Thursday, August 5, 2010

എന്റെ സൃഷ്ടികള്‍

മോള(MOLA) എന്ന ഒരു ആര്‍ട്ട്‌ ഫോമിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ??നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ല എന്ന് തോന്നുന്നു.ഞാനും അറിഞ്ഞത് ഇവിടെ ജപ്പാനില്‍ വന്നതിനു ശേഷം മാത്രം.അറിഞ്ഞപ്പോള്‍ തോന്നിയ താല്പര്യം അത് പഠിക്കാന്‍ പ്രേരകമായി.അങ്ങനെ പത്തു വര്‍ഷമായി പഠിച്ചു കൊണ്ടേ ഇരിക്കുന്നു....ഇനി എന്താണ് മോള എന്ന് പറയാം.പനാമയില്‍ San Blas Archipelago എന്ന ദ്വീപില്‍ kuna Indians എന്ന ഒരു കൂട്ടം ട്രൈബല്‍ ആളുകള്‍ ഉണ്ട്.അവരുടെ സ്ത്രീകള്‍ ധരിക്കുന്ന പരമ്പരാഗതമായ ഡ്രസ്സ്‌ ആണ് മോള.കയ്യ് കൊണ്ട് അവര്‍ സ്വന്തമായി തയ്ച്ചു ഉണ്ടാകുന്ന ഇതു നിറക്കൂട്ടുകളുടെ ഒരു ഗ്രാഫിക് ഡിസൈന്‍ ആണ്.ഇപ്പോള്‍ ഇത് ലോകമാകെ അറിയപെടുന്ന ഒരു ആര്‍ട്ട്‌ ഫോം ആയി മാറി.അവരുടെ ഭാഷയില്‍ മോള എന്നാല്‍ ഡ്രസ്സ്‌ എന്ന് തന്നെ ആണ് അര്‍ത്ഥം.പണ്ട് പണ്ട് ഡിസൈന്‍സ് ശരീരത്തില്‍ പെയിന്റ് ചെയ്യുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്.അതും പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന കളറുകള്‍ ഉപയോഗിച്ച്,കൂടുതലും ജോമെട്രിക് ഡിസൈന്‍സ്.പിന്നീട് അവര്‍ അത് തുണികളില്‍ പരീക്ഷിക്കാന്‍ തുടങ്ങി.അങ്ങനെ ആണ് ഇന്നത്തെ രൂപത്തിലുള്ള മോള ആയി മാറിയത്.ഇത് മുഴുവനായും കൈതുന്നല്‍ ആണ്. ഒരു മെഷീനും ഉപയോഗിക്കാന്‍ സാധിക്കില്ല.തുന്നലിനെ കുറിച്ച് അറിയാവുന്നവര്‍ക്ക് എന്താണ് Applique work എന്നറിയാമായിരിക്കും.Applique work ന്റെ വിപരീതമാണ് മോള.വിവിധ വര്‍ണത്തിലുള്ള ഒരുപാടു തുണികള്‍ അടുക്കി വച്ച്(സാധാരണയായി രണ്ടു മുതല്‍ ഏഴു വരെ അടുക്കുകള്‍ )ഏറ്റവും മുകളിലെ തുണിയില്‍ ഡിസൈന്‍ വരച്ചു അത് മുറിച്ചു മാറ്റി അടിയിലെ തുണി കാണുന്ന വിധത്തില്‍ ആണ് തയ്ച്ചു എടുക്കുന്നത്.തയ്ച്ചു എടുക്കുന്ന പോലെ അത്ര ഈസി ആയി എനിക്ക് വിവരിക്കാന്‍ സാധികാത്തത് കൊണ്ട് താല്പര്യം ഉള്ളവര്‍ ഗൂഗിളില്‍ ഒന്ന് പോയി നോക്കണേ.തയ്പ്പിന്റെ മേന്മയും പിന്നെ ലെയെര്‍ ന്റെ എണ്ണവും നോക്കിയാണ് അതിന്റെ ക്വാളിറ്റി തീരുമാനിക്കുന്നത്.അവരവിടെ കൂടുതലും ജോമെട്രിക് ഡിസൈന്‍സ് ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞല്ലോ... ഇവിടെ ജപ്പാനില്‍ ഇത് പല ഡിസൈനില്‍ ചെയ്യുന്നുണ്ട്.ഇവിടെ മോള എന്ന ഈ ആര്‍ട്ട്‌ ഫോം പ്രചരിപ്പിച്ചതില്‍‍ പ്രധാനി ഫുമിക്കോ നകായമ എന്നാ അതിശയകരമായ കഴിവുള്ള ഒരു ടീച്ചര്‍ ആണ്.എന്നെ പഠിപ്പിക്കുന്ന ടീച്ചറുടെയും ടീച്ചര്‍ ആണ് നകായമ സെന്‍സെ(സെന്‍സെ എന്നാല്‍ ടീച്ചര്‍ എന്നാണ് അര്‍ത്ഥം).ജപ്പാനില്‍ വളരെ പ്രശസ്ത ആണ് അവര്‍.ഞങ്ങള്‍ ഇവിടെ ചെയ്യുന്ന എല്ലാ ഡിസൈന്‍സും അവരുടേതാണ്.ഇത്രയൊക്കെ പറഞ്ഞു എങ്കിലും എന്താണ് മോള എന്ന് ഇപ്പോഴും അത്ര പിടികിട്ടിയില്ല അല്ലെ... ശരി... ഫോട്ടോ കാണിച്ചു തരാം...
ഫോട്ടോകള്‍ ക്ലിക്ക് ചെയ്തു വലുതായി കാണണെ....

