒരു മാസം കൊണ്ട് അടുത്ത ഒരു വര്‍ഷത്തെക്കായുള്ള സ്നേഹം മുഴുവന്‍ അവളില്‍ നിന്നും അനുഭവിക്കും.തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ.

ജപ്പാനില്‍ ഞങ്ങള്‍ താമസിക്കുന്നത് ഒരു ഗ്രാമപ്രദേശത്ത് ആണ്.അടുത്തെങ്ങും ഒരു മലയാളി പോയിട്ട് ഇന്ത്യക്കാരന്‍ പോലും ഇല്ല.കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു തമിഴ്‌ ഫാമിലി കുറച്ചകലെ ആയി താമസിക്കാന്‍ വന്നു.അവരാണ് ആകെ ഉള്ള ഇന്ത്യന്‍ ബന്ധം.ഇവിടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നതും വരുന്നതും ഒക്കെ നടന്നാണ്.അതാണ്‌ നിയമം.പോകുന്ന വഴിയില്‍ കാണുന്ന അമ്മൂമ്മയോടും അപ്പൂപ്പനോടും ഒക്കെ വര്‍ത്തമാനം പറഞ്ഞു രസിച്ചാണ് യാത്ര.എല്ലാ കുട്ടികളെയും പോലെ നന്നുവിനും പ്രയമയവരോട് ഒരു പ്രത്യേക അടുപ്പം ഉണ്ട്.അവള്‍ടെ കൂട്ടുകാരുടെ അമ്മൂമ്മയോക്കെ അവള്‍ക്കും അമ്മൂമ്മയാണ്.

ഇവിടെ ഇന്ത്യക്കാര്‍ ആരും ഇല്ലാത്തതുകൊണ്ട് തന്നെ,എല്ലാ വര്‍ഷവും കുട്ടികളെ നാട്ടില്‍ കൊണ്ടുപോകാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.അല്ലെങ്കില്‍ സ്വന്തം നാട് എന്നും അവര്‍ക്ക് അത്ഭുതമായി തന്നെ നില്‍ക്കും.നന്നുവിന്റെ ആറാം ക്ലാസ്സിലെ വേനലവധി വരെ ഇത് തുടര്‍ന്ന് കൊണ്ടിരുന്നു.കഴിഞ്ഞ വര്ഷം പോകാന്‍ സാധിച്ചില്ല.നന്നു ജൂനിയര്‍ ഹൈസ്കൂളില്‍ ആയതു കൊണ്ട് വേനലവധിക്കും അവര്‍ക്ക് സ്കൂളില്‍ പോകേണ്ടതുണ്ട്.സ്കൂള്‍ ഓര്‍ക്കെസ്ട്രയില്‍ അംഗമായത് കൊണ്ട് അവള്‍ക്കു എല്ലാ ദിവസവും പ്രാക്ടിസിനായി സ്കൂളില്‍ പോകണം.ആ സമയത്തായിരിക്കും എല്ലാ കോണ്‍സെര്‍ട്സും വരുന്നത്,ഡിസ്ട്രിക്ട് ലെവല്‍ മുതല്‍ നാഷണല്‍ ലെവല്‍ വരെ.

നാട്ടിലുള്ള,അവളുടെ അതെ പ്രായത്തിലുള്ള കസിന്റെ ഫോട്ടോസ് ഒക്കെ കാണുമ്പോള്‍ ഇടയ്ക്കൊക്കെ ഇന്ത്യയില്‍ പോകാന്‍ തോന്നുന്നു എന്ന് പറയും അവള്‍.ഗള്‍ഫിലുള്ള മറ്റൊരു കസിന്‍ എല്ലാ വേനലവധിക്കും നാട്ടില്‍ പോകും.അവധിക്കാലം കഴിഞ്ഞുള്ള അവരുടെ ഫോട്ടോസ് നന്നുവില്‍ സന്തോഷത്തിനു പകരം വിഷമം ഉണ്ടാക്കും."അവള്‍ക്കെന്തു സുഖാണ്...അമ്മൂമ്മയുടെയും മുത്തശ്ശന്റെയും കൂടെ ഇരിക്കാലോ.."എന്നൊക്കെ പറയും... "അസൂയക്കാരി" എന്നൊക്കെ ഞാന്‍ കളിയാക്കുമെങ്കിലും എനിക്കറിയാം അവള്‍ക്കു അതെല്ലാം മിസ്‌ ചെയ്യുന്നുണ്ട് എന്ന്.മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അമ്മ ഞങ്ങളെ വിട്ടു പോയതിനു ശേഷം നന്നു ഒരിക്കലേ നാട്ടില്‍ പോയുള്ളൂ.പക്ഷെ നാട്ടില്‍ ഉണ്ടായ പതിനഞ്ചു ദിവസവും കസിന്സിനോപ്പം അവരുടെ വീട്ടില്‍ ആയിരുന്നു.അമ്മൂമ്മ ഇല്ലാത്ത വീട്ടിലേക്കു വരാന്‍ തോന്നുന്നില്ലായിരുന്നു എന്നവള്‍ പിന്നീട് പറഞ്ഞു.