വര്‍ഷത്തില്‍ ഒരിക്കല്‍ ചിലപ്പോള്‍ രണ്ടു തവണ എക്സിബിഷന്‍ നടത്താറുണ്ട് ഞങ്ങള്‍.. അതിന്റെ കുറച്ചു ചിത്രങ്ങള്‍ ആണ് ഇതൊക്കെ.എന്റെ വര്‍ക്കുകള്‍ മാത്രമേ ഉള്ളു... മറ്റുള്ളവരുടേത് അവരോടു ചോദിക്കണ്ടേ ... അതുകൊണ്ട് വേണ്ട എന്ന് വച്ചു.ഇതാണ് ഞാന്‍ ചെയ്ത ഒരു മോള ഡിസൈന്‍...നാലു ലെയെര്‍ ഉള്ള ഒരു മോള ആണ് ഇത്.ഏറ്റവും മുകളില്‍ ഇളം നീല,അതിനു താഴെ കറുപ്പ്,പിന്നെ അതിനും താഴെ ഓറഞ്ച്,അതിനു താഴെ പല നിറങ്ങള്‍ ചേര്‍ത്ത് വച്ച വേറെ ഒരു തുണിയും.അങ്ങനെയാണ് നാലു ലെയെര്‍.പിന്നെ ആ കുതിര ഇല്ലേ..... അതും രണ്ടു ലെയെര്‍ ആണ്.മുകളില്‍ കാണുന്ന നീലയും താഴെ പച്ചയും... പച്ച നിറത്തിന് മുകളില്‍ നീലക്കു താഴെ ആയി പല കളര്‍ തുണി വയ്ക്കും.. ഉദാഹരണത്തിന് മഞ്ഞ ചുവപ്പ് എന്നി നിറങ്ങള്‍.

ഇതാ.. ഇതുകണ്ടോ ... നിറങ്ങളുടെ ഒരു സമ്മേളനം ആണ് ഈ റെയിന്‍ ഫോരെസ്റ്റ്‌ ബേര്‍ഡ്.അതിന്റെ കൊക്ക് തയ്ചെടുക്കാന്‍ ഇച്ചിരി പാടുപെട്ടു കേട്ടോ...


ഇത് ഞാനും എന്റെ ഒരു കൂട്ടുകാരിയും അവരുടെ മോളും


ഇത് ആറു ലേയേര്‍ഡ് ആയ മോള ആണ്.കുറച്ചു പണിപെട്ടു ഇത് ഈ രീതിയില്‍ ആവാന്‍... ഒരു മൂന്നു മാസം


ഇത് "ഫ്രണ്ട്സ്" എന്ന് പേരിട്ടിരിക്കുന്ന ഒരു വര്‍ക്ക്‌

സൂര്യനും ചന്ദ്രനും മോള ആയപ്പോള്‍....ഇത് ഇഷികവ എന്ന prefecture ല്‍ നടന്ന ഒരു എക്സിബിഷന്‍ ല്‍ പ്രദര്‍ശിപ്പിച്ച എന്റെ റയിന്‍ ഫോരെസ്റ്റ്‌ ബേര്‍ഡ്


സ്വന്തമായി തയ്ച്ച ബാഗുകള്‍ വളരെ ഇഷ്ടമാണ് എനിക്ക്.ഞാന്‍ തയ്ച്ചതാണ് എന്ന് പറയാനുള്ള ഗമ ആയിരിക്കും കാരണം അല്ലെ... ഈ ബാഗ്‌ മുഴുവനായും handmade ആണ്. Quilting മുതല്‍ എല്ലാമൊന്ന് തന്നെ ചെയ്തു നോക്കി... അപ്പൊ ഇങ്ങനെ ആയി അത്....


ആദ്യത്തെ ബാഗ്‌ കണ്ടപ്പോള്‍ എന്റെ ഒരു കൂട്ടുകാരിക്ക് അത് വളരെ ഇഷ്ടമായി... അത് വേണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൊടുത്തു... അപ്പൊ പിന്നെ എനിക്ക് വീണ്ടും ഒരെണ്ണം തയ്ക്കാന്‍ തോന്നി... പാറ്റേണ്‍‍ ഒന്ന് തന്നെ.. മോള ഡിസൈനും കളറും മാത്രം വേറെ ചെയ്തു... എങ്ങനെ ഉണ്ട്???ഇത്രയും നേരം മോളയെ പറ്റി ആണ് പറഞ്ഞത്.എനിക്ക് ഇത് കൂടാതെ എംബ്രോയിഡറി ചെയ്യല്‍ എന്നാ ഒരു അസുഖം കൂടി ഉണ്ട്.....അതിന്റെയും കുറച്ചു ഫോട്ടോസ് ഇടട്ടെ.


ഇത് "Autumn picnic" എന്ന് പേരിട്ട ഒരു എംബ്രോയ്ഡറി വര്‍ക്ക്‌.ഇതിനും ഒരുപാടു സമയം എടുത്തു... പലതരത്തിലുള്ള സ്റ്റിചെസ്സ് ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.

"Princess Nandana's outing"...ഇതാണ് ഈ വര്‍ക്ക്‌ ന്റെ പേര്.എന്റെ മോളുടെ പേരാണ് നന്ദന.. അവള്‍ക്ക് വേണ്ടി ചെയ്തതാണ് ഈ വര്‍ക്ക്‌.


ഞാനും എന്റെ കൂട്ടുകാരിയും
ഈ വര്‍ക്ക്‌ മോളയും അല്ല എംബ്രോയ്ഡറിയും അല്ല..... ഇത് ആപ്ലിക് വര്‍ക്ക്‌ ആണ്.നേരത്തെ പറഞ്ഞല്ലോ എല്ലാ ഡിസൈന്‍സും നകായമ എന്ന ടീച്ചറിന്റെ ആണെന്ന്.പക്ഷെ ഇത് അങ്ങനെ അല്ല..... ഒരു ഇന്ത്യന്‍ ഡിസൈന്‍ ചെയ്യണം എന്നത് വെല്യ ആഗ്രഹം ആയിരുന്നു എനിക്ക്.നെറ്റില്‍ കണ്ട ഒരു പടം കുറച്ചു വ്യത്യസപെടുത്തി ഞാന്‍ തന്നെ വരച്ചു എടുത്തതാണ് ഈ സാഹസം.


ഞാനും മനുവും എക്സിബിഷന്‍ ഹാളില്‍ .