ഞാന്‍ ഇതൊക്കെ പറയാന്‍ കാരണം ഈ അടുത്ത ദിവസം ഉണ്ടായ ഒരു സംഭവം ആണ്.

കുറച്ചു ദൂരെ ആയി ഒരു തമിഴ്‌ ഫാമിലി ഉണ്ട് എന്ന് പറഞ്ഞല്ലോ.അവര്‍ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നും അവരുടെ അച്ഛനും അമ്മയും വന്നു.കഴിഞ്ഞ ആറു മാസമായി അവരിവടെ ഉണ്ടായിരുന്നു.തമിഴ്നാട്ടില്‍ നിന്നും വന്ന അവര്‍ക്ക് കഠിനമായ വിന്റെര്‍ സഹിക്കാവുന്നതിലും അപ്പുറം.മഞ്ഞു വീണു കിടക്കുന്നത് കൊണ്ട് പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത വിഷമം വേറെ.എനിക്ക് പറ്റാവുന്ന സഹായങ്ങള്‍ ഞാനും ചെയ്തിരുന്നു.അങ്ങനെ പല തവണ അവിടെ പോവുകയും മറ്റും ചെയ്തപ്പോള്‍ ആ അമ്മൂമ്മയുമായി കുറച്ചു അടുപ്പമായി നന്നുവിനു. അവര്‍ പറയുന്നത് ഒന്നും അവള്‍ക്കു മനസ്സിലാവില്ല,അവര്‍ തമിഴില്‍ വച്ചുകാച്ചും..നന്നു കണ്ണ് മിഴിച്ചു ഇരിക്കും.എന്നാലും അവരെ ആദ്യമായി കണ്ടപ്പോള്‍ തന്നെ നന്നു എന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു,നമ്മുടെ അമ്മൂമ്മയെ പോലെ തോന്നുന്നു അല്ലെ എന്ന്.
ആറു മാസത്തിനുശേഷം അവര്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അവരെയെല്ലാം വീട്ടിലേക്കു ഡിന്നറിനു ക്ഷണിച്ചു.അന്ന്,അവര്‍ വീട്ടില്‍ .വന്നതിനു ശേഷമാണ് നന്നു സ്കൂളില്‍നിന്ന് വന്നത്.അവരെ കണ്ടപാടെ എന്റെ അടുത്ത് വന്നുപറഞ്ഞു..
"അമ്മെ.. ആ അമ്മൂമ്മ ഉടുത്തിരിക്കുന്ന സാരി നമ്മുടെ അമ്മൂമ്മയുടെ സാരി അല്ലെ...എങ്ങനെയാ അത് സെയിം ആയത്?"
സെയിം സാരികള്‍ ഒരുപാട് ഉണ്ടാവില്ലേ എന്ന് ഞാന്‍ മറുപടിയും കൊടുത്തു.അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു അവര്‍ പോകാന്‍ ഒരുങ്ങി.ഇന്ത്യയില്‍ വന്നാല്‍ ചെന്നൈയില്‍ വന്നു അവരെ കാണണം എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു ഉമ്മ വച്ചു ആ സ്നേഹമയിയായ അമ്മ.അത് കഴിഞ്ഞു നന്നുവിന്റെ കൈ പിടിച്ചു മോളും വരണം ട്ടോ എന്ന് പറഞ്ഞു.ശേരി എന്ന് അവള്‍ പറഞ്ഞെങ്കിലും അവളുടെ മുഖം വല്ലതാകുന്നത് എനിക്ക് മനസ്സിലായി.ആ അമ്മൂമ്മ പോകാന്‍ ഇറങ്ങിയതും നന്നു ഒരു കരച്ചില്‍...ഞാന്‍ ശെരിക്കും ഞെട്ടി പോയി...വേദനിച്ചാല്‍ കൂടി കരയാത്ത പെണ്ണാണ്...ഏങ്ങലടിച്ചു കരച്ചിലോട് കരച്ചില്‍...പിന്നെ ആ അമ്മൂമ്മ ഓടി വന്നു അവളെ കെട്ടിപിടിച്ചു കരച്ചില്‍..ആകെ ബഹളമയമായി.