ഇതൊക്കെയാണ് എന്റെ സന്തോഷങ്ങള്‍.....ജപ്പാനില്‍ വന്ന ആദ്യ കാലങ്ങളില്‍ സമയം കളയാന്‍ ഒരു വഴിയും ഇല്ലാതിരുന്ന സമയത്ത് തുടങ്ങിയ ഒരു നേരം പോക്കായിരുന്നു ഇത്.ഇപ്പോള്‍ ജോലിയും കുട്ടികളും ഒക്കെ ആയി സമയം ഇല്ലെങ്കില്‍ പോലും ഇത് മാത്രം വിട്ടു കളയാന്‍ മനസ്സ് വരുന്നില്ല.ഓരോ വര്‍ക്ക്‌ ചെയ്യാനും ചിലപ്പോള്‍ ഞാന്‍ മാസങ്ങള്‍ എടുക്കാറുണ്ട്... ചിലപ്പോള്‍ ചെയ്യാന്‍ എടുത്തു വച്ചാലും മടി കൂടി മാറ്റി വയ്ക്കാറുണ്ട്... എന്നാലും ചെയ്തു കഴിഞ്ഞുള്ള ഒരു സന്തോഷം,മനസംതൃപ്തി ...അതൊക്കെ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല.
"കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞു" അല്ലെ.....

30 comments:

 1. പോസ്റ്റിനു വേറെ വിഷയങ്ങള്‍ ഒന്നും കിട്ടാതെ വന്നപ്പോള്‍ ഇങ്ങനെ ഒരു സാഹസം ചെയ്യാം എന്ന് വച്ചു.പിന്നെ മോള എന്ന ഈ ആര്‍ട്ട്‌ ഫോം മലയാളികള്‍ക്ക് അത്ര പരിചിതം അല്ല എന്ന് തോന്നി....അതാണ് ഈ പോസ്റ്റിന്റെ ജനനത്തിനു കാരണം.മോളയെ പറ്റിയോ എംബ്രോയ്ഡറിയെ പറ്റിയോ കൂടുതല്‍ അറിവുള്ളവര്‍ പങ്കു വയ്കണേ...

  ReplyDelete
 2. great workz
  i like it especially 'rain forest bird'
  keep going:0)

  ReplyDelete
 3. Dear Manju.....

  still waiting for a bag with the work hehehe.....good work.........

  ReplyDelete
 4. "എനിക്ക് ഇത് കൂടാതെ എംബ്രോയിഡറി ചെയ്യല്‍ എന്നാ ഒരു അസുഖം കൂടി ഉണ്ട്..."
  ഹഹഹ അസുഖങ്ങൾ!
  പുതിയ പുതിയ സംഭവങ്ങൾ പരിചയപ്പെടുത്തി തന്നതിനു നന്ദി.

  ReplyDelete
 5. മഞ്ജുവിന്റെ ''അസുഖങ്ങള്‍'' നന്നായിട്ടുണ്ടേ..
  എന്‍റെ അസുഖം ''crochet '' ആണ്‌!

  ReplyDelete
 6. ഈ പോസ്റ്റ് ഒരു സാഹസം അല്ലേ അല്ല,
  പരിചയം ഇല്ലാതിരുന്ന മോള ആര്‍ട്ട് ഫോം പരിചയപ്പെടാന്‍ കഴിഞ്ഞല്ലോ..

  നന്ദി

  ReplyDelete
 7. ആഹാ! കൊള്ളാല്ലോ.....ഇത്തരം മനോഹരമായ അസുഖങ്ങൾ കൂടെക്കൂടെ പിടിപെടട്ടെ എന്നാശംസിക്കുന്നു :)
  ആ മോള വർക്ക് എനിയ്ക്കങ്ങോട്ടു ശരിക്കു തലയിൽ കേറിയില്ല കേട്ടോ..

  ReplyDelete
 8. Oh manju really really fantastic..!!

  എത്രയാ ഒരു പീസിനു തരേണ്ടത്..??
  എനിക്കൊരെണ്ണം വേണം..

  ReplyDelete
 9. മഞ്ജു, ഇത് ഒരു സാഹസ പോസ്റ്റല്ല . മറിച്ച് ഇന്‍ഫൊര്‍മേഷന്‍ ആണ്‌. നാട്ടില്‍ വരുമ്പോള്‍ ഒരു എക്സിബിഷന്‍ പ്ലാന്‍ ചെയ്യൂ. പിന്നെ ആ മോള ചെയ്ത ഒരു ഹാന്‍ഡ് ബാഗും ഒരു നല്ല ഏതെങ്കിലും ഒരു വര്‍ക്കും എനിക്കും വേണം. എത്രയാ അതിന്റെ വിലയെന്ന് പറഞ്ഞോളൂ.. നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവന്നാല്‍ മതി. സീരിയസ്സായി പറഞ്ഞതാ കേട്ടോ.. ആശംസകള്‍

  ReplyDelete
 10. സംഭവം അടിപൊളി.. എനിക്കേറ്റവും ഇഷ്ടമായത് ബാഗ് ആണ്... ഇനിയും വരട്ടെ പരീക്ഷണങ്ങള്‍...

  ReplyDelete
 11. മോളെ മഞ്ജു ,മോളാ കൊള്ളാം ട്ടോ ..നേരിട്ട് കാണുമ്പോള്‍ ഇതൊക്കെ ഒന്ന് പഠിപിച്ചു തരൂ ..കാരണം എന്‍റെ തലയില്‍ ഇത് കയറണം എങ്കില്‍ മുന്‍പില്‍ നിന്ന് പറഞ്ഞു തരണം ..അതിന്റെ കാരണം കൂടി പറയാം .Applique work അറിയുന്നത് കൊണ്ട് അതിന്റെ മറുവശം പഠിക്കാനും സമയം എടുക്കും .ക്ഷമ കൂടിയത് കൊണ്ട് പഠിച്ചാലും ചെയ്യാന്‍ മനസ് അനുവദിക്കണം ..കട്ട്‌ വര്‍ക്ക്‌ ആണ് ഇഷ്ട്ടം .അപ്പോള്‍ ബാക്കി തയ്യല്‍ ക്ലാസ്സ്‌ നേരിട്ട് കാണുമ്പോള്‍ പറയാം ...
  .
  വര്‍ക്ക്‌ ഇഷ്ട്ടപെട്ടത്‌ സൂര്യനും ചന്ദ്രനും മോള ആയപ്പോള്‍...''പാവം സൂര്യന്‍ ''

  ReplyDelete
 12. ariyaatha sambavamaayirunnu ..chandrante molayaanu ishtaayath
  thanks all the best

  ReplyDelete
 13. മനോഹരമായിരിക്കുന്നു കേട്ടോ.
  ഒപ്പം ‘മോള‍’യെക്കുറിച്ച് അറിവ് പകര്‍ന്നതും നന്നായി.

  ReplyDelete
 14. റെയിന്‍ ഫോറെസ്റ്റ് ബേർഡ് കലക്കന്‍....!

  ReplyDelete
 15. നല്ല കലക്കന്‍ പോസ്റ്റ് മഞ്ജു,വിശദമായ ‘മോള‍’ അറിവുകള്‍ക്ക് വളരെ നന്ദി.വ്യത്യസ്തത നിറഞ്ഞ ഇതുപോലെയുള്ള പോസ്റ്റുകള്‍ ഇനിയും വേണം കേട്ടോ.അഭിനന്ദനങ്ങള്‍....

  ReplyDelete
 16. എനിക്കീ മോള വര്‍ക്കിനെപ്പറ്റി നേരത്തേ അറിയാമായിരുന്നു. ജപ്പാനിലുള്ള ഒരു നാട്ടുകാരി കുറേ നാള്‍ മുന്നേ പടങ്ങളടക്കം കാണിച്ച് തന്നിരുന്നു. ആള്‍ടെ പേര് മാത്രം ഞാന്‍ തല്‍ക്കാലം പറയുന്നില്ല :)

  ആ റെയിന്‍ ഫോറസ്റ്റ് ബേര്‍ഡ് ഒരെണ്ണം ബുക്ക് ചെയ്തിരിക്കുന്നു. മനോരാജ് പറഞ്ഞതുപോലെ ഒരു എക്‍സിബിഷന്‍ നാട്ടില്‍ പ്ലാന്‍ ചെയ്തുകൂടെ ?