സത്യമായും ഞാന്‍ വല്ലാതെ അമ്പരന്നു പോയിരുന്നു...അങ്ങനെയുള്ള സോഫ്റ്റ്‌ കോര്‍ണര്‍ ഒന്നും പുറത്തു കാണിക്കാറില്ല അവള്‍....കൂട്ടുകാരും,സ്കൂളും, ക്ലബ്‌ ആക്ടിവിറ്റിയും,ഐ പോഡും,ടാബും ഒക്കെ ആയി നടക്കുന്ന,ഒന്നിനെയും കൂസാതെ,ഒരു ടിപ്പിക്കല്‍ ടീനേജര്‍ ആയ "I don't care" എന്ന മട്ടില്‍ കറങ്ങി നടക്കുന്ന നന്നു... എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.കണ്ണുനീരിന്റെ നീറ്റല്‍ ഞാനും അറിഞ്ഞു ആ നിമിഷം. എനിക്കാണ് തെറ്റിയത്, അമ്മൂമ്മയുടെ നഷ്ടം അവള്‍ ശെരിക്കും അറിയുന്നുണ്ട്.

കുട്ടികളുടെ ജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട് അമ്മൂമ്മമാരും മുത്തശ്ശന്മാരും.അമ്മ കണ്ണുരുട്ടിയാല്‍,അച്ഛന്‍ ദേഷ്യപെട്ടാല്‍ ഒക്കെ ഓടിച്ചെന്നു പരാതി പറയാന്‍,വാല്‍സല്യം നുകരാന്‍ ഒക്കെ അമ്മൂമ്മയല്ലാതെ മറ്റാരുണ്ട്? നന്നുവിനു നഷ്ടപെട്ട അവളുടെ അമ്മൂമ്മയെ തിരികെ കൊടുക്കാന്‍ എനിക്കൊരിക്കലും കഴിയില്ല...പക്ഷെ ആശ്വസിക്കുന്നു...പിന്നെയും ഉണ്ടല്ലോ ഒരുപാട് ബന്ധങ്ങളും ബന്ധനങ്ങളും ..മുറിഞ്ഞു പോവാതെ നോക്കണം...എന്റെ കുട്ടികള്‍ക്ക് വേണ്ടി....

42 comments:

 1. എഴുത്ത് ഇഷ്ടായി മന്‍ജൂ. വേറെ എന്താ പറയുക, അനുഭവം അല്ലെ. നന്നുവിനും മോനും ആശംസകള്‍!!

  ReplyDelete
 2. yes,really gets the feeling.good one manju.....

  ReplyDelete
 3. this is true indian sentiment, and that is making us apart from the rest.
  thanks Manju.. hope you and family is doing excellent..waiting to read more from you.

  ReplyDelete
 4. നന്നായി എഴുതി കേട്ടോ!

  ReplyDelete
 5. കുട്ടികളുടെ മനസ്സുമായി ജീവിക്കുന്ന വലിയവരാണ് മുത്തശ്ശനും മുതശ്ശിയുമൊക്കെ, കുട്ടികളുടെ മനസ്സറിയാനും അവരെ പോലെ മാതാ പിതാക്കള്‍ക്ക് കഴിയില്ല. അവരെ പോലെ ഇവരുടെ താളത്തിന് തുളളാനും പറ്റില്ല. അപ്പൊ മുത്തശ്ശിയും മുത്തശ്ശനും ഉള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ സന്തോഷിക്കട്ടെ. അവരുടെ മനസ്സിന്റെ ലാളിത്യം നമ്മുടെ കുഞ്ഞുങ്ങളിലും പടര്‍ന്നു പന്തലിക്കട്ടെ.

  ReplyDelete
 6. ഉം.എന്താ പറയുക.നമ്മള്‍ വളരെ കുറച്ചെ കുട്ടികളെ അറിയുന്നുള്ളു അല്ലെ.അവരുടെ ഉള്ളില്‍ എന്താണെന്ന്.അവരുടെ ഉള്ളിലും വലിയൊരു ലോകം ഉണ്ടാകും,അവരുടേതായ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും.നമ്മുടെ തിരക്കുകള്‍ കാരണം നമ്മളതൊന്നും ശ്രദ്ധിക്കില്ല.
  നല്ല പോസ്റ്റ്.എല്ലാ ആശംസകളും.

  ReplyDelete
 7. നന്നായി എഴുതിയിരിക്കുന്നൂ...
  സുനാമിക്കും,മറ്റും ശേഷമുള്ള അവിടത്തെ സ്ഥിതിവിശേഷങ്ങളെ കുറിച്ച് എന്തെങ്കിലും കുറിക്കുമല്ലോ അല്ലേ...

  ReplyDelete
 8. nannu and manju, oru nanutha nombaram, athinappuram nammal ellavarum thirichu povum, athe thirakkukalilekku. athe traficilekku, aareyum shradhikkathe...............................
  saju

  ReplyDelete
 9. വയസ്സായവരുടെ മനസ്സ്‌ കുട്ടികളുടെത് പോലെ ആയിരിക്കും എന്ന് പറയുന്നതും ഈ ബന്ധത്തിന് ബലം നല്‍കുന്നു എന്നാണു തോന്നുന്നത്. കുട്ടികളുടെ ചിന്തകള്‍ നേരാം വണ്ണം കൂടുതല്‍ അറിയുന്നതും പ്രായമായവര്‍ തന്നെ. പോസ്റ്റിന്റെ അവാസനം ശരിക്കും കണ്ഠം ഇടറി.
  നന്നായി അവതരിപ്പിച്ചു.
  മുരളിയേട്ടന്‍ പറഞ്ഞത്‌ പോലെ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

  ReplyDelete
 10. അതേ, ബന്ധങ്ങള്‍ മുറിഞ്ഞുപോകാതെ നോക്കണം..

  അവിടത്തെ പ്രകൃതിദുരന്തസമയത്ത് ഏതോ ഒരു ബ്ലോഗില്‍ “നമ്മുടെ മഞ്ജു മനോജിന്റെ വിവരമൊന്നും അറിയുന്നില്ലല്ലോ” എന്ന് കണ്ട് ലിങ്ക് പിടിച്ച് അന്ന് വന്നതാണ്. അധികം ഒന്നും വായിച്ചിട്ടില്ല മഞ്ജുവിന്റെ എഴുത്ത്. എന്തായാലും ഇത് വളരെ ഇഷ്ടപ്പെട്ടു. കുട്ടികള്‍ക്ക് ആശംസകള്‍ അറിയിക്കുമല്ലോ.

  ReplyDelete
 11. പുതിയ തലമുറയിലെ കുട്ടികൾക്ക് എന്തൊക്കെയാണ് നഷ്ടപ്പെടുന്നതെന്ന് ഈ പോസ്റ്റ് പറയുന്നു. നന്നു ഒരു പ്രതീകം മാത്രം. ജപ്പാൻ വിശേഷങ്ങൾ വളരെ കൗതുകത്തോടെയാണ് എപ്പോഴും വായിക്കാറുള്ളത്. എനിക്ക് കാണണമെന്ന് താല്‍പ്പര്യമുള്ള ഒന്ന്, കുട്ടികൾ നടന്ന്.. വഴിയിൽ കാണുന്നവരോടൊക്കെ വർത്തമാനം പറഞ്ഞ് ആസ്വദിച്ച്, സ്കൂളിലേക്ക് പോകുന്ന കാഴ്ച്ചയാണ്.

  ReplyDelete
 12. ബന്ധങ്ങളുടെ ഇഴ അറ്റുപോകാതെ സൂക്ഷിക്കുന്നവർ ഭാഗ്യവാന്മാർ.

  ReplyDelete
 13. കുട്ടികള്‍ നടന്ന് മാത്രം സ്കൂളില്‍ പോകുന്ന ജപ്പാന്‍.. ഇവിടെ ഇപ്പോള്‍ സ്കൂളിനു ബസ്സുണ്ടെങ്കിലേ ആ സ്കൂളില്‍ മക്കളേ ചേര്‍ക്കു ഞാനുള്‍പ്പെടെയുള്ള രക്ഷിതാക്കള്‍. ജപ്പാന്‍ വെറുതെയല്ല ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിക്കൊണ്ടിരിക്കുന്നത്.

  ഇനി പോസ്റ്റിലേക്ക്. നഷ്ടമാകുന്നത് ഇന്ന് വിദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമെന്ന് തോന്നുന്നില്ല മഞ്ജു. നമ്മുടെ നാട്ടിലും ഒട്ടേറെ കുട്ടികള്‍ ഇന്ന് ആ വാത്സല്യം നഷ്ടമാകുന്നു. പലതിന്റെയും പേരില്‍.. ചില വീടുകളില്‍ മുത്തശ്ശിയും മുത്തച്ഛനും അച്ഛനും അമ്മക്കും ഒരു ഭാരമാകുമ്പോള്‍ അവരെ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഏല്പിക്കുന്നു. മറ്റു ചിലര്‍ പിള്ളേരെ പഠനമെന്ന ഓമനപ്പേരില്‍ ബോര്‍ഡിങ് ജയിലില്‍ അടക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ മോള്‍ക്ക് സുഖദമായ കുറേ ഓര്‍മ്മകളെങ്കിലും ഉണ്ടല്ലോ..

  ReplyDelete
 14. അതെ, ബന്ധങ്ങൾ അറ്റുപോകാതെ നോക്കണം.