  ReplyDelete
 17. മഞ്ചൂ സെന്സെ,
  ആദ്യായിട്ടാ ഇതിനെ പറ്റി മനസിലാക്കുന്നത്.വളരെ നന്ദി കലാകാരി...കവിതകള്‍ ഇട്ടുവെക്കാന്‍ ഒരു ചെറിയ കൂട എനിക്ക് പാഴ്സല്‍ ആയി അതരാമോ? :)

  ReplyDelete
 18. ഹലോ മഞ്ജു

  മോളയെപ്പറ്റിയുള്ള വിവരണങ്ങള് മനോഹരമായിരിക്കുന്നു. പിന്നെ ജാപ്പനീസ് മണവും അതില് നിന്ന് ലഭിച്ചു.
  തികച്ചും വ്യത്യ്‌സ്ഥമായ ഒരു അനുഭവം തന്നെ ഇത് വായിച്ചപ്പോള്. എഴുതാന് എന്തെങ്കിലും തോന്നിയാല് അത് എഴുതുക തന്നെ. പിന്നെ ഇത്തരം കൃയേറ്റീവ് ആയ ഉല്പന്നം എന്തുകൊണ്ടും പ്രശംസനീയാര്‍ഹം തന്നെ.
  ഞാന് അവിടെയും ഇവിടെയുമായി വായിച്ചുവെന്നേ ഉള്ളൂ. എനിക്ക് കാഴ്ചത്തകരാറുള്ളതിനാല് കൊച്ചു ഫോണ്ട് അധികം നേരം നോക്കി ഇരിക്കാനാവില്ല. പ്രത്യേകിച്ച് വെളുത്തതല്ലാത്ത പ്രതലത്തില്.

  തൃശ്ശൂരില് നിന്ന് ഓണാശംസകള്. നാലോണത്തിനുള്ള പുലിക്കളി കാണാന് വരൂ.

  ReplyDelete
 19. exellent manju!!naatil varumbol ivide showcase cheyyanam.postal coaching tharaamo?apaara kshama thanne.Keep the good work going.

  ReplyDelete
 20. ഒന്നാംതരം വര്‍ക്കുകള്‍. ആ എംബ്രോയിഡറി വര്‍ക്കുകള്‍ ഏറെ ഇഷ്ടപ്പെട്ടു. സൃഷ്ടി കഴിയുമ്പോള്‍ സൃഷ്ടികര്‍ത്താവിനു തോന്നുന്ന സംതൃപ്തിയും സന്തോഷവും എന്താണെന്ന് മനസ്സിലാവുന്നുണ്ട്. മോള ഞങ്ങളേയും പഠിപ്പിക്കണം കേട്ടോ.

  ReplyDelete
 21. മനോഹരമായ...
  തികച്ചും വ്യത്യ്‌സ്ഥമായ ഒരു അനുഭവം!!!
  ഹൃദയംനിറഞ്ഞ ആശംസകള്‍!!

  ReplyDelete
 22. manju thanks for the
  link ippo nammude discussion
  really serious aayi..
  all the best..

  ReplyDelete
 23. വളരെ മനോഹരമായ വര്‍ക്കുകള്‍!!!

  ReplyDelete
 24. മഞ്ജു മനോഹരമായ വര്‍ക്ക്. ഒരു പാട് നിറങ്ങളുടെ ഉപയോഗം ശ്രദ്ദേയം. അത് ചിത്രങ്ങളുടെ മാറ്റ് കൂട്ടുന്നു.......സസ്നേഹം

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. മഞ്ജു, 6 ലയെര്‍ മോള എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. എനിക്ക് കൊതിയായി മോള പഠിക്കാന്‍. ജപ്പാനില്‍ വരാനും.

  ReplyDelete
 27. മഞ്ജു, ചേച്ചി സുപര്‍ബ്

  ReplyDelete
 28. Manju, good to read about Mola and your have done it well..beautiful works.

  ReplyDelete