  ReplyDelete
 15. വളരെയിഷ്ടമായി ഈ പോസ്റ്റ്.. 3 മാസം എന്റെ മകളോടോത്ത് ഇവിടെ ചിലവഴിച്ച്, തിരിച്ച് പോകുമ്പോൾ എയർപോർട്ടിൽ വച്ച് മോളെ വാരിയെടുത്ത് പൊട്ടിക്കരഞ്ഞ എന്റെ അമ്മയുടെ മുഖമായിരുന്നു ഇത് വായിച്ച്കൊണ്ടിരുന്നപ്പോൾ മനസ്സിൽ. തികച്ചും യാദ്രശ്ചികമായിരിക്കണം, കുറച്ച് ദിവസം മുൻപ് ഇതേപോലൊരു പോസ്റ്റ് വായിച്ചതേയുള്ളു. http://verutheorila.blogspot.com/2011/04/blog-post_09.html

  ReplyDelete
 16. പ്രിയപ്പെട്ട മഞ്ജു,

  ആദ്യമായിട്ടാണ് ഇവിടെ...പോസ്റ്റ്‌ വായിച്ചു ശരിക്കും സങ്കടം വന്നു...

  അമ്മമ്മയുടെ സ്നേഹത്തിനു പകരം വെക്കാന്‍ മറ്റൊന്നുമില്ല എന്ന് നന്ന് തിരിച്ചറിഞ്ഞിരിക്കുന്നു..എങ്കിലും ചെറു പ്രായത്തില്‍ ആവോളം ആ സ്നേഹം മോള്‍ അനുഭവിച്ചല്ലോ...ഭാഗ്യം..

  കഥ കേള്‍ക്കാന്‍...തെറ്റുകള്‍ തിരുത്താന്‍ ...സമ്മാനങ്ങള്‍ കിട്ടുവാന്‍.....സ്നേഹം കൊണ്ട് മൂടുവാന്‍...വേണം...പ്രായമായവര്‍ കൂടെ...

  ഇപ്പോള്‍ ഭാരതത്തില്‍ പുതിയ ഒരു സംഭവം..ഗ്രാണ്ട്പരെന്റ്സ് ഡേ .......മാറ്റങ്ങള്‍ നല്ലതാണ്...മൂല്യങ്ങള്‍ തിരിച്ചു പിടിക്കുന്നു...

  മഞ്ജു നന്നായി,എഴുതി കേട്ടോ...അനുഭവങ്ങള്‍ പകര്‍ത്തുക...

  അമ്മയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ...

  ആകാശത്തേക്ക് നോക്കി മോള്‍ക്ക്‌ കാണിച്ചു കൊടുക്ക്‌...മോളെ നോക്കി ചിരിക്കുന്ന ഒരു നക്ഷത്രം...അതാണ് അമ്മമ്മ എന്ന് പറയു...

  സസ്നേഹം,

  ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍..

  അനു

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. വളരെ നല്ല ഒരു പോസ്റ്റ്‌.
  ആസ്വദിച്ച്‌ വായിച്ചു.
  അതെ,അമ്മൂമ്മമാരും കുട്ടികളും തമ്മിലുള്ളത് സവിശേഷമായൊരു ബന്ധമാണ്.നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിലപ്പുറം..

  ആ സ്കൂളില്‍ പോക്ക് കണ്ണില്‍ കാണുന്നു..ഒരിക്കല്‍ക്കൂടി പറയട്ടെ,മഞ്ജുവിന്റെ മക്കള്‍ പുണ്യം ചെയ്തവരാണ്.
  ശ്വാസം കഴിക്കാന്‍ പോലുമാകാത്തവിധം കുട്ടികളെ കുത്തിനിറച്ച നാട്ടിലെ വാഹനങ്ങള്‍ ഓര്‍ത്ത് പോകുന്നു.
  വിഷുദിനാശംസകള്‍..

  ReplyDelete
 19. മഞ്ജൂ, ഇന്നലെ ഇത് വായിച്ചുവെങ്കിലും കമന്റ് ഇടാന്‍ കഴിഞ്ഞില്ല....കണ്ണു നിറഞ്ഞ്, വാക്കുകള്‍ കിട്ടാതെ.... മോള്‍ക്ക്‌ കൂടി കേള്‍ക്കാന്‍ ഉറക്കെ വായിച്ചു കൊണ്ടിരുന്നതിനിടയില്‍ സ്വരം ഇടറിയതും മോളുടെ തേങ്ങലും ഒക്കെ വല്ലാത്ത അനുഭവമായിരുന്നു.അമ്മൂമ്മമാരോടൊപ്പം ചിലവഴിച്ച നാളുകള്‍ ഓര്‍ത്ത് , നഷ്ടസ്വപ്‌നങ്ങള്‍ പങ്കു വെച്ച്....കുട്ടികളുടെ മനസ്സ് നമ്മള്‍ അറിയുന്നതില്‍ നിന്നും ഒത്തിരി വ്യത്യസ്തമാണല്ലോ എന്ന് ചിന്തിച്ച്.... അതേ, കാലത്തിനൊപ്പം മുന്നോട്ടു കുതിക്കുമ്പോഴും അവരുടെ മനസ്സില്‍ നന്മയുടെ, സ്നേഹത്തിന്റെ തേനുറവകള്‍ ഉണ്ടെന്നറിയുന്നത്‌ വളരെ സന്തോഷം തരുന്നു.

  ഹൃദ്യമായീ ഈ എഴുത്ത് ...!

  ReplyDelete
 20. Manju...good one...I too make sure that my daughter don't miss her grand parents. Every week, we make sure we talk to them over phone and I insist that my daughter talk only in malayalam with them. We r bringing our parents soon so that we both don't miss each other too much. keep posting Manju.
  Meera

  ReplyDelete
 21. ഗന്ധര്‍വ.. ആദ്യ വായനക്ക് നന്ദി...

  കൃഷ്ണകുമാര്‍ .. നന്ദി....

  വിനു... കമന്റിനു നന്ദി ട്ടോ... ഞങ്ങള്‍ ഇവിടെ ഓക്കേ ആണ്...

  വില്ലേജ്മാന്‍ ... നന്ദി..

  ReplyDelete
 22. റാഫി... അതെ... അമ്മുമ്മയും മുത്തശ്ശനും കൂടെ ഉള്ള കുട്ടികള്‍ ഭാഗ്യവാന്മാര്‍... കമ്മന്റിനു നന്ദി ട്ടോ...

  മുല്ല... ശെരിയാണ് പറഞ്ഞത്... തിരക്കുകളില്‍ പെട്ട് കുട്ടികളുടെ മനസ്സ് നമ്മള്‍ കാണാതെ പോകുന്നുണ്ട് അല്ലെ... ഇനി നമ്മള്‍ അമ്മൂമ്മയകുമ്പോള്‍ പേരകുട്ടികളുടെ മനസ്സ് കാണാന്‍ പറ്റും എന്ന് വിചായിക്കം... നന്ദി ട്ടോ കമന്റിനു...

  കാര്‍ന്നോര്‍ ... സങ്കടം??സന്തോഷം??

  മുരളീമുകുന്ദന്‍... നന്ദി.. ജപ്പാനെ കുറിച്ച് എഴുതണം എന്നുണ്ട്... കുറച്ചു കൂടി തയ്യാറെടുപ്പുകള്‍ വേണം എന്ന് മാത്രം....

  സജു...തിരക്കിലാതെ ജീവിതം ഇല്ല... ആ ഒരു നൊമ്പരം എങ്കിലും മനസ്സില്‍ അവശേഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ പുണ്യം... കമന്റിനു നന്ദി ട്ടോ...


  റാംജി.. അഭിപ്രായത്തിനു നന്ദി....ജപ്പാനെ കുറിച്ച് എഴുതാന്‍ ശ്രമിക്കാം....

  ReplyDelete
 23. അജിത്‌... വളരെ സന്തോഷം.. എന്റെ ബ്ലോഗ്‌ കണ്ടുപിടിച്ചു വായിച്ചതില്‍..

  മനോജ്‌... അഭിപ്രായത്തിനു നന്ദി....ജപ്പാനിലേക്ക് വരൂ...ഗ്രാമപ്രദേശത്ത് താമസിക്കുന്നത് കൊണ്ട് മനോജിനു കാണാന്‍ താല്പര്യം ഉള്ള സ്ഥലങ്ങളും ഒരുപാട് ഉണ്ട് ഇവിടെ....

  അതെ മിനി ടീച്ചറെ... ബന്ധങ്ങളുടെ ഇഴ അറ്റു പോകാതെ സൂക്ഷിക്കാന്‍ എനിക്കും കഴിയനെ എന്നാണ് പ്രാര്‍ത്ഥന... അഭിപ്രായത്തിനു നന്ദി...

  മനോരാജ്... അഭിപ്രായത്തിനു നന്ദി.... അതെ..ഇവിടുത്തെ സ്കൂള്‍ രീതികള്‍ അങ്ങനെ ആണ്...നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ദഹിക്കാത്ത പലതും ഇവിടെ ഉണ്ടെങ്കിലും മാതൃക ആക്കാവുന്ന നല്ല കാര്യങ്ങളും ഒരുപാട് ഉണ്ട് ..

  ReplyDelete
 24. എഴുത്തുകാരി ചേച്ചി... അഭിപ്രായത്തിനു നന്ദി..

  സിജോ... സിജോന്റെ അമ്മയുടെ ആ സങ്കടം എനിക്ക് ശെരിക്കും മനസ്സിലാവും....എന്താ ചെയ്യുക?അഭിപ്രായത്തിനു നന്ദി ട്ടോ...വെറുതെ ഒരിലയുടെ പോസ്റ്റ്‌ ഇപ്പോഴാണ്‌ കണ്ടത്... നന്ദി ട്ടോ..

  അനുപമ... ആദ്യമായാണ് ഇവിടെ അല്ലെ... ഒരുപാട് നന്ദി....അതെ അവള്‍ക്കു എന്താണ് നഷ്ടപെട്ടത് എന്ന് നന്നായി മനസ്സിലാക്കുന്നുണ്ട് നന്നു ഇപ്പോള്‍....പകരം വയ്ക്കാന്‍ ആരും ഇല്ലാലോ...അഭിപ്രായത്തിനു നന്ദി ട്ടോ...

  മെയ്‌ഫ്ലവര്‍... ഒന്നലോചിക്കുമ്പോള്‍ ഇവിടെ കുട്ടികള്‍ ഭാഗ്യവന്മാരെന്നു തോന്നാറുണ്ട് എനിക്കും... തിരക്കിലും ബഹളതിലും അല്ല അവരുടെ വളര്‍ച്ച... പക്ഷെ ഇത് പോലുള്ള നഷ്ടങ്ങള്‍...അഭിപ്രായത്തിനു നന്ദി ട്ടോ...

  കുഞ്ഞുസ്... എന്താ ഞാന്‍ പറയ... മോള്‍ക്കും വിഷമമായി അല്ലെ... ഇവിടെ നന്നുവിനു ശെരിക്കും അവള്‍ടെ അമ്മൂമ്മയെ മിസ്‌ ചെയ്യും ഈയിടെ ആയി... നാട്ടില്‍ പോയിട്ട് ഒരുപാട് കാലം ആയല്ലോ.. അതാവും... നന്ദി ട്ടോ അഭിപ്രായത്തിനു...

  മീര... നന്ദി... ഞാനും ആവുന്നത് ശ്രമിക്കാറുണ്ട് ബന്ധങ്ങള്‍ അറ്റു പോവാതെ നോക്കാന്‍....

  ReplyDelete
 25. ഉള്ളിന്റെ ഉള്ളില്‍ എല്ലാ കുട്ടികളും കുട്ടികളാണ്.
  എല്ലാ മുതിര്‍ന്നവരും.
  ഈ പോസ്റ്റ് ഉള്ളിലെ കുട്ടിക്ക്
  ഓര്‍മ്മയുടെ ഒരു കാലം തന്നു. നന്ദി.

  ReplyDelete
 26. വളരെ ഹൃദയസ്പര്‍ശി ആയിട്ടുണ്ട്‌ മഞ്ചു. അഭിനന്ദനങ്ങള്‍!! എന്റെ മക്കളെ നാടിന്റെയും ബന്ധങ്ങളുടെയും സുകൃതം അറിയിച്ചു വളര്‍ത്തണം എന്നാണു എന്റെ ആഗ്രഹം. അതിനു കഴിയട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.

  ReplyDelete
 27. അതെ,കുട്ടികളും മുത്തശ്ശി/മുത്തശ്ശന്മാരും തമ്മിലുള്ള ആത്മബന്ധം എന്നും കൌതുകത്തോടയേ നോക്കി കണ്ടിട്ടുള്ളൂ ,അവര്‍ക്കു വേണ്ടി കാത്ത് സൂക്ഷിക്കാന്‍ പറ്റട്ടെ സ്നേഹബന്ധങ്ങളെ

  ReplyDelete
 28. manju , ആശംസകള്‍ l , നല്ല ഒരു എഴുത്തിനും , പിന്നെ കുടുംബ ബന്ധങ്ങളുടെ മൂല്യം ഒന്ന് കൂടെ ഒര്മിപിച്ചതിനും...

  ReplyDelete
 29. വളരെ കാലികപ്രസക്തമായ പോസ്റ്റ് മഞ്ജൂ....

  അമ്മമ്മയുടെയും മുത്തച്ഛന്റേയുമൊക്കെ നഷ്ടം ഇന്നുമെനിക്ക് മനസ്സിനൊരു വിങ്ങലാണ്...

  ReplyDelete
 30. nalla post .. oru pakshe nattil ammummayum appooppanum vridha sadhanangalilakumpol , ivide yullavar bandhangalude vila ariyunnilla ...
  ormippichathinu nandi ....

  ReplyDelete
 31. വളരെ ഹ്രദ്യമായ എഴുത്ത്!
  ഇന്നത്തെ കുട്ടികൾക്ക് ഈ സ്നേഹതലോടലുകളും മുത്തശ്ശിമാരുടെ കഥപറച്ചിലുകളും അന്യമായില്ലെ.
  ഇനിയും നമുക്ക് വരുമൊ അങ്ങെനെയൊരു വസന്തകാലം?

  ReplyDelete
 32. ജപ്പാന്‍ മഞ്ജുവിനെ buzzil കണ്ടപ്പോള്‍ മനസ്സിലായില്ല
  പോസ്റ്റ്‌ കണ്ടപ്പോള്‍ വേഗം ഇങ്ങു പോന്നു .അനുഭവം
  ഉണ്ടെങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് ഈ feeling ഉണ്ടാവൂ .
  മനോരാജ് പറഞ്ഞത് പോലെ ഇപ്പൊ നാട്ടിലും എല്ലാം
  mechanical ലൈഫ് ആണ് ..

  Manju ജോലി ഒക്കെ വിട്ടു അല്ലെ ?സുനാമിയുടെ സമയത്ത്
  ജപ്പാന്‍ ജനതയെപ്പറ്റി കുറെ വായിച്ചു .അവിടെ ജീവിക്കാന്‍
  സാധിക്കുന്ന മഞ്ജുവിനോട് ഇപ്പോള്‍ കൂടുതല്‍ ബഹുമാനം
  തോന്നുന്നു ..ആ ജനതയോടുള്ള സ്നേഹം .വല്ലപ്പോഴും അവരെപ്പറ്റി
  ഇനിയും എഴുതൂ "മഞ്ജു സാന്‍" ...(കടപ്പാട് മഞ്ഞുവിനോട് തന്നെ !!)

  ReplyDelete
 33. നന്നായി എഴുതിയിരിക്കുന്നു വായിച്ചപ്പോള്‍ വിഷമം തോന്നി

  ReplyDelete
 34. നന്നായി എഴുതി.ആശംസകള്‍. ഇത് വായിച്ചപ്പോള്‍ എനിക്ക് ഒരമ്മവന്നത് മുമ്പ് ഞാനെഴുതിയ "മഹത്വം ഈ മാതൃത്വം " എന്ന ബ്ലോഗിലെ ചില വരികളാണ്. കഴിയുമെങ്കില്‍ ഒന്ന് വായിച്ചു നോക്കണേ.
  http://ashraf-ambalathu.blogspot.com/2010/10/blog-post_23.html?utm_source=BP_recent

  ReplyDelete
 35. nanma niranja ee post valare nannayi.... aashamsakal......

  ReplyDelete
 36. വായിക്കാന്‍ അല്പം വൈകിപ്പോയല്ലോ മഞ്ജു.
  ഇത് അതീവ ഹൃദ്യം.

  ReplyDelete
 37. ഒരു റേഡിയോ സ്റ്റേഷനില്‍ ഇരുന്നു ജപ്പാനില്‍ നിന്നുള്ള മലയാളം വായിച്ചപ്പോള്‍ സുഖമുണ്ട് ...മഞ്ജു... ഇന്ന് അമ്മൂമ്മ കൈ യുടെ മാര്‍ദവം അരോചകമായി കാണുന്നവര്‍ ഇവിടെ കൂടി വരുകയാണ് .... വല്ലപോഴും അപ്രശസ്തരുടേയും വായികൂ http://www.kadodi.blogspot.com/

  ReplyDelete
 38. പണ്ടത്തെ നമ്മുടെ നാട്ടിലെ കുട്ടികളെപ്പോലെ വഴിയില്‍ കാണുന്നവരോടൊക്കെ സംസാരിച്ചു സ്കൂളിലേക്ക് നടന്നു പോകുന്ന കുട്ടികളുള്ള നാട് ഞാന്‍ മനസ്സില്‍ കാണുന്നു.
  നല്ല എഴുത്ത്

  ReplyDelete
 39. “ബന്ധങ്ങളുടെ നിത്യ സൌരഭ്യം” അനുഭവിയ്ക്കാൻ ഭാഗ്യം ചെയ്ത തന്റെ പ്രണയിനിയോട് അസൂയപ്പെടുന്ന ഗന്ധർവൻ പത്മരാജന്റെ സിനിമയിൽ ഉണ്ട്..ഭൂമിയിൽ നിനക്ക് എന്തെല്ലാം സൌഭാഗ്യങ്ങൾ ഉണ്ടെന്ന് ഒരു നിമിഷം മനുഷ്യനായി മാറിയ ഗന്ധർവൻ അസൂയപ്പെടുന്നു...അമ്മ,അച്ഛൻ, അമ്മൂമ്മ...അങ്ങനെ..

  ലോകത്തിന്റെ ഏതു കോണിൽ ജീവിച്ചാലും എവിടെയൊക്കെയോ നമ്മെ ചേർത്തു പിടിയ്ക്കുന്ന ചില ആത്മ ബന്ധങ്ങൾ ഉണ്ട്.അവയെ പൊട്ടിച്ച് കളയാൻ കാലത്തിനു പോലും കഴിയില്ല.

  മനോഹരമായ അനുഭവക്കുറിപ്പ്..ഹൃദയകോണിലെവിടെയോ ഒരു കണ്ണു നീർത്തുള്ളി വീണു ചിതറാതെ ഈ കുറിപ്പ് വായിച്ചു തീർക്കാനാവില്ല

  ആശംസകൾ..ഇനിയും എഴുതൂ..

  ReplyDelete